പി.എസ്. ശ്രീനിവാസൻ
പി.എസ്. ശ്രീനിവാസൻ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാം കേരള നിയമസഭയിലേക്ക് 1960-ൽ തിരഞ്ഞടുക്കപ്പെട്ടു[1]. മൂന്നാം കേരള നിയമസഭയിലേക്കും നാലാം കേരള നിയമസഭയിലേക്കും വൈക്കത്തു നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു[2][3]. എട്ടും ഒമ്പതും നിയമസഭകളിൽ കരുനാഗപ്പള്ളിയെ പ്രതിനിധീകരിച്ചു. ഔദ്യോഗിക മേഖലയിൽ "കേരള ടൂറിസത്തിൻ്റെ പിതാവ്" എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. ജീവിതരേഖ1923 സെപ്തംബറിൽ ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ഉല്ലലയിൽ കർഷകനും കയർ മൊത്തവ്യാപാരിയും ആയ കോപ്പുഴ കെ. കൃഷ്ണന്റേയും[4] ചേർത്തല കോക്കോതമംഗലം ചേങ്ങോട്ടു നാരായണിയമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. ശ്രീനാരായണഗുരുവാണ് പി.എസ്സിന്റെ നാവിൽ ആദ്യാക്ഷരം കുറിച്ചത്. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ആകൃഷ്നാവുകയും തുടർന്ന് 1943 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും ഉണ്ടായി. തുടർന്ന് ഒളിവുജീവിതം നയിക്കേണ്ടി വന്നതിനാൽ കലാലയജീവിതത്തിൽ വിട്ടു വീഴ്ചകൾ വേണ്ടി വന്നു. ഒളിവു ജീവിത കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ പിടിച്ചെടുക്കുന്നതിന് നേതൃത്വം കൊടുത്തതിനാൽ മൂന്നു വർഷം തിരുവനന്തപുരം സെട്രൽ ജെയിലിലും ലോക്കപ്പുകളിലും കിടക്കേണ്ടി വന്നിട്ടുണ്ട്. മൊത്തം നാലു വർഷവും ആറു മാസവും ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയ ജീവിതംകോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ പി.എസ്സ് പിന്നീട് ഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനാവുകയും ചെത്തുത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവുമായി. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി.പി.ഐ പക്ഷത്ത് നിലയുറപ്പിച്ചു, സി.പി.ഐ ദേശീയ കൗൺസിൽ അംഗമായിരുന്നു. 1960 ൽ വൈക്കത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 67 ലും വിജയം ആവർത്തിച്ചു. 1970 ൽ വീണ്ടും വൈക്കത്ത് നിന്നും വിജയിച്ച് സി.അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 1977 ൽ അരൂരിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത് 1978- 79 കാലത്ത് പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ വ്യവസായം, വനം വകുപ്പുകളുടെ മന്ത്രിയായി. 1980 ൽ ചേർത്തല നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഇ.കെ. നായനാർ മന്ത്രിസഭയിൽ റവന്യു, തുറമുഖം വകുപ്പ് മന്ത്രിയായി. 1987 ൽ കരുനാഗപ്പള്ളിയിൽ നിന്നും വിജയിച്ച് നായനാർ മന്ത്രിസഭയിൽ ടൂറിസം, റവന്യു മന്ത്രിയായി അക്കാലത്താണ് കേരള ടൂറിസത്തിന് "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പരസ്യവാചകം ഉണ്ടാകുന്നത്. 1991ലും കരുനാഗപ്പള്ളിയിൽ വിജയം ആവർത്തിച്ചു.[5]. നിയമസഭയിൽ
മന്ത്രിസഭയിൽ
1997 ജൂലൈ 8 ന് തിരുവനന്തപുരത്ത് അന്തരിച്ചു. തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia