കോയമ്പത്തൂർ ജില്ല
11°0′45″N 76°58′17″E / 11.01250°N 76.97139°E ഇതേ പേരിലുള്ള നഗരത്തെക്കുറിച്ച് അറിയാൻ, കോയമ്പത്തൂർ എന്ന താൾ കാണുക. തമിഴ്നാട് സംസ്ഥാനത്തിൽ വ്യാവസായികമായും,സാമ്പത്തികമായും പുരോഗതി കൈവരിച്ച ഒരു ജില്ലയാണ് കോയമ്പത്തൂർ ജില്ല(തമിഴ് : கோயம்புத்தூர் மாவட்டம்).തലസ്ഥാന നഗരമായ ചെന്നൈ കടത്തിവെട്ടി ജി.ഡി.പി. സുചികയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ ജില്ലക്കാണ്.തമിഴ്നാട് സംസ്ഥാനത്തിലെ വലിയ രണ്ടാമത്തെ ജില്ലയായ കോയമ്പത്തൂർ നഗരമാണ് ജില്ല ആസ്ഥാനം.ചെന്നൈ നഗരത്തിൽ നിന്നും 497 കിലോമീറ്ററും ബെംഗളൂരുവിൽ നിന്നും 330 കിലോമീറ്ററും ദൂരെ ആണ് കോയമ്പത്തൂർ നഗരം. ചെന്നൈ ജില്ല കഴിഞ്ഞാൽ തമിഴ്നാട് സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ റവന്യു ലഭിക്കുന്ന ജില്ലയാണ് കോയമ്പത്തൂർ. ചരിത്രംതെക്കേ ഇന്ത്യൻ രാജവംശങ്ങളാൽ കാലാകാലങ്ങളിൽ മാറി മാറി ഭരിക്കപെട്ട ജില്ലയാണിത്.പതിനൊന്നാം നൂറ്റാണ്ടിൽ ഒരു കാനന ഗ്രാമം ആയീ ചോളന്മാരാന് ഇന്നത്തെ കോയമ്പത്തൂർ ജില്ലക്ക് അസ്ഥിവാരം ഇട്ടത്.പതിനെട്ടാം നൂറ്റാണ്ടിൽ മധുരൈ ഭരണാധികാരികളിൽ നിന്നും ഭരണം മൈസൂർ കൈക്കലാക്കി.1799 ലെ മൂന്നാം മൈസൂർ യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ഭരണം കൈക്കലാക്കുകയും 1947 വരെ കൈവശം വെക്കുകയും ചെയ്തു. ഭൂമിശാസ്ത്രവും കാലാവസ്ഥയും![]() തമിഴ്നാട്ടിലെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ല കൊന്ഗുനാട് മേഖലയിൽ പെടുന്നു. കേരളത്തിലെ പാലക്കാട് ജില്ല ഈ ജില്ലയുടെ പടിഞ്ഞാറു ഭാഗത്തും നീലഗിരി ജില്ല വടക്കും ഈറോഡ് ജില്ല വടക്കുകിഴക്കും, കിഴക്കും ഇടുക്കി ജില്ല തെക്കും ദിണ്ടിഗൽ ജില്ല തെക്കുകിഴക്കും ആയീ സ്ഥിതി ചെയ്യുന്നു. 7649 ചതുരശ്ര കിലോമീറ്റർ ആണ് ജില്ലയുടെ വിസ്തീർണ്ണം. ഈ ജില്ലയുടെ വടക്കും തെക്കുകിഴക്കൻ ഭാഗത്തുള്ള മലമ്പ്രദേശങ്ങൾ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. ഇവിടങ്ങളിൽ വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയും കനത്ത മഴയും ലഭിക്കുന്നു. ജനസംഖ്യജില്ലയുടെ ജനസംഖ്യ:29,16,620 (2001 കാനേഷുമാരി പ്രകാരം).ജനസംഖ്യ വളർച്ച നിരക്ക്:21.76% സാക്ഷരത:69%. പ്രധാന ഭാഷ :തമിഴ് . മലയാളം,തെലുങ്ക്,കന്നഡ സംസാരിക്കുന്ന നല്ലൊരു ശതമാനം ന്യുനപക്ഷവും ഇവിടെ ഉണ്ട്.
പൊതു ഭരണവും രാഷ്ട്രീയവുംകോയമ്പത്തൂർ ജില്ലയെ കോയമ്പത്തൂർ, പൊള്ളാച്ചി എന്നീ രണ്ടു ഡിവിഷനുകളായി തരം തിരിച്ചിരിക്കുന്നു.കോയമ്പത്തൂർ റെവന്യു ഡിവിഷൻ വ്യാവസായിക പ്രധാന്യമുള്ളതും പൊള്ളാച്ചി റെവന്യു ഡിവിഷൻ കാർഷിക പ്രധാന്യമുള്ളതുമാണ്. കോയമ്പത്തൂർ ജില്ലയിൽ ആകെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളും പത്തു നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്.
അവലംബംഗതാഗതം![]() റോഡുകൾ മുഖേന ജില്ല വളരെയധികം ബന്ധപെടുത്തപെട്ടിരിക്കുന്നു. താഴെ കൊടുത്ത അഞ്ചു മേഖലാഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത്.
ജില്ലയെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്നു ദേശിയ പാതകൾ ജില്ലയിലുണ്ട്.ദേശിയ പാത-47,ദേശിയ പാത-67,ദേശിയ പാത-209 എന്നിവയാണ് ജില്ലയിലെ ദേശീയ പാതകൾ. ജില്ലയിൽ ആകെ ഇരുപത്തിയൊന്ന് റെയിൽവേ സ്റ്റേഷനുകളുണ്ട്. കോയമ്പത്തൂർ ജംഗ്‌ഷനാണ് ഇതിൽ ഏറ്റവും വലുത്. ചെന്നൈ കഴിഞ്ഞാൽ ദക്ഷിണ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതു കോയമ്പത്തൂർ ജംഗ്‌ഷനിൽ നിന്നാണ് [അവലംബം ആവശ്യമാണ്]. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം ജില്ലയിലെ വിമാനത്താവളമാണ്. സസ്യ ജന്തു ജാലം![]() ഇന്ദിര ഗാന്ധി വന്യജീവി സങ്കേതവും ദേശീയോദ്യാനവും ഈ ജില്ലയിലാണ്. പ്രധാന നഗരങ്ങളും പട്ടണങ്ങളും
പ്രധാന വിളകൾവിദ്യാഭ്യാസംസർവകലാശാലകൾകേന്ദ്ര ഗവേഷണ സ്ഥാപനങ്ങൾ
എഞ്ചിനീയറിംഗ് കോളേജുകൾ
മറ്റുള്ളവ
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia