കെ.എം. ജോർജ്ജ്

കെ.എം. ജോർജ്ജ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ.എം. ജോർജ്ജ് (വിവക്ഷകൾ) എന്ന താൾ കാണുക. കെ.എം. ജോർജ്ജ് (വിവക്ഷകൾ)
കെ.എം. ജോർജ്ജ്
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
പദവിയിൽ

മുൻഗാമിഇ.കെ. ഇമ്പിച്ചി ബാവ
പിൻഗാമിപി.എസ്. ശ്രീനിവാസൻ
പദവിയിൽ

ജൂൺ 26 1976 – ഡിസംബർ 11 1976
മുൻഗാമിആർ. ബാലകൃഷ്ണപിള്ള
പിൻഗാമികെ. നാരായണക്കുറുപ്പ്
കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി
പദവിയിൽ

നവംബർ 1 1969 – ഓഗസ്റ്റ് 1 1970
മുൻഗാമിബി. വെല്ലിംഗ്ടൺ
പിൻഗാമിഎൻ.കെ. ബാലകൃഷ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ഡിസംബർ 11 1976
മുൻഗാമിടി.എ. തൊമ്മൻ
പിൻഗാമിവി.ജെ. ജോസഫ്
മണ്ഡലംപൂഞ്ഞാർ
പദവിയിൽ
മാർച്ച് 16 1957 – ജൂലൈ 31 1964
പിൻഗാമിപി.വി. എബ്രഹാം
മണ്ഡലംമൂവാറ്റുപുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-01-18)ജനുവരി 18, 1919
മരണം11 ഡിസംബർ 1976(1976-12-11) (57 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്, കേരളാ കോൺഗ്രസ്
പങ്കാളിമാർത്ത
കുട്ടികൾ5 (ഫ്രാൻസിസ് ജോർജ്ജ് ഉൾപ്പടെ)
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ജോർജ്ജ് രാഷ്ട്രീയത്തിൽ സജീവമായത്. 1964-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ കക്ഷിയായി രൂപം കൊണ്ടത്. കോട്ടയമായിരുന്നു കേരളാ കോൺഗ്രസിന്റെ ആസ്ഥാനം. തന്റെ നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ ജോർജ്ജിനു സാധിച്ചിരുന്നു. എന്നാൽ 1976 ഡിസംബർ 11-ൽ അദ്ദേഹം അന്തരിച്ചതോടെ കേരളാ കോൺഗ്രസിന്റെ ആ കെട്ടുറപ്പ് നഷ്ടമായി.

കുടുംബം

മാർത്ത പടിഞ്ഞാറെക്കരെയായിരുന്നു കെ.എം. ജോർജ്ജിന്റെ പത്നി. രണ്ടു തവണ ഇടുക്കി ലോകസഭാമണ്ഡലം എം.പിയായിരുന്ന ഫ്രാൻസിസ് ജോർജ്ജ് ഉൾപ്പെടെ അഞ്ച് കുട്ടികളുണ്ട്‌.

അവലംബം


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya