ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പാണ് ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2019-21.[1] . അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ ഓരോന്നിനും ഓരോ ലോക ടൂർണമെന്റ് നടത്തുകയെന്ന ഐസിസിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 2019 ജൂലൈയിൽ ആരംഭിച്ച് 2021 ജൂണിൽ അവസാനിക്കുന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്[2] . 2010 ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ആശയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആദ്യമായി അംഗീകരിച്ചങ്കിലും ഇത് നടപ്പിൽ വരാൻ ഒരു ദശാബ്ദത്തോളം എടുത്തു. 2013 ലേയും 2017 ലേയും ഉദ്ഘാടന മത്സരം നടത്താനുള്ള ശ്രമങ്ങൾ സാമ്പത്തിക ബാദ്ധ്യത മൂലം റദ്ദാക്കിയിരുന്നു.
ടെസ്റ്റ് പദവിയുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ ആദ്യ ഒമ്പത റാങ്കിലുള്ള ടീമുകളാണ് 2019-21 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്, [3][4] ഇവർ ഓരോരുത്തരും മറ്റ് എട്ട് ടീമുകളിൽ ആറെണ്ണത്തിനെതിരെ ഒരു ടെസ്റ്റ് പരമ്പര വീതം കളിക്കും. ഈ ഓരോ സീരീസും രണ്ട് മുതൽ അഞ്ച് വരെ മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ്, അങ്ങനെ എല്ലാ ടീമുകളും കുറഞ്ഞത് ആറ് സീരീസ് കളിക്കും (മൂന്ന് ഹോം മാച്ചുകളും, മൂന്ന് എവെ മാച്ചുകളും), എല്ലാ ടീമുകളും കളിക്കുന്ന ആകെ കളികളുടെ എണ്ണം തുല്യമായിരിക്കണമെന്നില്ല. ഓരോ ടീമിനും ഓരോ സീരീസിൽ നിന്നും നേടാൻ കഴിയുന്നത് പരമാവധി 120 പോയിന്റാണ്, ലീഗ് ഘട്ടത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള രണ്ട് ടീമുകൾ ഫൈനലിൽ പ്രവേശിക്കും.
ആഷസ് സീരീസ് പോലുള്ള ചില ദീർഘകാല പരമ്പരകൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്. ചാമ്പ്യൻഷിപ്പിലുള്ള ഈ ഒൻപതു ടീമുകളിൽ ചിലത് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത മറ്റു മൂന്ന് ടീമുകളുമായും ഈ കാലയളവിൽ അധിക ടെസ്റ്റ് മത്സരങ്ങൾ കളിക്കും. 2018–23 ലെ ഐസിസി ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിന്റെ ഭാഗമായി പങ്കെടുക്കാത്ത മറ്റ് മൂന്ന് ടെസ്റ്റ് ടീമുകൾക്ക് ഗെയിമുകൾ നൽകുന്നതിനായാണ് ഈ മത്സരങ്ങൾ കളിക്കുന്നത്. 2019 ജൂലൈ 29 ന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ആരംഭിച്ചു[5].
സാധ്യമായ എട്ട് എതിരാളികളിൽ ആറുപേരോട് മാത്രമേ ഓരോ ടീമും കളിക്കു എന്നതിനാൽ, ടൂർണമെന്റിന്റെ ഒന്നും രണ്ടും പതിപ്പുകളിൽ ഇന്ത്യയും പാകിസ്താനും പരസ്പരം കളിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ഐസിസിക്ക് കഴിഞ്ഞു
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള യോഗ്യത നേടാൻ കഴിയാത്ത ഫുൾ ടൈം അംഗങ്ങൾ:
ഐസിസിയുടെ ഏറ്റവും താഴ്ന്ന റാങ്കുള്ള മൂന്ന് ഫുൾ അംഗങ്ങളാണ് അഫ്ഗാനിസ്ഥാൻ, അയർലന്റ്, സിംബാവെ. ഇവരെ ഐസിസി ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിനാൽ ഈ കാലയളവിൽ ചാമ്പ്യൻഷിപ്പ് പങ്കാളികളുമായും ഇവർക്ക് പരസ്പരവും ടെസ്റ്റ് മത്സരങ്ങൾ കളിക്കാം (അയർലൻഡിനും അഫ്ഗാനിസ്ഥാനിനും 12 വീതവും സിംബാബ്‌വെയ്ക്ക് 21 വീതവും)[6], എന്നാൽ ഇവർ പങ്കെടുക്കുന്ന മത്സരങ്ങളുടെ പ്രകടനം ചാമ്പ്യൻഷിപ്പിനെ ബാധിക്കില്ല[7].
മത്സര ക്രമം
2018 ജൂൺ 20 ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു[8]. ഏപ്രിൽ, മെയ് മാസങ്ങളിലെ ചില മത്സരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നതിനാൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
Updated to match(es) played on 28 July 2020. The number in square brackets is the number of മത്സരങ്ങൾ in the series. (*) indicates series is ongoing. Source: icc-cricket
ടൂർണമെന്റിൽ ഓരോ ടീമും (ഹോം/എവേ മത്സരങ്ങൾ) കളിച്ച ആകെ മത്സരങ്ങളുടെ എണ്ണവും ഈ ടൂർണമെന്റിൽ എതിരിടാത്ത രണ്ട് രാജ്യങ്ങളും ഇനിപ്പറയുന്നവയാണ്. (ഈ കാലയളവിൽ ഓരോ ടീമും ച്യാമ്പൻഷിപ്പിന്റെ ഭാഗമായുള്ള കളികളുടെ എണ്ണം മാത്രമേ ഇവിടെ പ്രദിപാദിച്ചിട്ടുള്ളു.)
Last updated: 25 August 2020. Source:International Cricket Council[10]
↑South Africa were deducted 6 points for a slow over rate in the fourth Test against England on 27 January 2020.[11]
Top two teams advance to the final to be played at Lord's, London on 10–14 June 2021.
If two teams are tied on points, the team that won more series shall be ranked higher. If teams are still equal, then the team with the higher runs per wicket ratio shall be ranked higher. The runs per wicket ratio is calculated as runs scored per wicket lost, divided by, runs conceded per wicket taken.[12]
↑Ireland, Afghanistan and Zimbabwe, like the nine Championship participants will be able to add further fixtures outside the FTP including Test matches.
↑Netherlands have also been included on the FTP as a one-day and T20 playing nation only.