ടോക്സിസിറ്റി
ഒരു രാസവസ്തു അല്ലെങ്കിൽ ഒരു പ്രത്യേക പദാർത്ഥങ്ങളുടെ മിശ്രിതം ഒരു ജീവിയെ നശിപ്പിക്കുന്ന അളവാണ് ടോക്സിസിറ്റി. [1] ടോക്സിസിറ്റി എന്നത് ഒരു മൃഗം, ബാക്ടീരിയ അല്ലെങ്കിൽ സസ്യം പോലെയുള്ള ഒരു ജീവി, അതുപോലെ തന്നെ ഒരു കോശം (സൈറ്റോടോക്സിസിറ്റി) അല്ലെങ്കിൽ കരൾ പോലുള്ള ഒരു അവയവത്തിൽ (ഹെപ്പറ്റോടോക്സിസിറ്റി) ഒരു വസ്തുവിൻ്റെ സ്വാധീനത്തെ സൂചിപ്പിക്കാം. ചിലപ്പോൾ ഈ വാക്ക് ദൈനംദിന ഉപയോഗത്തിൽ വിഷബാധയുടെ പര്യായമായി ഉപയോഗിക്കാറുണ്ട്. ടോക്സിക്കോളജിയുടെ ഒരു കേന്ദ്ര ആശയം, ഒരു പദാർത്ഥം വിഷമാകുന്നത് അതിന്റെ ഡോസ് അഥവാ അതിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് എന്നതാണ്. ഉയർന്ന അളവിൽ ഉള്ളിലെത്തിയാൽ വെള്ളം പോലും അപകടത്തിലേക്ക് നയിക്കും, അതേസമയം പാമ്പിന്റെ വിഷം പോലുള്ള വളരെ വിഷമയമായ പദാർത്ഥത്തിന് പോലും വളരെ ചെറിയ അളവിൽ ആണെങ്കിൽ പരിണിത ഫലങ്ങളൊന്നും കണ്ടെത്താനാവില്ല. അതുപോലെ വിഷാംശം സ്പീഷീസ്-നിർദ്ദിഷ്ടമാണ് എന്നത് ക്രോസ്-സ്പീഷീസ് വിശകലനം പ്രശ്നകരമാക്കുന്നു. അതിനാൽ മൃഗങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങളെ മറികടക്കാൻ പുതിയ രീതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. [2] പദോൽപ്പത്തിഗ്രീക്ക് വാക്ക് τόξον (ടോക്സോൺ) ൽ നിന്നാണ് "ടോക്സിക്" എന്നതും സമാനമായ മറ്റ് പദങ്ങളും ഉരുത്തിരിഞ്ഞത്. തരങ്ങൾരാസ, ജൈവ, ശാരീരിക, റേഡിയോ ആക്ടീവ്, ബിഹേവിയറൽ (പെരുമാറ്റം) എന്നിങ്ങനെ അഞ്ച് തരം ടോക്സിസിറ്റി ഉണ്ട്. രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളും പരാന്നഭോജികളും വിശാലമായ അർത്ഥത്തിൽ ടോക്സിക്ക് ആണ്, പക്ഷേ പൊതുവെ അവയെ ടോക്സിക്ക് എന്നതിനെക്കാൾ രോഗകാരികൾ എന്ന് വിളിക്കുന്നു. രോഗകാരികളുടെ ജൈവിക ടോക്സിസിറ്റി അളക്കാൻ പ്രയാസമാണ്, കാരണം ത്രെഷോൾഡ് ഡോസ് ഒരൊറ്റ ജീവിയായിരിക്കാം. സൈദ്ധാന്തികമായി ഒരു വൈറസ്, ബാക്ടീരിയ അല്ലെങ്കിൽ വിര എന്നിവയ്ക്ക് ഗുരുതരമായ അണുബാധയുണ്ടാക്കാൻ കഴിയും. ഒരു ഹോസ്റ്റിന് കേടുകൂടാത്ത രോഗപ്രതിരോധ സംവിധാനമുണ്ടെങ്കിൽ, ജീവിയുടെ അന്തർലീനമായ ടോക്സിസിറ്റി ഹോസ്റ്റിന്റെ പ്രതികരണത്താൽ സന്തുലിതമാകുന്നു. ചില സന്ദർഭങ്ങളിൽ, ഉദാ: കോളറ ടോക്‌സിൻ, ഈ രോഗം പ്രധാനമായും ഉണ്ടാകുന്നത് ജീവജാലങ്ങളേക്കാൾ, ജീവി സ്രവിക്കുന്ന ജീവനില്ലാത്ത പദാർത്ഥം മൂലമാണ്. അത്തരം ജീവനില്ലാത്ത ജൈവ വിഷ പദാർത്ഥങ്ങളെ ഒരു സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ അല്ലെങ്കിൽ ഫംഗസ് ഉത്പാദിപ്പിക്കുകയാണെങ്കിൽ ടോക്സിസിൻ എന്നും ഒരു മൃഗം ഉത്പാദിപ്പിക്കുന്നതാണെങ്കിൽ വെനം എന്നും വിളിക്കുന്നു. ഫിസിക്കൽ ടോക്സിക്റ്റന്റുകൾ അവയുടെ ഫിസിക്കൽ സ്വഭാവം കാരണം ജൈവ പ്രക്രിയകളെ തടസ്സപ്പെടുത്തുന്ന പദാർത്ഥങ്ങളാണ്. ഉദാഹരണങ്ങളിൽ കൽക്കരി പൊടി, ആസ്ബറ്റോസ് നാരുകൾ അല്ലെങ്കിൽ നന്നായി വിഭജിച്ച സിലിക്കൺ ഡയോക്സൈഡ് എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം ശ്വസിക്കുകയാണെങ്കിൽ ആത്യന്തികമായി മാരകമായേക്കാം. നശിപ്പിക്കുന്ന രാസവസ്തുക്കൾക്ക് ഫിസിക്കൽ ടോക്സിസിറ്റി ഉണ്ട്, കാരണം അവ ടിഷ്യൂകളെ നശിപ്പിക്കുന്നു, പക്ഷേ അവ ജൈവിക പ്രവർത്തനത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിൽ അവ നേരിട്ട് വിഷമല്ല. വളരെ ഉയർന്ന അളവിൽ എടുത്താൽ ജലത്തിന് പോലും വിഷാംശമായി പ്രവർത്തിക്കാൻ കഴിയും, കാരണം ശരീരത്തിൽ ജലാംശം അമിതമായാൽ സുപ്രധാന അയോണുകളുടെ സാന്ദ്രത ഗണ്യമായി കുറയുന്നു. ശ്വാസംമുട്ടിക്കുന്ന അസ്ഫിക്സിയന്റ് വാതകങ്ങളെ ഫിസിക്കൽ ടോക്സിക്കന്റ് പദാർത്ഥങ്ങളായി കണക്കാക്കാം, കാരണം അവ പരിസ്ഥിതിയിൽ ഓക്സിജനെ മാറ്റിസ്ഥാപിച്ചുകൊണ്ട് പ്രവർത്തിക്കുന്നു, പക്ഷേ അവ നിഷ്ക്രിയമാണ്, രാസ വിഷ വാതകങ്ങളല്ല. റേഡിയേഷൻ ജീവജാലങ്ങളിൽ ടോക്സിക് ഫലങ്ങൾ ഉണ്ടാക്കും. [3] ബിഹേവിയറൽ ടോക്സിസിറ്റി എന്നത് ഒരു നിശ്ചിത ഡിസോർഡറിന് ക്ലിനിക്കലി സൂചിപ്പിച്ചിരിക്കുന്ന മരുന്നിന്റെ അടിസ്ഥാനപരമായ ചികിത്സാ തലങ്ങളുടെ അഭികാമ്യമല്ലാത്ത ഫലങ്ങളെ സൂചിപ്പിക്കുന്നു (ഡിമാസ്സിയോ, സോൾട്ടിസ്, ഷേഡർ, 1970). ഈ അഭികാമ്യമല്ലാത്ത ഫലങ്ങളിൽ ആന്റികോളിനെർജിക് ഇഫക്റ്റുകൾ, ആൽഫ-അഡ്രിനെർജിക് ബ്ലോക്ക്, ഡോപാമിനേർജിക് ഇഫക്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. [4] അളക്കൽടാർഗെറ്റിലെ (ജീവി, അവയവം, ടിഷ്യു അല്ലെങ്കിൽ കോശം) അതിന്റെ സ്വാധീനത്താൽ ടോക്സിസിറ്റി അളക്കാൻ കഴിയും. എന്നിരുന്നാലും ഒരു വിഷ പദാർത്ഥത്തിന്റെ ഒരേ ഡോസിനോട് വ്യക്തികൾക്ക് സാധാരണയായി വ്യത്യസ്ത തലത്തിലുള്ള പ്രതികരണം ഉള്ളതിനാൽ, ഒരു ജനസംഖ്യയിൽ നൽകിയിരിക്കുന്ന പഠനങ്ങളിൽ നിന്നുള്ള അളവ് ആണ് പലപ്പോഴും ഉപയോഗിക്കാറുള്ളത്. അത്തരം ഒരു അളവുകോലാണ് LD50. അത്തരം ഡാറ്റ നിലവിലില്ലാത്തപ്പോൾ, അറിയപ്പെടുന്ന സമാന വിഷ വസ്തുക്കളുമായോ സമാന ജീവികളിലെ സമാന എക്സ്പോഷറുകളുമായോ താരതമ്യപ്പെടുത്തിയാണ് ടോക്സിസിറ്റി കണക്കാക്കുന്നത്. തുടർന്ന്, ഡാറ്റയിലെയും മൂല്യനിർണ്ണയ പ്രക്രിയകളിലെയും അനിശ്ചിതത്വങ്ങൾക്കായി "ഫാക്ടർ ഓഫ് സേഫ്റ്റി (സുരക്ഷാ ഘടകങ്ങൾ)" ചേർക്കുന്നു. ഉദാഹരണത്തിന്, ഒരു വിഷ പദാർത്ഥത്തിന്റെ ഒരു നിശ്ചിത ഡോസ് ഒരു ലബോറട്ടറി എലിക്ക് സുരക്ഷിതമാണെങ്കിൽ, അതിന്റെ പത്തിലൊന്ന് ഡോസ് മനുഷ്യന് സുരക്ഷിതമാകുമെന്ന് അനുമാനിക്കാം, രണ്ട് സസ്തനികൾ തമ്മിലുള്ള അന്തർവർഗ്ഗ വ്യത്യാസങ്ങൾ അനുവദിക്കുന്നതിന് 10 എന്ന ഘടകം ഉപയോഗിക്കുന്നു; ഡാറ്റ മത്സ്യത്തിൽ നിന്നുള്ളതാണെങ്കിൽ, രണ്ട് കോർഡേറ്റ് ക്ലാസുകൾ (മത്സ്യങ്ങളും സസ്തനികളും) തമ്മിലുള്ള വലിയ വ്യത്യാസം കണക്കാക്കാൻ ഒരാൾക്ക് 100 എന്ന ഘടകം ഉപയോഗിക്കാം. അതുപോലെ, ഗർഭാവസ്ഥയിലോ ചില രോഗങ്ങളോ പോലുള്ള, ടോക്സിക് ഇഫക്റ്റുകൾക്ക് കൂടുതൽ സാധ്യതയുള്ളതായി വിശ്വസിക്കപ്പെടുന്ന വ്യക്തികൾക്ക് ഒരു അധിക സംരക്ഷണ ഘടകം ഉപയോഗിക്കാം. ക്യാൻസറിന് കാരണമാകുന്ന ഏജന്റുമാരുടെ ടോക്സിസിറ്റിയുടെ എല്ലാ വശങ്ങളും വിലയിരുത്തുന്നതിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ട്, കാരണം അർബുദത്തിന് കാരണമായേക്കാവുന്ന ഏറ്റവും കുറഞ്ഞ ഡോസ് ഉണ്ടോ അല്ലെങ്കിൽ അപകടസാധ്യത കാണാൻ കഴിയാത്തത്ര ചെറുതാണോ എന്ന് ഉറപ്പില്ല. കൂടാതെ, ഒരു കോശം പോലും ഒരു കാൻസർ കോശമായി രൂപാന്തരപ്പെടുകയും ("വൺ ഹിറ്റ്" സിദ്ധാന്തം) അത് പൂർണ്ണമായ രോഗത്തിലേക്ക് എത്തുകയും ചെയ്യാം. രാസ മിശ്രിതങ്ങളുടെ വിഷാംശം നിർണ്ണയിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്, കാരണം ഓരോ ഘടകവും അതിന്റേതായ വിഷാംശം പ്രകടിപ്പിക്കുമ്പോൾ കൂടിയും മിശ്രിതാവസ്ഥയിൽ അവയുടെ ഒരുമിച്ചുള്ള ഫലങ്ങൾ കൂടുകയോ കുറയുകയോ ചെയ്യാം. ടോക്സിസിറ്റി ഉള്ള സാധാരണ മിശ്രിതങ്ങളിൽ ഗ്യാസോലിൻ, സിഗരറ്റ് പുക, വ്യാവസായിക മാലിന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. തകരാറിലായ മലിനജല സംസ്കരണ പ്ലാന്റിൽ നിന്നുള്ള ഡിസ്ചാർജ് പോലെയുള്ള ഒന്നിലധികം തരത്തിലുള്ള വിഷ പദാർത്ഥങ്ങളുള്ള സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്. വർഗ്ഗീകരണം![]() പദാർത്ഥങ്ങളെ നിയന്ത്രിക്കാനും ഉചിതമായി കൈകാര്യം ചെയ്യാനും അവ ശരിയായി തരംതിരിക്കുകയും ലേബൽ ചെയ്യുകയും വേണം. ഗവൺമെന്റുകളും ശാസ്ത്രജ്ഞരും ഇതിനായി വിവിധ കട്ട്-ഓഫ് ലെവലുകൾ നിർണ്ണയിച്ചിരിക്കുന്നു. കീടനാശിനികൾ നന്നായി സ്ഥാപിതമായ ടോക്സിസിറ്റി ക്ലാസ് സിസ്റ്റങ്ങളുടെയും ടോക്സിസിറ്റി ലേബലുകളുടെയും ഉദാഹരണം നൽകുന്നു. നിലവിൽ പല രാജ്യങ്ങളിലും ടെസ്റ്റുകളുടെ തരങ്ങൾ, ടെസ്റ്റുകളുടെ എണ്ണം, കട്ട്-ഓഫ് ലെവലുകൾ എന്നിവ സംബന്ധിച്ച് വ്യത്യസ്ത നിയന്ത്രണങ്ങൾ ആണുള്ളത്, ഗ്ലോബലി ഹാർമണൈസ്ഡ് സിസ്റ്റം രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ ഏകീകരിക്കുന്നതിന്റെ തുടക്കമാണ്.[5] [6] ആഗോള വർഗ്ഗീകരണം പ്രധാനമായും ഫിസിക്കൽ ഹസാഡ്സ് അഥവാ ശാരീരിക അപകടങ്ങൾ (സ്ഫോടനങ്ങളും പൈറോ ടെക്നിക്കുകളും), [7] ഹെൽത്ത് ഹസാഡ്സ് അഥവാ ആരോഗ്യ അപകടങ്ങൾ [8] എൻവയോൺമെന്റൽ ഹസാഡ്സ് അഥവാ പരിസ്ഥിതി അപകടങ്ങൾ എന്നിങ്ങനെ മൂന്ന് മേഖലകളെ പരിഗണിക്കുന്നു. [9] ഹെൽത്ത് ഹസാഡ്സ്പദാർത്ഥങ്ങൾ മുഴുവൻ ശരീരത്തിനോ, പ്രത്യേക അവയവങ്ങൾക്ക് മാരകമായോ വലിയ/ചെറിയ കേടുപാടുകൾ വരുത്തുകയോ അല്ലെങ്കിൽ ക്യാൻസറിന് കാരണമാകുകയോ ചെയ്താൽ അവ ഹെൽത്ത് ഹസാഡ്സ് എന്ന് അറിയപ്പെടുന്നു. ടോക്സിസിറ്റി എന്താണെന്നതിന്റെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നിർവചനങ്ങളാണിവ. [8] നിർവചനത്തിന് പുറത്തുള്ള ഒന്നും അത്തരത്തിലുള്ള വിഷപദാർത്ഥമായി വർഗ്ഗീകരിക്കാനാവില്ല. എൻവയോൺമെന്റൽ ഹസാഡ്സ്പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും അവസ്ഥ, പ്രക്രിയ, അല്ലെങ്കിൽ അവസ്ഥ എന്ന് എൻവയോൺമെന്റൽ ഹസാഡിനെ നിർവചിക്കാം. ഈ അപകടങ്ങൾ ഭൌതികമോ രാസപരമോ ആകാം, കൂടാതെ വായു, ജലം, കൂടാതെ/അല്ലെങ്കിൽ മണ്ണ് എന്നിവയെ ഇത് ബാധിക്കാം. ഈ അവസ്ഥകൾ ഒരു ആവാസവ്യവസ്ഥയ്ക്കുള്ളിൽ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും വിപുലമായ ദോഷം വരുത്തും. എൻവയോൺമെന്റൽ ഹസാഡുകളുടെ സാധാരണ തരങ്ങൾ
ടോക്സിസിറ്റിയെ സ്വാധീനിക്കുന്ന ഘടകങ്ങൾഒരു പദാർത്ഥത്തിന്റെ ടോക്സിസിറ്റി, അഡ്മിനിസ്ട്രേഷന്റെ പാത (വിഷവസ്തുക്കൾ ചർമ്മത്തിൽ പ്രയോഗിക്കുക, വിഴുങ്ങുക, ശ്വസിക്കുക, കുത്തിവക്കുക എന്നിങ്ങനെ), എക്സ്പോഷർ സമയം (ഒരു ഹ്രസ്വ നേരം അല്ലെങ്കിൽ ദീർഘകാലം), എണ്ണം പോലെയുള്ള വിവിധ ഘടകങ്ങളാൽ ബാധിക്കാം. എക്സ്പോഷറുകളുടെ അളവ് (ഒരു ഡോസ് അല്ലെങ്കിൽ ഒന്നിലധികം ഡോസുകൾ), വിഷപദാർത്ഥത്തിന്റെ ഭൗതിക രൂപം (ഖരം, ദ്രാവകം, വാതകം), ഒരു വ്യക്തിയുടെ ജനിതക ഘടന, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം, കൂടാതെ മറ്റു പലതും ടോക്സിസിറ്റിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
ഇതും കാണുക
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia