കരിമ്പൻ അരുവിയൻ
ശരീരമാസകലം കറുപ്പ് നിറമുള്ള അരുവിയൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കരിമ്പൻ അരുവിയൻ[2] (ശാസ്ത്രീയനാമം: Dysphaea ethela).[3][1] ഫ്രെസർ തുമ്പി ഗവേഷണയാത്രകളിൽ സന്തതസഹചാരിയായിരുന്ന തൻറെ ഭാര്യയോടുള്ള ആദരസൂചകമായാണ് ഇതിനു Dysphaea ethela എന്ന പേരു നൽകിയത്.[4] കേരളം, കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥനങ്ങളിൽ ഇവയെ കണ്ടുവരുന്നു.[1] പൂർവഘത്തിലും മധ്യഇന്ത്യയിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[5][6] വനപ്രദേശങ്ങളിലെ ഒഴുക്കുള്ള അരുവികളിലും, അപൂർവ്വമായി നാട്ടിൻ പുറങ്ങളിലെ പുഴകളിലും ഇവ കാണപ്പെടുന്നു. മഴ കഴിഞ്ഞുള്ള കാലങ്ങളിൽ ഇവയുടെ ചെറിയ കൂട്ടങ്ങൾ കാണാം. ജലാശയങ്ങളിൽ നിന്നും പൊങ്ങിനിൽക്കുന്ന പാറകൾ, മരക്കുറ്റികൾ എന്നിവയാണ് പ്രധാന ഇരിപ്പിടങ്ങൾ. വലിയ കണ്ണുകളുടെ മുകൾ ഭാഗം കറുപ്പു കീഴ്ഭാഗം ചാര നിറവുമാണ്. കറുത്ത ഉരസ്സിൽ കൂടി തവിട്ടു നിറത്തിലുള്ള നേർത്ത വരകൾ പോകുന്നുണ്ട്. ഇവയുടെ കാലുകൾക്ക് കറുത്ത നിറമാണ്. നീളമുള്ള കറുത്ത ഉദരത്തിന് തവിട്ടു വളയങ്ങളുണ്ട്. ഉദരത്തിന്റെ അഗ്രഭാഗം വളച്ചു മുകളിലോട്ടുയർത്തി പിടിക്കുന്ന ശീലവുമുണ്ട്. ഇവയുടെ ചിറകിന് തിളങ്ങുന്ന ഇളം തവിട്ടു നിറമോ കറുപ്പ് നിറമോ ആയിരിക്കും. തവിട്ടു നിറമുള്ള കണ്ണിന്റെ കീഴ്ഭാഗം ചാരനിറമാണ്. കറുത്ത ഉരസ്സിൽ മഞ്ഞ വരകളുണ്ട്. ഉദരത്തിന് കറുപ്പു നിറവും അതിൽ മഞ്ഞ വരകളും വളയങ്ങളുമുണ്ട്. ഇവയ്ക്ക് ദീർഘനേരം പറക്കാനുള്ള കഴിവമുണ്ട്. അപകടമുണ്ടെന്നു തോന്നിയാൽ വളരെ ഉയരമുള്ള മരച്ചില്ലുകളിലേക്ക് പറന്ന് അപ്രത്യക്ഷമാവും. ആൺതുമ്പികൾ പാറകളിലും മരക്കുറ്റിയിലും ഒരിടത്തുതന്നെ വളരെയേറെ നേരം ഇരിക്കാനിഷ്ടപ്പെടുന്നു. പെൺതുമ്പികൾ ജലാശയത്തിനോട് ചേർന്നുള്ള പൊക്കമുള്ള മരത്തിന്റെ ചില്ലകളിലാണ് വിശ്രമിക്കാറുള്ളത്.[1][4][7][5][6][8] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia