പട്ടം എ. താണുപിള്ള മന്ത്രിസഭ
പട്ടം എ. താണുപിള്ള യുടെ നേതൃത്തത്തിൽ 1960 ഫെബ്രുവരി 22-നാണ് കേരളത്തിലെ രണ്ടാം മന്ത്രിസഭ രൂപീകൃതമായത്. 1962 സെപ്റ്റംബർ 26ന് പട്ടം പഞ്ചാബ് ഗവർണ്ണറായതിനെ തുടർന്ന് മന്ത്രിസഭ രാജിവച്ചു. പശ്ചാത്തലംഒന്നാം ഇഎംഎസ് നമ്പൂതിരിപ്പാട് സർക്കാർ പിരിച്ചുവിട്ടതിനെത്തുടർന്ന് രാഷ്ട്രപതി ഭരണത്തിലായ കേരളത്തിൽ, 1960 ഫെബ്രുവരി 1ന്[1] രണ്ടാം കേരളനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിൽ 63 സീറ്റുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി. സി.പി.ഐ. 26 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) 20 സീറ്റുകളും ലഭിച്ചു. കോൺഗ്രസും പിഎസ്പിയും ചേർന്നുള്ള സഖ്യ സർക്കാർ പിഎസ്പിയുടെ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയായും കോൺഗ്രസിൽ നിന്ന് ആർ ശങ്കർ ഉപമുഖ്യമന്ത്രിയായും രൂപീകരിച്ചു. കോൺഗ്രസിന്റെ പ്രധാന അനുഭാവികളായ നായർ സർവീസ് സൊസൈറ്റി കോൺഗ്രസ് നേതാവായ ആർ. ശങ്കറെ അംഗീകരിക്കാത്തതിനാൽ, സഖ്യത്തിലെ വലിയകക്ഷി അല്ലായിരുന്നെങ്കിലും പിഎസ്പി നേതാവായ പട്ടത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. മുമ്പ് തിരുവിതാംകൂർ സംസ്ഥാനത്തെ പ്രധാനമന്ത്രി പദവിയും, തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയും പട്ടം വഹിച്ചിരുന്നു. 1962 സെപ്റ്റംബർ 26-ന് പഞ്ചാബ് ഗവർണറായി നിയമിതനായപ്പോൾ പട്ടം രാജിവച്ചു. ഇത് ആർ.ശങ്കറിന്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കി. മന്ത്രിമാരും വകുപ്പുകളും
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia