എൻ. നീലകണ്ഠരു പണ്ടാരത്തിൽ

എൻ. നീലകണ്ഠര് പണ്ടാരത്തിൽ
കേരള നിയമസഭ അംഗം
പദവിയിൽ

പിൻഗാമികെ.ജി. കുഞ്ഞുകൃഷ്ണപിള്ള
മണ്ഡലംനെടുമങ്ങാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1917-03-01)മാർച്ച് 1, 1917
മരണംസെപ്റ്റംബർ 18, 2007(2007-09-18) (90 വയസ്സ്)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിരാജേശ്വരി ദേവി
കുട്ടികൾനാല് മകൻ, രണ്ട് മകൾ
മാതാപിതാക്കൾ
  • നാരായണൻ പണ്ടാരത്തിൽ (അച്ഛൻ)
  • സാവിത്രി അന്തർജ്ജനം (അമ്മ)
As of നവംബർ 10, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. നീലകണ്ഠര് പണ്ടാരത്തിൽ (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് നീലകണ്ഠര് പണ്ടാരത്തിൽ കേരള നിയമസഭയിലേക്കെത്തിയത്. 1917 മർച്ച് 1ന് ജനിച്ചു. നാരായണൻ പണ്ടാരത്തിൽ പിതാവും സാവിത്രി അന്തർജ്ജനം മാതാവുമായിരുന്നു. 1950 മുതൽ 1954 വരെ കാലഘട്ടങ്ങളിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലംഗമായിരുന്നു.

തിരുക്കൊച്ചി നിയമസഭയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് നീലകണ്ഠര് പണ്ടാരത്തിൽ ആദ്യമായി നിയംസഭാംഗമായത്, കോൺഗ്രസ് പ്രതിനിധിയായി തിരുക്കൊച്ചി നിയമസഭയിലെത്തിയ ഇദ്ദേഹം 1950കളിൽ സി.പി.ഐ.യിൽ ചേർന്നു. കമ്മ്യൂമ്മിസ്റ്റ് പാർട്ടിയിൽ ചേർന്നതിനു മുൻപ് തിരുവിതാംകൂർ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു അക്കാലത്ത് സ്വാത്രന്ത്ര്യസമരത്തിലും നീലകണ്ഠര് പണ്ടാരത്തിൽ പങ്കെടുത്തിട്ടുണ്ട്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya