ദക്ഷിണ ചൈനാക്കടൽ
ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാക്കടൽ . സിംഗപ്പൂരും മലാക്ക കടലിടുക്കും മുതൽ തായ്വാൻ കടലിടുക്ക് വരെ 3,500,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. തിരക്കേറിയ കപ്പൽ ഗതാഗതത്തിന് പേരുകേട്ടതാണ് ഈ സമുദ്രം. അടിത്തട്ടിൽ ഉള്ള വൻ പെട്രോളിയം നിക്ഷേപവും [1] ഈ സമുദ്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു . ഈ സമുദ്രം സ്ഥിതിചെയ്യുന്നത്
പേരുകൾഇംഗ്ലീഷ് ഭാഷയിൽ ഇത് സൌത്ത് ചൈനാ സീ [ South China Sea ] എന്നാണു പൊതുവേ അറിയപ്പെടുന്നത്. മറ്റു രാജ്യങ്ങളിൽ തനതായ പേരുകളും ഈ സമുദ്രത്തിനുണ്ട്.പണ്ടുകാലത്ത് തന്നെ യൂറോപ്പിൽ നിന്ന് ചൈനയിലേക്കുള്ള നാവികയാത്ര ഈ സമുദ്രത്തിലൂടെ ആയതിനാൽ സൗത്ത് ചൈനാ കടൽ എന്ന പേര് ഇംഗ്ലീഷ് നാവികർക്ക് പരിചിതമായി.പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാർ ഈ കടലിനെ ചൈനാ കടൽ എന്ന് വിളിച്ചിരുന്നു. (Mar da China) . ഇന്റർ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ദക്ഷിണ ചൈനാക്കടൽ എന്ന പേരുതന്നെ പരാമർശിക്കുന്നു. ( Nai Hai ) . ഈ സമുദ്രത്തിന്റെ ആദ്യ ചൈനീസ് നാമം നാൻഫാങ്ങ് ഹൈ എന്നായിരുന്നു.(Nanfang Hai (Chinese: 南方海; pinyin: Nánfāng Hǎi; literally "Southern Sea" ) . ദക്ഷിണ പൂർവേഷ്യയിൽ ഇത് ഒരു കാലത്ത് ചമ്പാ കടൽ എന്നും അറിയപ്പെട്ടിരുന്നു.പതിനാറാം നൂറ്റാണ്ടിനു മുൻപ് ഇന്നത്തെ വിയറ്റ്നാമിനു ചുറ്റുമുണ്ടായിരുന്ന നാവിക സാമ്രാജ്യമായിരുന്ന ചമ്പാ സാമ്രാജ്യത്തിന്റെ പേരിലായിരുന്നു അത്.രണ്ടാം ലോക മഹായുദ്ധ സമയത്ത് ഈ സമുദ്രത്തിന്റെ ഭൂരിഭാഗവും ജപ്പാൻ നാവിക സേനയുടെ അധീനതയിലായിരുന്നു ജപ്പാൻകാർ ഇതിനെ മിനാമി ഷിനാ കായ് എന്ന് പരാമർശിച്ചിരുന്നു .ചൈനയിൽ ഇത് തെക്കൻ കടലും ( "South Sea", 南海 Nánhǎi ) , വിയറ്റ്നാമിൽ കിഴക്കൻ കടലുമാണ് .( "East Sea", Biển Đông ) .[2][3][4] ഭൂമിശാസ്ത്രംഈ സമുദ്രം അതിരായി ചൈന ,തായ്വാൻ,ഫിലിപ്പീൻസ്,മലേഷ്യ . ബ്രൂണൈ, ഇന്തോനേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുണ്ട്.ഈ സമുദ്രത്തിലേക്ക് വരുന്ന ചൈനയിലെ പ്രധാന നദികൾ , പേൾ നദി , മിൻ നദി , ജിയുലൊങ്ങ് നദി എന്നിവയാണ്. വിയറ്റ്നാമിലെ ചുവന്ന നദിയും ദക്ഷിണ ചൈനാ കടലിലേക്കാണ് പതിക്കുന്നത്. ഭൂവിജ്ഞാനീയംമുങ്ങിപ്പോയ ഒരു വൻകരത്തട്ടിനു മീതെയാണ് ഈ സമുദ്രം. ഹിമയുഗ കാലഘട്ടത്തിൽ സമുദ്ര നിരപ്പ് വളരെ താഴെ ആയിരുന്നു. ആ കാലത്ത് ബോർണിയോ ഏഷ്യൻ ഭൂഖണ്ഡത്തിലായിരുന്നു. ഏകദേശം 30 മില്യൺ വർഷങ്ങൾക്കു മുന്പാണ് ഈ സമുദ്രത്തിന്റെ അടിത്തറ ഇന്ന് കാണുന്ന രൂപത്തിൽ ആയതു എന്ന് വിശ്വസിക്കപ്പെടുന്നു.[5] അവലംബം
Further reading
External linksSouth China Sea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia