പാണ്ടൻ കരിമുത്തൻ
ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാന്റിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് പാണ്ടൻ കരിമുത്തൻ[2] (ശാസ്ത്രീയനാമം: Indothemis limbata).[3] കാടുമൂടിയ കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്.[1][4][5][6] കേരളത്തിൽ ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയത് കാസർഗോഡ് ജില്ലയിലെ മാങ്ങാട് - കൂളിക്കുന്ന് പ്രദേശത്തെ നെൽവയലിൽ നിന്ന് പ്രകൃതി നിരീക്ഷകനും അദ്ധ്യാപകനും ആയ മുഹമ്മദ് ഹനീഫാണ്.[2][7] ഉപവർഗ്ഗങ്ങൾ
വിവരണംഇവയുടെ ആൺ തുമ്പികൾക്ക് കറുപ്പു നിറത്തിലുള്ള കണ്ണുകളും ശിരസ്സും ഉരസ്സും ആണ്. നീല കലർന്ന കറുത്ത ഉദരത്തിൽ മഞ്ഞ കലകളുണ്ട്. കുറുവാലുകളും ഇരുണ്ട നിറത്തിലുള്ളതാണ്. സുതാര്യമായ ചിറകുകളുടെ ആരംഭത്തിൽ കറുത്ത അടയാളമുണ്ട്.[8] പെൺതുമ്പികൾക്ക് തവിട്ടു നിറത്തിലുള്ള കണ്ണുകളും കറുത്ത കലകളോടു കൂടിയ മഞ്ഞ നിറത്തിലുള്ള ഉരസ്സുമാണ്. സുതാര്യമായ ചിറകുകളുടെ ആരംഭത്തിൽ ഉള്ള അടയാളം തവിട്ടു നിറത്തിൽ ആണ്. ഉദരത്തിലെ മഞ്ഞ കലകൾ കൂടുതൽ വ്യക്തമാണ്.[8][9] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Indothemis limbata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Indothemis limbata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia