പ്രശാന്ത് അലക്സാണ്ടർ
ഒരു മലയാള ചലച്ചിത്രനടനാണ് പ്രശാന്ത് അലക്സാണ്ടർ. 2002 മുതൽ സജീവമായി ഇദ്ദേഹം ചലചിത്ര രംഗത്തുണ്ട്.[1] 1979 നവംബർ 2 -ന് റവ. കെ. പി. അലക്ഷാണ്ടർ, ലീലാമ്മ ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. തിരുവല്ലയിലെ മാർത്തോമ കോളേജിലും തുടർന്ന് കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മീഡിയ കമ്മ്യൂണിക്കേഷൻ ആന്റ് മാനേജ്മെന്റിൽ നേടിയ മാസ്റ്റർ ഡിഗ്രിക്ക് ഇദ്ദേഹത്തിനു രണ്ടാം റാങ്ക് ലഭിച്ചിരുന്നു.[2] തിരുവല്ല മാർത്തോമ കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഷീബയാണു ഭാര്യ. രക്ഷിത്, മന്നവ് എന്നിവരാണ് മക്കൾ. സിനിമാ ജീവിതം2002 ഇൽ ഏഷ്യാനെറ്റിൽ ക്രേസി റെകോർഡസ് എന്ന പരിപാടിയുടെ അവതരണക്കാരനായിട്ടായിരുന്നു തുടക്കം. 2002 ഇൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചലചിത്രത്തിൽ കൂടിയായിരുന്നു അഭിനയ രംഗത്തേക്കു പ്രവേശിച്ചത്.[3] രാജ്കുമാർ ഗുപ്തയുടെ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയിൽ, ദക്ഷിണേന്ത്യൻ ഇന്റലിജൻസ് ഓഫീസർ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇദ്ദേഹം ഹിന്ദി സിനിമയിലും എത്തിയിരുന്നു.[4][3][5][6][7] വേലക്കാരി ആയിരുന്നാലും എൻ മോഹവല്ലി എന്ന സിനിമയുടെ സംഭാഷണം എഴുതിയത് പ്രശാന്ത് അലക്സാണ്ടർ ആണ്. റേസ് എന്ന സിനിമയുടെ ക്രിയേറ്റീവ് സംവിധായകനും ആയി പ്രശാന്ത് അലക്സാണ്ടർ പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾപ്രശാന്ത് അലക്സാണ്ടർ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് താഴെ കാണാം
ടെലിവിഷൻ രംഗത്ത്വിവിധ ചാനലുകളിൽ അവതാരകനായും മറ്റും നടത്തിയ പ്രവർത്തനങ്ങൾ
അവലംബം
മറ്റുള്ളവ |
Portal di Ensiklopedia Dunia