പി.സി. രാഘവൻ നായർ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.സി. രാഘവൻ നായർ (ജീവിതകാലം: സെപ്റ്റംബർ 1916 - 15 മാർച്ച് 1991)[1]. ചേവായൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം[2] കേരളനിയമസഭയിലേക്കും കോഴിക്കോട് -1ൽ നിന്ന് മൂന്നാം[3] നിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം നിയമസഭയിൽ സിപിഐയേയും, മൂന്നാം നിയമസഭയിൽ സിപിഎമ്മിനേയും പ്രതിനിധീകരിച്ചു. രാഷ്ട്രീയ ജീവിതം1932-ൽ കോൺഗ്രസിലൂടെ ദേശീയ പ്രസ്ഥാനങ്ങളിൽ സജീവ പങ്കാളിയായിയായ രാഘവൻ നായർ, 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും 1940കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകനായ ഇദ്ദേഹം മലബാറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ച ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും, സിപിഎമ്മിന്റേയും കോഴിക്കോട് ജില്ലാക്കമ്മിറ്റിയംഗം, താലൂക്ക്, മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഒരു അദ്ധ്യാപകൻ കൂടിയായ രാഘവൻ നായർ അദ്ധ്യാപക പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും വളർച്ചയിലും മുഖ്യമായ പങ്ക് വഹിച്ചു. ദേശാഭിമാനി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറാക്ടറായിരുന്ന അദ്ദേഹം നിയമസഭാംഗമായിരുന്ന കാലത്ത് എസ്റ്റിമേറ്റ് കമ്മിറ്റിയിലും അംഗമായിരുന്നു[4]. അവലംബം
|
Portal di Ensiklopedia Dunia