കെ.സി. വേണുഗോപാൽ
2024 മുതൽ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന മുൻ കേന്ദ്ര മന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ സംഘടനാ ജനറൽ സെക്രട്ടറിയുമായ ദേശീയ നേതാവാണ് കെ.സി. വേണുഗോപാൽ (ജനനം: 4 ഫെബ്രുവരി 1963) ജീവിതരേഖകണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി ഗ്രാമത്തിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടേയും ജാനകിയമ്മയുടേയും മകനായി 1963 ഫെബ്രുവരി 4ന് ജനിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാൽ. സ്കൂൾ പഠനകാലത്ത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയർ വോളിക്യാപ്റ്റനായിരുന്നു. രാഷ്ട്രീയ ജീവിതംകോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1987-ൽ കെ.എസ്.യുവിൻ്റെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ ചുമതലക്കാരനായ വേണുഗോപാൽ 1992 മുതൽ 2000 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്നു. ജന്മനാട് കണ്ണൂരാണെങ്കിലും വേണുഗോപാലിൻ്റെ പ്രവർത്തനമേഖല ആലപ്പുഴയായിരുന്നു. 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ആലപ്പുഴയിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001, 2006, വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽ നിന്നു തന്നെ നിയമസഭയിൽ അംഗമായി. 2004-2006-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായിരുന്ന വേണുഗോപാൽ 2009-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിറ്റിംഗ് എം.പിയായിരുന്ന ഡോ. കെ.എസ്. മനോജ്നെ തോൽപ്പിച്ച് ആദ്യമായി ലോക്സഭയിൽ അംഗമായി. 2011 മുതൽ 2014 വരെ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. 2014-ൽ എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2014-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ആലപ്പുഴയിൽ നിന്ന് പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1] 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടാതിരുന്ന വേണുഗോപാലിനെ കോൺഗ്രസ് പാർട്ടി രാജസ്ഥാൻൽ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു.[2] അധികാരസ്ഥാനങ്ങൾ
തിരഞ്ഞെടുപ്പുകൾ
കുറിപ്പ് - 2009 ൽ എം.എൽ.എ. സ്ഥാനം രാജി വെച്ച് 2009 ലെ ലോകസഭാതിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചിരുന്നു. കുടുംബംഭാര്യ :അദ്ധ്യാപികയായ ഡോ. ആശ. രണ്ടുമക്കൾ അവലംബം
|
Portal di Ensiklopedia Dunia