2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2006 ഏപ്രിൽ 22 , ഏപ്രിൽ 29 , മേയ് 3 എന്നീ ദിവസങ്ങളിലായി മൂന്നു ഘട്ടങ്ങളിലായാണ് നടത്തിയത് - വോട്ടെണ്ണൽ 2006 മേയ് 11 -നായിരുന്നു. [ 1] 140 മണ്ഡലങ്ങളിൽ ആകെ 931 സ്ഥാനാർഥികളാണ് മൽസരിച്ചത്, 376 സ്വതന്ത്രർ മൽസരിച്ചപ്പോൾ ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മൽസരരംഗത്തിറക്കിയത് ബി.ജെ.പി. (136) ബി. എസ്.പി (107), സി.പി.എം (85), കോൺഗ്രസ് ഐ (77) എന്നീ പാർട്ടികളായിരുന്നു. എന്നാൽ സി.പി.എം (61), കോൺഗ്രസ് ഐ (24), സി.പി.ഐ (17) എന്നീ പാർട്ടികൾക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്. [ 2] .
തിരഞ്ഞെടുപ്പ് ദിവസങ്ങൾ
[ 3]
ഒന്നാം ഘട്ടം
ഇടുക്കി ജില്ലയിലെ തൊടുപുഴ , ദേവികുളം , ഇടുക്കി , ഉടുമ്പൻചോല , പീരുമേട് , കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലും കോട്ടയം ജില്ലയിലെ വാഴൂർ , ചങ്ങനാശ്ശേരി ,കോട്ടയം , ഏറ്റുമാനൂർ , പുതുപ്പള്ളി , പൂഞ്ഞാർ , പാല , കടുത്തുരുത്തി , വൈക്കംഎന്നീ മണ്ഡലങ്ങളിലും ആലപ്പുഴ ജില്ലയിലെ അരൂർ , ചേർത്തല , മാരാരിക്കുളം , ആലപ്പുഴ , അമ്പലപ്പുഴ , കുട്ടനാട് , ഹരിപ്പാട് , കായംകുളം , തിരുവല്ലഎന്നീ മണ്ഡലങ്ങളിലും പത്തനംതിട്ട ജില്ലയിലെ കല്ലുപ്പാറ , ആറന്മുള , ചെങ്ങന്നൂർ , മാവേലിക്കര , പന്തളം , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ എന്നീ മണ്ഡലങ്ങളിലും കൊല്ലം ജില്ലയിലെ ചടയമംഗലം , കൊട്ടാരക്കര , നെടുവത്തൂർ , അടൂർ , കുന്നത്തൂർ , കരുനാഗപ്പള്ളി , ചവറ , കുണ്ടറ , കൊല്ലം , ഇരവിപുരം , ചാത്തന്നൂർഎന്നീ മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലെ വർക്കല , ആറ്റിങ്ങൽ , കിളിമാനൂർ , വാമനപുരം , ആര്യനാട് , നെടുമങ്ങാട് , കഴക്കൂട്ടം , തിരുവനന്തപുരം നോർത്ത് , തിരുവനന്തപുരം വെസ്റ്റ് , തിരുവനന്തപുരം ഈസ്റ്റ് , നേമം , കോവളം , നെയ്യാറ്റിൻകര , പാറശ്ശാല എന്നീ മണ്ഡലങ്ങളിലും 2006 ഏപ്രിൽ 22 -ന് വോട്ടെടുപ്പ് നടന്നു.
രണ്ടാം ഘട്ടം
കോഴിക്കോട് ജില്ലയിലെ വടകര , നാദാപുരം , മേപ്പയൂർ , കൊയിലാണ്ടി , പേരാമ്പ്ര , ബാലുശേരി , കൊടുവള്ളി , കോഴിക്കോട് -1 , കോഴിക്കോട് -2 , ബേപ്പൂർ , കുന്ദമംഗലം , തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലും വയനാട് ജില്ലയിലെ വടക്കേ വയനാട് കൽപറ്റ , സുൽത്താൻ ബത്തേരി , വണ്ടൂർ എന്നീ മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ , മഞ്ചേരി , മലപ്പുറം , കൊണ്ടോട്ടി , തിരൂരങ്ങാടി , താനൂർ , തിരൂർ , പൊന്നാനി , കുറ്റിപ്പുറം , മങ്കട , പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിലും പാലക്കാട് ജില്ലയിലെ തൃത്താല പട്ടാമ്പി , ഒറ്റപ്പാലം , ശ്രീകൃഷ്ണപുരം , മണ്ണാർക്കാട് , മലമ്പുഴ , പാലക്കാട് , ചിറ്റൂർ , കൊല്ലങ്കോട് , കുഴൽമന്ദം , ആലത്തൂർ എന്നീ മണ്ഡലങ്ങളിലും തൃശ്ശൂർ ജില്ലയിലെ , വടക്കാഞ്ചേരി , കുന്ദംകുളം , ചേർപ്പ് , തൃശ്ശൂർ , ഒല്ലൂർ , കൊടകര , ചാലക്കുടി , മാള , ഇരിങ്ങാലക്കുട , മണലൂർ , ഗുരുവായൂർ , നാട്ടിക , കൊടുങ്ങല്ലൂർഎന്നീ മണ്ഡലങ്ങളിലും എറണാകുളം ജില്ലയിലെ അങ്കമാലി , വടക്കേക്കര , പറവൂർ , ഞാറയ്ക്കൽ , ഏറണാകുളം , മട്ടാഞ്ചേരി , പള്ളുരുത്തി , തൃപ്പൂണിത്തുറ , ആലുവ , പെരുമ്പാവൂർ , കുന്നത്തുനാട് , പിറവം , മൂവാറ്റുപുഴ , കോതമംഗലം എന്നീ മണ്ഡലങ്ങളിലും 2006 ഏപ്രിൽ 29 -ന് വോട്ടെടുപ്പ് നടന്നു.
മൂന്നാം ഘട്ടം
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം , കാസർഗോഡ് , ഉദുമ , ഹോസ്‌ദുർഗ് , തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലും കണ്ണൂർ ജില്ലയിലെ ഇരിക്കൂർ , പയ്യന്നൂർ ,തളിപ്പറമ്പ് , അഴീക്കോട് , കണ്ണൂർ , എടക്കാട് , തലശ്ശേരി , പെരിങ്ങളം , കൂത്തുപറമ്പ് , പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളിലും 2006 മേയ് 3 -നാണ് വോട്ടെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പുഫലങ്ങൾ
ഇതും കാണുക
അവലംബം
↑ http://archive.eci.gov.in/May2006/pollsch/Schedule_AE2006.htm [പ്രവർത്തിക്കാത്ത കണ്ണി ]
↑ "ആർക്കൈവ് പകർപ്പ്" . Archived from the original on 2009-02-19. Retrieved 2008-10-16 .
↑ http://eci.gov.in/Press/current/PN_01032006.pdf
↑ "ആർക്കൈവ് പകർപ്പ്" . Archived from the original on 2016-03-04. Retrieved 2008-10-16 .
↑ "ആർക്കൈവ് പകർപ്പ്" . Archived from the original on 2016-03-04. Retrieved 2008-10-16 .