കാർത്തുമ്പി
![]() ![]() ![]() ![]() കടുത്ത നീലനിറം കലർന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് കാർത്തുമ്പി - Black Stream Glider (ശാസ്ത്രീയനാമം:- Trithemis festiva). പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ഭംഗി കൂടുതലാണ്. വനപ്രദേശങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുക. കാട്ടരുവികൾക്കു സമീപമുള്ള പാറകളിലും ചുള്ളിക്കൊമ്പുകളിലും ഇവ സാധാരണയായി ഇരിക്കാറുണ്ട്[1][2][3][4][5][6]. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചൈന, ഹോങ്കോങ്, കമ്പോഡിയ, ഇറാൻ, മലേഷ്യ, മ്യാന്മാർ, നേപ്പാൾ, പാകിസ്താൻ, വിയറ്റ്നാം, തായ്‌വാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്[1]. വിവരണംആൺതുമ്പികളുടെ വായ്ഭാഗത്തിന് വയലറ്റ് നിറമാണ്. കണ്ണുകൾക്ക് ഇരുണ്ട തവിട്ട് നിറമാണ്. ഉരസ്സിന് കറുത്ത നിറമാണ്. പക്ഷെ പർപ്പിൾ pruinesence രൂപപ്പെടുന്നത് കാരണം ഉരസ്സിനു നീല നിറമുള്ളതുപോലെ തോന്നും. ഉദരത്തിനും കാലുകൾക്കും കറുപ്പ് നിറമാണ്. ചിറകുകൾ സുതാര്യമാണ്. പിൻചിറകുകളുടെ തുടക്കത്തിൽ തവിട്ട് നിറം കാണാം [2]. പെൺതുമ്പികളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഉരസ്സിലും ഉദരത്തിലും കറുത്ത നിറത്തിലുള്ള പാടുകളുണ്ട്. ചിറകുകൾ സുതാര്യമാണ്. പതിഞ്ഞൊഴുകുന്ന അരുവികളാണ് ഇവയുടെ ഇഷ്ട പ്രജനനകേന്ദ്രങ്ങൾ. മെയ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഇവ സജീവമാകുന്നത് [2]. ![]() ചിത്രശാല
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia