പൃഥ്വിരാജ് കപൂർ
ബോളിവുഡ് ചലച്ചിത്ര രംഗത്തേയും നാടക രംഗത്തേയും ഒരു മികച്ച നടനായിരുന്നു പൃഥ്വിരാജ് കപൂർ (ഹിന്ദി: पृथ्वीराज कपूर, Hindko: پرتھوی راج کپور, Pṛthvīrāj Kapūr, 3 നവംബർ 1906 - 29 മേയ് 1972).[1]. ഹിന്ദി ചലച്ചിത്ര രംഗത്തെ കപൂർ കുടുംബത്തിന്റെ ആദ്യ കാല തുടക്കക്കാരിൽ ഒരാളാണ് ഇദ്ദേഹം. ആദ്യ ജീവിതംഒരു ചെറിയ കുടുംബത്തിലാണ് പൃഥ്വിരാജ് ജനിച്ചത്.[2][3][4] പഞ്ചാബിലെ ലിയാൽപൂർ ജില്ലയിലെ സമുന്ദ്രി തഹസിലിൽ സമുന്ദ്രിയിലെ ഹിന്ദു സമുദായത്തിൽപ്പെട്ട ഖത്രി ജാതിയിലെ ഒരു കുടൂംബത്തിലായിരുന്നു 1906 നവംബർ 3 ന് ഇദ്ദേഹം ജനിച്ചത്.[5][6] പിതാവ് ബഷേശ്വർനാഥ് കപൂർ പെഷവാർ നഗരത്തിലെ ഇന്ത്യൻ ഇംപീരിയൽ പോലീസിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. പെഷവാറിലെ എഡ്വേർഡ്സ് കോളേജിൽ പഠനം നടത്തി.[7] അദ്ദേഹത്തിന്റെ മുത്തച്ഛൻ കേശവ്മൽ കപൂർ സമുന്ദ്രിയിലെ ഒരു തഹസിൽദാറായിരുന്നു.[8] പ്രശസ്ത ബോളിവുഡ് നിർമ്മാതാവും നടൻ അനിൽ കപൂറിന്റെ പിതാവുമായ സുരീന്ദർ കപൂർ പൃഥ്വിരാജ് കപൂറിന്റെ ഒരു കസിനായിരുന്നു.[9] അഭിനയ ജീവിതംലിയാൽപൂർ, പെഷവാർ എന്നിവിടങ്ങളിലെ തിയേറ്ററുകളിൽ കപൂർ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം മുംബൈയിലേക്ക് നീങ്ങിയതിനു ശേഷമാണ് തന്റെ അഭിനയജീവിതം തുടങ്ങാൻ കാരണമായത്. 1929ൽ സിനിമ ഗേൾ എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ ഒരു വേഷം ചെയ്തത്.[10]. ഇത് ഒരു മൂക ചിത്രമായിരുന്നു. ഇതിനു ശേഷം ഒൻപത് മൂകചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.[11], ഇതിനു ശേഷം ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രമായ അലം അര എന്ന ചിത്രത്തിൽ 1931 ൽ ഒരു സഹനടനായി അഭിനയിച്ചു. 1937 ൽ അഭിനയിച്ച വിദ്യപതി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി.[10]. ഈ വർഷങ്ങളിലും തിയേറ്റർ രംഗത്തെ സജീവമായിരുന്നു. തിയേറ്റർ രംഗത്ത്1944 ൽ അദ്ദേഹം തന്റെ സ്വന്തം തിയേറ്റർ രൂപം കൊടുത്തു. കാളിദാസന്റെ അഭിഞ്ജാനശാകുന്തളം ഇവരുടെ ഒരു പ്രധാന നാടകമായിരുന്നു. തന്റെ മൂത്ത മകനായ രാജ് കപൂർ ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് കാലുറപ്പിച്ചിരുന്നു. തന്റെ തിയേറ്റർ ആയ പൃഥ്വിരാജ് ഗ്രൂപ് പിന്നീട് ബോളിവുഡ്ഡിലെ തന്നെ ഒരു വൻ ചലച്ചിത്രനിർമ്മാണ കമ്പനിയായി. 16 വർഷത്തിൽ ഇവർ 2662 സ്റ്റേജ് പരിപാടീകൾ അവതരിപ്പിച്ചു. ഇതിൽ ഓരോ അവതരണത്തിലും നായകൻ പൃഥ്വിരാജ് ആയിരുന്നു.[12] 1950 കളോടെ നാടക രംഗം മങ്ങുകയും പിന്നീട് ചലച്ചിത്ര രംഗം സജീവമാകുകയും ചെയ്തു. അങ്ങനെ തന്റെ നാടക കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തേണ്ടി വന്നു. പോസ്റ്റേജ് സ്റ്റാമ്പ്1995 ൽ പൃഥ്വിരാജ് തിയേറ്റേഴ്സിന്റെ 50ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ സർവീസ് രണ്ട് രുപയുടെ ഒരു പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കി.[13], ഇതിൽ പൃഥ്വിരാജ് തിയേറ്ററിന്റെ ഒരു ലോഗോയും 1944-1995 സ്ഥാപകനായ പൃഥ്വിരാജിന്റെ ഒരു ചിത്രവും ഉണ്ട്.[14].[15]. പിന്നീടൂള്ള ജീവിതംപൃഥ്വിരാജിന്റെ പ്രധാന ചലച്ചിത്ര വേഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ 1960 ലെ മുഗൾ എ അസം എന്ന ചിത്രത്തിലെ വേഷമാണ്. മുഗൾ രാജാവായിരുന്ന അക്ബർ ചക്രവർത്തിയുടെ വേഷം അനശ്വരമായി അവതരിപ്പിച്ചു. പിന്നീട് 1970 വരെ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ കാല ഘട്ടത്തിൽ തന്നെ ചില പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചു. സ്വകാര്യജീവിതംതന്റെ ചെറുപ്പകാലത്തിലേ തന്നെ പൃഥ്വിരാജ് വിവാഹം ചെയ്തു. 18-മത്തെ വയസ്സിൽ 15 വയസ്സുള്ള റംസർണി മേഹ്രയെ വിവാഹം ചെയ്തു. 1924 ൽ മൂത്ത മകൻ രാജ് കപൂർ ജനിച്ചു. 1928 ൽ മുംബൈയിലേക്ക് മാറുന്നതിനു മുൻപ് തന്നെ 3 മക്കൾ ജനിച്ചിരുന്നു. പിന്നീട് തന്റെ ഭാര്യ മുംബൈയിലേക്ക് വന്നതിനു ശേഷം നാലാമത്തെ മകൻ പിറക്കുന്നതിനു മുൻപ് തന്റെ രണ്ടു മക്കൾ ഒരാഴയുടെ ഇടവേളയിൽ മരണപ്പെട്ടു.[16] ഇവരിൽ ഒരാൾ ന്യൂമോണിയ ബാധിച്ചും, മറ്റൊരാൾ വിഷബാധ് ഏറ്റുമാണ് മരിച്ചത്. പിന്നീട് നാലുമക്കൾ കൂടി ജനിച്ചു. രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ എന്നിവർ പിന്നീട് പ്രശസ്ത നടന്മാരായി. ഒരു മകൾ ഉർമിള്ള. തന്റെ ചലച്ചിത്രത്തിൽ നിന്നും വിടവാങ്ങിയതിനു ശേഷം ഇവർ മുംബൈയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് രണ്ട് പേർക്കും ക്യാൻസർ ബാധിക്കുകയും ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടു പേരും മരണപ്പെടുകയായിരുന്നു. മേയ് 29, 1972 ന് പൃഥ്വിരാജ് തന്റെ 63-അം വയസ്സിൽ മരിക്കുകയും, പിന്നീട് ജൂൺ 14 ന് ഭാര്യയും മരിക്കുകയും ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia