പി.പി. ഉമ്മർകോയ
കേരളത്തിലെ മുൻമന്ത്രിയും ഒന്നും രണ്ടും കേരളനിയമസഭകളിലെ അംഗവുമായിരുന്നു പരപ്പിൽ പുതിയപുരയിൽ ഉമ്മർകോയ എന്ന പി.പി. ഉമ്മർകോയ (01 ജൂലൈ 1922 - 1 സെപ്റ്റംബർ 2000). ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്ന[1] പി.പി. ഉമ്മർകോയ രണ്ട് തവണ കേരളത്തിന്റെ മന്ത്രിയായിട്ടുണ്ട്.[2] 1922 ജൂലൈ ഒന്നിന് കോഴിക്കോട് ജില്ലയിൽ ജനിച്ച ഉമ്മർകോയ ചെറുപ്പത്തിലെ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1954-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രതിനിധിയായി മഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1960 ഫെബ്രുവരി 2 മുതൽ 1962 സെപ്റ്റംബർ 26 വരെ പട്ടം താണുപിള്ള മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി, 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആർ. ശങ്കർ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിസ്ഥാനവും ഉമ്മർകോയ വഹിച്ചിട്ടുണ്ട്. കെ.പി.സി.സി. ഉപാധ്യക്ഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2000മാണ്ട് സെപ്റ്റംബർ ഒന്നിന് 78-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. രചനകൾധീരാത്മാക്കൾ, ആത്മകഥ തുടങ്ങി ചുരുക്കം ചില പുസ്തകങ്ങൾ ഉമ്മർകോയയുടേതായി ഉണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രരചനയിലും ഇദ്ദേഹം പങ്കുവഹിച്ചു.[3] അവലംബം
|
Portal di Ensiklopedia Dunia