പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യപ്രകാശം അധികം എത്താത്ത, നിത്യഹരിത വനങ്ങളിലെ കാട്ടരുവിയോരങ്ങളിലാണ് നിഴൽത്തുമ്പികളെ കാണാറുള്ളത്. ഒഴുക്ക് കുറഞ്ഞ കുഞ്ഞരുവികളാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. മിക്ക സ്പീഷിസുകളും ചെറിയ ഒരുപ്രദേശത്തുമാത്രം കാണപ്പെടുന്ന രീതിയിൽ ആണ് ഉള്ളത്. മറ്റ് തുമ്പികളിൽ നിന്ന് വ്യത്യസ്തമായി ഇവ തങ്ങളുടെ പ്രജനനകേന്ദ്രങ്ങൾ വിട്ട് അധിക ദൂരം സഞ്ചരിക്കാറില്ല. അതിനാൽത്തന്നെ പല സ്പീഷിസുകളെയും ഇനിയും കണ്ടുപിടിക്കാൻ ഉണ്ടാവാം.[1]
വീതി കുറഞ്ഞ ചിറകുകളും മെലിഞ്ഞുനീണ്ട വയറും ഇവയുടേ സവിശേഷതയാണ്. ഉദരത്തിന് പിൻചിറകുകളെക്കാൾ ഇരട്ടിയോ അതിൽ കൂടുതലോ നീളമുണ്ടായിരിക്കും. ഈ കുടുംബത്തിലെ തുമ്പികൾ പൊതുവെ കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ളവയാണ്. ശരീരത്തിൽ നീല അല്ലെങ്കിൽ വെളുപ്പ് നിറത്തിലുള്ള വളയങ്ങളും കാണാം [2][3].
കേരളത്തിലെ നിഴൽത്തുമ്പികൾ
Indosticta, Protosticta എന്നീ രണ്ടു ജീനസുകളിലായി 12 തരം നിഴൽത്തുമ്പികൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്. ഇവയെല്ലാം തന്നെ സഹ്യപർവ്വതത്തിലെ സ്ഥാനീയ തുമ്പികൾ ആണ്. 11 സ്പീഷീസുകൾ ഉള്ള Protosticta കേരളത്തിലെ ഏറ്റവും വലിയ തുമ്പി ജീനസ്കൂടിയാണ് [4].
↑C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.