ചിറ്റൂർ തത്തമംഗലം നഗരസഭ
കേരളത്തിൽ പാലക്കാട് ജില്ലയിലെ ഒരു നഗരസഭയാണ് ചിറ്റൂർ-തത്തമംഗലം. പാലക്കാട് നഗരത്തിൽ നിന്ന് 15 കിലോമീറ്റർ തെക്കുകിഴക്കു മാറി പാലക്കാട് ചുരത്തിന് മധ്യഭാഗത്തായാണ് ഈ നഗരസഭ സ്ഥിതി ചെയ്യുന്നത്. 29 വാർഡുകളുള്ള ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ വിസ്തീർണ്ണം 14.71 ചതുരശ്രകിലോമീറ്ററാണ്. സ്ഥിതിവിവരക്കണക്കുകൾ2011 -ലെ കണക്കുകൾ പ്രകാരം 32,298 ആണ് ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ജനസംഖ്യ. ഇതിൽ 15,665 പുരുഷന്മാരും, 16,633 സ്ത്രീകളും ഉൾപ്പെടുന്നു. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ജനസാന്ദ്രത 2197 -ഉം, സ്ത്രീ പുരുഷ അനുപാതം 1055 -ഉം ആണ്. ചരിത്രംസ്ഥലനാമോൽപ്പത്തിമലയാള ഭാഷയിൽ ചെറിയ ഗ്രാമം എന്നർഥം വരുന്ന ചെറു ഊര് എന്ന വാക്കിൽ നിന്നാണ് ചിറ്റൂർ എന്ന സ്ഥലപ്പേർ രൂപപ്പെട്ടതെന്നും, ദത്തൻ എന്ന ബ്രാഹ്മണശ്രേഷ്ഠൻ സ്ഥാപിച്ച അഗ്രഹാരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം തത്തമംഗലം ആയി എന്നും പറയപ്പെടുന്നു. ആദ്യകാല ഭരണസമിതികൾ1908 -ലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി പ്രവർത്തനം ആരംഭിച്ചത്. സാനിറ്ററി ബോർഡായിരുന്നു ഭരണം നടത്തിയത്. 1910 -ൽ കൊച്ചിൻ ഗവണ്മെന്റ് നിയമനിർമ്മാണത്തിലൂടെ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഒരു ടൌൺ കൌൺസിൽ എന്ന നിലയ്ക്ക് രൂപപ്പെടുത്തി. 1947 ഒക്ടോബർ 1 -ന് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ഇന്നു കാണുന്ന രൂപത്തിലായി. അമ്പാട്ട് ഈച്ചരമേനോനായിരുന്നു ആദ്യത്തെ ചെയർമാൻ. അതിരുകൾ
ഭൂപ്രകൃതിപാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്. പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia