Platylestes platystylus, Emerald-eyed Spread wing, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും 2020 ജൂൺ മാസത്തിൽ പകർത്തിയ ചിത്രംEmarald eyed spreadwing(Platylestes platystylus) from koottanad, Palakkad, Kerala -September 2020
മറ്റു ചേരാചിറകൻ തുമ്പികളുടെതന്നെ വലിപ്പവും മങ്ങിയ നിറവുമുള്ള ഒരു തുമ്പിയാണിത്. ഇതിന്റെ കഴുത്തിനും ഉരസ്സിനും മങ്ങിയ കാക്കികലർന്ന തവിട്ടുനിറവും വശങ്ങളിൽ കൂടുതൽ മങ്ങിയ നിറവുമാണ്. ഉരസ്സിൽ ധാരാളം കറുത്ത പൊട്ടുകളുണ്ട്. മങ്ങിയ പുകനിറമുള്ള സുതാര്യമായ ചിറകുകളിൽ നീളം കുറഞ്ഞതും വീതിയുള്ളതുമായ രണ്ടുവശത്തും നേർത്ത വെള്ള അരികോടുകൂടിയ പൊട്ടുകളാണുള്ളത് (pterostigma). മങ്ങിയ മഞ്ഞയും ചുവപ്പും കലർന്ന ഉദരത്തിന്റെ ഓരോ ഖണ്ഡത്തിലും നേർത്ത കറുത്ത വളയങ്ങളുണ്ട്. വെളുത്ത കുറുവാലുകളുടെ (anal appendages) ആരംഭത്തിൽ കറുപ്പുനിറമാണ്. മുകളിലെ കുറുവാലുകളുടെ അഗ്രം വളഞ്ഞു കൂട്ടിമുട്ടുന്നു താഴത്തെ കുറുവാലുകൾ കട്ടിയുള്ളവയും പകുതിമാത്രം നീളമുള്ളവയുമാണ്. [3]
ലിംഗവ്യത്യാസമനുസരിച്ചുള്ള മാറ്റങ്ങളൊഴിച്ചാൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെയിരിക്കും. പത്താം ഖണ്ഡത്തിന്റെ അതേ നീളത്തിലുള്ള കുറുവാലുകൾക്കു ചുവട്ടിൽ ഇരുണ്ടതും തുടർന്ന് മഞ്ഞനിറവുമാണ്.[3]
ഉരസ്സിന്റെ വശങ്ങളിലുള്ള കറുത്ത പൊട്ടുകളും ഏറെക്കുറെ സമചതുരാകൃതിയിലും വശങ്ങളിൽ വെള്ള അരികുകളോടും കൂടിയ ചിറകുകളിലെ പൊട്ടുകളും (pterostigma) മറ്റു ചേരാചിറകൻ തുമ്പികളിൽനിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.[3]
↑ 3.03.13.23.3C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. pp. 59–61.
↑N., Yokoi; V., Souphanthong (2014). A List of Lao Dragonfliles. Koriyama: Kyoei Printing Co Ltd.,. p. 110.{{cite book}}: CS1 maint: extra punctuation (link)