കാട്ടു പെരുംകണ്ണൻ
നീർക്കാവലന്മാർ (Macromiidae) എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു അപൂർവ്വയിനം തുമ്പിയാണ് കാട്ടു പെരുംകണ്ണൻ. Macromia annaimallaiensis [2] എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ തുമ്പി പശ്ചിമ ഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണ്. പശ്ചിമഘട്ടത്തിൽത്തന്നെ കേരളത്തിൽ പാലക്കാട് ഗ്യാപ്പിന് തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമാണ് ഈ തുമ്പിയെ കണ്ടെത്തിയിട്ടുള്ളത് [3].
വിവരണംമരത്തകപ്പച്ച നിറത്തിൽ തിളങ്ങുന്ന കണ്ണുകളുള്ള, ഇടത്തരം വലിപ്പമുള്ള ഒരു തുമ്പിയാണ് കാട്ടു പെരുംകണ്ണൻ. ആൺതുമ്പിയുടെ ഉദരത്തിന് ശരാശരി 58 മില്ലീമീറ്റർ ആണ് വലിപ്പം. ശിരസ്സിന് പൊതുവെ ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. ഇരുണ്ട തവിട്ട് നിറത്തിലുള്ള ഉരസ്സിന്റെ വശങ്ങൾക്ക് നേരിയ നീല തിളക്കം കാണാം. കറുത്ത നിറത്തിലുള്ള കാലുകൾക്ക് നല്ല നീളമുണ്ട്. സുതാര്യമായ ചിറകുകളുടെ മുകൾ അരികുകളിലായി വളരെ നേർത്ത ചുവപ്പ് കലർന്ന തവിട്ട് നിറം കാണാം. ചിറകിലെ പൊട്ടിന് കറുപ്പ് നിറമാണ്. കറുത്ത നിറത്തിലുള്ള ഉദരത്തിൽ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള പാടുകൾ കാണാം. കുറുവാലുകൾക്ക് കറുപ്പ് കലർന്ന തവിട്ട് നിറമാണ്. പെൺതുമ്പിയുടെ ഉദരം ആൺതുമ്പിയുടേതിനെ അപേക്ഷിച്ച് അല്പം തടിച്ച് കുറുകിയിട്ടാണ്. ഇതൊഴിച്ചാൽ പെൺതുമ്പിയും ആൺതുമ്പിയും കാഴ്ച്ചയിൽ വലിയ വ്യത്യാസങ്ങളില്ല [4] [5]. ആവാസവ്യവസ്ഥകാട്ടാറുകളുടെ തീരങ്ങളിൽ പറന്ന് നടക്കാൻ ഇഷ്ടപ്പെടുന്ന കാട്ടു പെരുംകണ്ണൻ തുമ്പി കാട്ടരുവികളിലാണ് മുട്ടയിടാറുള്ളത്. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia