എൻ.എസ്. കൃഷ്ണപിള്ള

കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)
എൻ.എസ്. കൃഷ്ണപിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിവി. രാമകൃഷ്ണപിള്ള
പിൻഗാമിസി.ബി.സി. വാര്യർ
മണ്ഡലംഹരിപ്പാട്
വ്യക്തിഗത വിവരങ്ങൾ
ജനനം1899
മരണം18 മേയ് 1991(1991-05-18) (91–92 വയസ്സ്)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ഒക്ടോബർ 29, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എൻ.എസ്. കൃഷ്ണപിള്ള[1]. ഹരിപ്പാട് നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1899-ൽ ജനിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ തിരുവനനന്തപുരം ജില്ലാക്കമിറ്റി പ്രസിഡന്റ്, നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിൽ അംഗം, നാഗർകോവിൽ, ദേവികുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മുനിസിപ്പൽ കമ്മീഷണർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭക്ഷ്യോല്പാദന ബോർഡ് പ്രസിഡന്റ്, സർക്കാരിന്റെ അഡീഷണൽ സെക്രട്ടറി എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1991 മേയ് 18ന് അന്തരിച്ചു.

അവലംബം

  1. "Members - Kerala Legislature". Retrieved 2020-11-23.
  2. "Members - Kerala Legislature". Retrieved 2020-11-23.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya