കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്[4]. അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനതാവളം എത്തി. ചരിത്രം1991-ൽ കൊച്ചി നാവിക താവളത്തിലെ വിമാനതാവളം നവീകരിക്കാനായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിൽ, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോൾ കൊച്ചിയിൽ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു. അന്നത്തെ എറണാകുളം ജില്ലാ കളക്റ്റർ വി.ജെ. കുര്യൻ സർക്കാരിന് മുൻപിൽ സമർപ്പിച്ച പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയർപോർട്ടിന് തുടക്കമായി. 1993-ൽ ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. ആദ്യം ചേർത്തലക്ക് സമീപം ആയിരുന്നു സ്ഥലം കണ്ടെത്തിയത്. പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും സ്ഥലമെടുപ്പിൽ കാലത്താമാസം വന്നതോടെ ആലുവക്ക് അടുത്ത് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. 1994 മാർച്ച് 30-ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. സർക്കാർ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ട 822 വരെ പുനരധിവസിപ്പിക്കുകയും ചെയ്തു. സ്ഥലം ഇല്ലാത്തവർക്ക് ആറ് സെന്റ് വീതം സ്ഥലവും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കായി കുറെ ജോലികളും എയർപോർട്ട് ടാക്സി പെർമിറ്റും നൽകയും ചെയ്തു.[5] എത്തിച്ചേരാനുള്ള വഴികൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലിയിൽ നിന്ന് 5 കിലോമീറ്ററും തൃശ്ശൂരിൽ നിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ടെർമിനലുകൾഎയർലൈനുകൾആഭ്യന്തര ഗതാഗതം
അന്താരാഷ്ട്ര ഗതാഗതം
ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾCochin International Airport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia