നാട്ടുപൂത്താലി
നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് നാട്ടുപൂത്താലി - Blue Sprite (ശാസ്ത്രീയനാമം:- Pseudagrion microcephalum).[3][4] ![]() ![]() ![]() ആകാശനീലയിൽ കറുപ്പുവരകളോടുകൂടിയ ശരീരമാണ് ആൺതുമ്പികളുടേത്, നേർത്ത പച്ചയും തവിട്ടും കലർന്ന ശരീരത്തിൽ കറുത്തവരകളോടുകൂടി പെൺതുമ്പികളും കാണപ്പെടുന്നു. വയലുകൾ, കുളങ്ങൾ, തോടുകൾ എന്നിവിടങ്ങളിൽ ഇവ സാധാരണയായി കാണപ്പെടുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, മലേഷ്യ, മ്യാന്മാർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്.[4][5][6][7][8][9] ആവാസംതാഴ്ന്ന പ്രദേശങ്ങളിൽ സാധാരണമായും കാടുകളിൽ അപൂർവ്വമായും കാണുന്നു. കായലുകൾ, ചതുപ്പുകൾ, തോടുകൾ,പുഴകൾ എന്നിവിടങ്ങളിൽ കൂടുതലായും കാണുന്നു. ജലാശയത്തിനു സമീപം സദാ വെട്ടി പറന്നുകൊണ്ടിരിക്കും. പുല്ലുകളിലും ഉണക്ക ചില്ലകളിലും താമര ഇലകളിലും മാറി മാറി ഇരിക്കാൻ ഇഷ്ടപെടുന്നു . ചെറിയ കൂട്ടങ്ങളായ് വസിക്കുന്ന ഇവയുടെ ആൺ തുമ്പികൾ തമ്മിൽ അധീന പ്രദേശങ്ങൾ ക്കായ് തർക്കങ്ങൾ ഉണ്ടാക്കാറുണ്ട് .മിക്കപ്പോഴും പെൺ തുമ്പികൾ ജലാശയത്തിനു അകലെ മാറിയാണ് കണ്ടു വരുന്നത്. വടക്ക് കിഴക്കന് മൺസൂൺ കാലത്ത് കൂട്ടമായ് ദേശാടനം നടത്താറുണ്ട്. രൂപവിവരണംആൺ തുമ്പി :കണ്ണുകളുടെ കീഴ്ഭാഗം ഇളം നീല നിറമാണ്. കണ്ണിനു മുകളിലായ് കറുത്ത തൊപ്പിയുണ്ട് . തലയിൽ കണ്ണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത വരയും ഇളം നീല പൊട്ടുകളും ഉണ്ട്. ഉരസ്സിനു മുകൾ ഭാഗം കറുത്ത നിറവും അതിൽ നേർത്ത ഇളം നീല വരകളുമുണ്ട് . ഉരസ്സിന്റെ വശങ്ങളിൽ ഇളം നീല നിറമാണ്. ഇളം നീല നിറത്തിലുള്ള ഉദരത്തിൽ കറുത്ത വരകളും കലകളും ഉണ്ട് . സുതാര്യമായ ചിറകുകൾ ആണുള്ളത് . പെൺ തുമ്പിഇളം പച്ച കണ്ണുകളുടെ മുകൾ ഭാഗം മഞ്ഞ നിറമാണ്. ഉരസ്സിനും ഉദരതിനും മങ്ങിയ പച്ച കലർന്ന നീല നിറമാണ് . ഉരസ്സിനു മുകളിൽ തവിട്ട് നിറമുള്ള വരകളും ഉദരത്തിന്റെ ഖണ്ഡങ്ങളുടെ മുകൾ ഭാഗത്ത് കറുത്ത കലകളും ഉണ്ട്. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia