ഒ. കോരൻ
രണ്ടും മൂന്നും കേരള നിയമ സഭകളിലെ അംഗവും സോഷ്യലിസ്റ്റ് നേതാവുമായിരുന്നു ഒ. കോരൻ (1919 - 1981). 1952 - 56 കാലത്ത് മദ്രാസ് നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാം കേരള നിയമസഭയിലെ അച്യുതമേനോൻ മന്ത്രിസഭയിൽ (1-11-1969 മുതൽ 1-8-1970 വരെ) കൃഷി-ജലസേചന വകുപ്പു മന്ത്രിയുമായിരുന്നു. ജീവിതരേഖഅദ്ധ്യാപകനായിരുന്ന ഒ. കോരൻ കർഷകരെ സംഘടിപ്പിച്ചാണ് പൊതു രംഗത്തെത്തിയത്. മലബാർ കിസാൻ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും മലബാർ ഹരിജൻ സമാജത്തിന്റെ പ്രസിഡന്റുമായിരുന്നു. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പി.എസ്.പി യുടെയും പിന്നീട് എസ്.എസ്.പി യുടെയും ജോയിന്റ് സെക്രട്ടറിയായിരുന്നു. 1960 ൽ നീലേശ്വരത്തു നിന്നും 1967 ൽ കുഴൽമന്ദത്തു നിന്നും എസ്.എസ്.പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം അതിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും അതിന്റെ കർഷക വിഭാഗമായ കർഷക ജനതയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. [1] അവലംബം
|
Portal di Ensiklopedia Dunia