ജെയ്ൻ സി. റൈറ്റ്
ജെയ്ൻ കുക്ക് റൈറ്റ് ("ജെയ്ൻ ജോൺസ്" എന്നും അറിയപ്പെടുന്നു) (ജീവിതകാലം: നവംബർ 20, 1919 - ഫെബ്രുവരി 19, 2013) കീമോതെറാപ്പിയിലെ സംഭാവനകൾ കൊണ്ട് ശ്രദ്ധേയയായ ഒരു കാൻസർ ഗവേഷകയും ശസ്ത്രക്രിയാ വിദഗ്ധയുമായിരുന്നു. പ്രത്യേകിച്ചും, കാൻസർ കോശങ്ങളിൽ ഉപയോഗിക്കാന് സാധ്യതയുള്ള മരുന്നുകളുടെ ഫലങ്ങൾ പരിശോധിക്കാൻ ലബോറട്ടറി എലികളെക്കാൾ മനുഷ്യ ടിഷ്യു കൾച്ചർ ഉപയോഗിക്കുന്ന രീതിയിലുള്ള സാങ്കേതികത വികസിപ്പിച്ചതിന്റെ ബഹുമതി ജെയ്ൻ സി. റൈറ്റ് നേടിയിട്ടുണ്ട്. സ്തനാർബുദത്തിനും ചർമ്മത്തിലെ കാൻസറിനും (മൈക്കോസിസ് ഫംഗോയിഡുകൾ) ചികിത്സിക്കാൻ മെത്തോട്രോക്സേറ്റ് എന്ന ഔഷധത്തിൻറെ ഉപയോഗത്തിനും അവർ തുടക്കമിട്ടു. ആദ്യകാലംമാൻഹട്ടനിൽ പൊതുവിദ്യലയത്തിലെ അധ്യാപികയായ കോറിൻ കുക്ക്, മെഹാരി മെഡിക്കൽ കോളേജിലെ ബിരുദധാരിയും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ബിരുദധാരികളിൽ ഒരാളുമായിരുന്ന ലൂയിസ് ടി. റൈറ്റ് എന്നിവരുടെ മകളായി ജെയ്ൻ സി. റൈറ്റ് ജനിച്ചു.[1] പിതാവ് ലൂയിസ് ടോംപ്കിൻസ് റൈറ്റ് ഒരു വൈദ്യശാസ്ത്ര കുടുംബത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു. ബെൻകേക്ക് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഡോക്ടർ സിയാ കെച്ചം റൈറ്റിന്റെ മകനായിരുന്നു പിതാവ്. അതുപോലെതന്നെ പിതാവിൻറെ രണ്ടാനച്ഛനായിരുന്നു യേൽ മെഡിക്കൽ കോളേജിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ബിരുദധാരിയായ വില്യം ഫ്ലെച്ചർ പെൻ.[2] ഒരു വൈദ്യൻ കൂടിയായിരുന്ന ജെയ്ൻ സി. റൈറ്റിന്റെ അമ്മാവൻ, ഹരോൾഡ് ഡാഡ്ഫോർഡ് വെസ്റ്റ് ആത്യന്തികമായി മെഹാരി മെഡിക്കൽ കോളേജിന്റെ പ്രസിഡന്റായിരുന്നു.[3] ഡോക്ടർമാരാകുന്നതിൽ തങ്ങളുടെ പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടർന്ന ജെയ്ൻ റൈറ്റും അവളുടെ സഹോദരി ബാർബറ റൈറ്റ് പിയേഴ്സും ലിംഗഭേദങ്ങളേയും വംശീയ പക്ഷപാതത്തെയും മറികടന്ന് വെള്ളക്കാരനായ പുരുഷന്മാരുടെ കുത്തകയായിരുന്ന ഒരു തൊഴിൽരംഗത്ത് വിജയിച്ചു.[4] സ്വകാര്യ ജീവിതംതുടക്കം മുതൽ തന്നെ റൈറ്റ് വളരെ ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയായിരുന്നു. 1980-ൽ, പ്രശസ്തമായ റൂബിക്സ് ക്യൂബ് പുറത്തുവന്നയടുനെ അവൾ ഒരെണ്ണം വാങ്ങി അത് എങ്ങനെ പരിഹരിക്കാമെന്ന് പഠിച്ചു. വൈദ്യശാസ്ത്രത്തിൽ (പ്രത്യേകിച്ച് കാൻസർ ചികിത്സയിൽ) കാണുന്ന പ്രഹേളികകൾ ഉൾപ്പെടെയുള്ളവ എങ്ങനെ പരിഹരിക്കാമെന്ന് പഠിക്കുന്നതിലും അവൾക്ക് താൽപ്പര്യമുണ്ടായിരുന്നു.[5] വൈദ്യശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു ലോകത്താണ് താൻ ജീവിക്കുന്നതെന്ന് മനസ്സിലാക്കിയ അവൾ, പക്ഷേ അത് കാര്യമാക്കാതിരിക്കുകയും വൈദ്യശാസ്ത്രത്തിൽ, പ്രത്യേകിച്ച് കാൻസർ ചികിത്സയിൽ സംഭാവനകൾ നൽകാൻ ഉത്സുകയായിരുന്നതൊടൊപ്പം ലിംഗഭേദം തൻറെ ഉദ്യമത്തെ തടയാൻ അനുവദിച്ചതുമില്ല. അവലംബം
|
Portal di Ensiklopedia Dunia