ടോട്ടനം ഹോട്ട്സ്പർ എഫ്.സി.
1901ൽ തങളുടെ ആദ്യത്തെ എഫ്.എ. കപ്പ് നേട്ടത്തോടെ ഫൂട്ബോൾ ലീഗ് വന്നതിനു ശേഷം ലീഗിലില്ലാതെ പ്രസ്തുത നേട്ടം കൈവരിച്ച ഏക ക്ലബ്ബായി ടോട്ടൻഹാം . ലീഗ് കപ്പ് , എഫ്.എ. കപ്പ് എന്നീ കിരീടങൾ 1960-61 സീസണിൽ നേടി ഈ ഇനങളിൽ ഇരട്ട കിരീടം കരസ്തമാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ക്ലബ്ബ് , 1963ൽ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് കിരീട വിജയത്തോടെ യുവേഫയുടെ ക്ലബ് മൽസരങളിൽ കിരീടം നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് , 1972ൽ യുവേഫ കപ്പിന്റെ പ്രഥമ ജേതാക്കളായതോടെ രണ്ട് പ്രധാന വ്യത്യസ്ത യൂറോപ്യൻ ക്ലബ് മത്സര കിരീടങൾ നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് , തുടങിയവ ടോട്ടൻഹാം ഹോട്സ്പർ കൈവരിച്ച നേട്ടങ്ങളാണ് . കഴിഞ്ഞ ആറു ദശാബ്ദങ്ങളിലോരോന്നിലും ഒരു പ്രധാന കിരീടമെങ്കിലും നേടിയ ക്ലബ്ബെന്ന റെക്കോർഡ് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി സ്പർസ് പങ്കിടുന്നു . 'ടു ഡെയർ ഈസ് ടു ഡു' എന്നതാണ് ക്ലബ്ബിന്റെ ആപ്തവാക്യം . ഫുട്ബോൾ പന്തിൽമേൽ നിൽക്കുന്ന മത്സര കോഴിയാണ് ക്ലബ് മുദ്ര. ടോട്ടൻഹാമിന്റെ ചിരവൈരികളാണ് വടക്കൻ ലണ്ടനിൽ നിന്നു തന്നെയുള്ള ആർസനൽ . ഇവർ തമ്മിലുള്ള മത്സരങ്ങൾ 'നോർത് ലണ്ടൻ ഡെർബി' എന്ന് അറിയപ്പെടുന്നു . ആർസനിലു പുറമെ ചെൽസി , വെസ്റ്റ് ഹാം തുടങ്ങിയ ഫുട്ബോൾ ക്ലബുകളും സ്പർസിന്റെ മത്സര വൈരികളാണ്. കളിക്കാർഒന്നാംനിര ടീംകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
വായ്‌പ കൊടുത്ത കളിക്കാർകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
അവലംബം
|
Portal di Ensiklopedia Dunia