പി. വിശ്വംഭരൻ
കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ എം.പിയും എൽ.ഡി.എഫിന്റെ ആദ്യ കൺവീനറുമായിരുന്നു പി. വിശ്വംഭരൻ. ജീവിത രേഖതിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് വെള്ളാർ ഗ്രാമത്തിൽ പദ്മനാഭന്റേയും ചെല്ലമ്മയുടേയും മകനായി 1925 ജൂൺ 25ന് ജനിച്ചു. 2016 ഡിസംബർ 09-ന് വാർദ്ധക്യസഹജമായ അസുഖങ്ങളാൽ, തന്റെ 91-മത്തെ വയസിൽ മരിച്ചു. വിദ്യഭ്യാസംസ്കൂൾ - പഞ്ചല്ലൂർ എൽ.പി. സ്കൂൾ, വെങ്ങാനൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തിരുവനന്തപുരം എസ്.എം.വി. സ്കൂൾ. കോളേജ് - നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ആർട്സ് കോളേജ് ആന്റ് യൂണിവേർസിറ്റി കോളേജ്. ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ഡിഗ്രിയുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങൾപഠനകാലത്ത് ക്വിറ്റ് ഇന്ത്യ മൂവ്മെന്റിൽ പ്രവരത്തിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. വിദ്യാർത്ഥി കോൺഗ്രസ് രൂപീകൃതമായപ്പോൾ തിരുവിതാംകൂർ യൂണിറ്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. 1975-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരെ സജീവമായി പ്രവർത്തിച്ചു. അധികാരസ്ഥാനങ്ങൾ
തിരഞ്ഞെടുപ്പുകൾ
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾദക്ഷിണ തിരുവിതാംകൂർ കരിങ്കൽ തൊഴിലാളി യൂനിയൻ, ദക്ഷിണ തിരുവിതാംകൂർ മോട്ടോർ തൊഴിലാളി യൂനിയൻ, തിരുവനന്തപുരം പോർട്ട് വർക്കേർസ് യൂനിയൻ, ട്രാവൻകൂർ ടെകസ്റ്റൈൽ വർക്കേഴ്സ് യൂനിയൻ എന്നിവയുടെയെല്ലാം നേതൃസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.[4] അവലംബം
|
Portal di Ensiklopedia Dunia