പ്രോഗ്രസീവ് വെബ് ആപ്പ്![]() പ്രോഗ്രസീവ് വെബ് ആപ്പ് (PWA) എന്നത് ഒരു പ്രത്യേക തരം വെബ് ആപ്ലിക്കേഷനാണ്. ഇത് സാധാരണ ബ്രൗസറിൽ കാണുന്ന വെബ്‌സൈറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്, പക്ഷേ അത് മൊബൈലോ കംപ്യൂട്ടറിലോ ഒരു ആപ്പായി തന്നെ ഇൻസ്റ്റാൾ ചെയ്യാം. അതായത്, ഒരു വെബ്‌സൈറ്റ് തന്നെ ആപ്പായായി ഉപയോഗിക്കാനാകും, കൂടാതെ ഇന്റർനെറ്റ് ഇല്ലാതെ പോലും ചില കാര്യങ്ങൾ ചെയ്യാൻ കഴിയും[1]. പിഡബ്യൂഎകൾ (Progressive Web Apps) ഉപകരണത്തിലെ വെബ് ബ്രൗസറിന്റെ ഓഫ്‌ലൈൻ കാഷ് ഉപയോഗിച്ചാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്. അതായത്, ഉപയോക്താവ് ആപ്പ് തുറക്കുന്ന സമയത്ത് അതിന്റെ ഫയലുകൾ ബ്രൗസർ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്ത് ലോക്കലി സേവ് ചെയ്യും. ഇത് ആപ്പ് വീണ്ടും തുറക്കുമ്പോൾ ഇന്റർനെറ്റ് ഇല്ലാതെയും അതിന്റെ ചില ഭാഗങ്ങൾ പ്രവർത്തിക്കാനാകാൻ സഹായിക്കുന്നു("ലോക്കലി സേവ്" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഫയൽ അല്ലെങ്കിൽ ഡാറ്റ ഉപകരണത്തിന്റെ ആന്തരിക സംഭരണത്തിൽ (device storage) സൂക്ഷിക്കുന്നതാണ്. ഉദാഹരണം: നമുക്ക് ഒരു വെബ്‌അപ്പ് ഒരു പ്രാവശ്യം തുറന്നപ്പോൾ അതിന്റെ എച്ച്ടിഎംഎൽ, സിഎസ്എസ്, ജാവാസ്ക്രിപ്റ്റ് ഫയലുകൾ ബ്രൗസറിന്റെ cache (കാഷ്) എന്ന ഭാഗത്ത് ലോക്കലി (ഉപകരണത്തിൽ) സംരക്ഷിക്കാം. അതിനാൽ അടുത്ത തവണ ആപ്പ് തുറക്കുമ്പോൾ, ഇന്റർനെറ്റ് ഇല്ലാതെയും ആ ഫയലുകൾ ഉപയോഗിച്ച് ആപ്പ് പ്രവർത്തിക്കും. ഇതാണ് പിഡബ്യൂഎകളുടെ പ്രധാന സവിശേഷതകളിൽ ഒന്ന്)[2]. പ്രോഗ്രസീവ് വെബ് ആപ്പുകൾ (PWAs) 2016-ൽ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേകം ബണ്ടിൽ ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യാതെ നേറ്റീവ് ആപ്ലിക്കേഷനുകൾക്ക് ബദലായി അവതരിപ്പിച്ചു. ഇവ വെബ് ബ്രൗസറുകൾ വഴി പ്രവർത്തിക്കുകയും ഉപകരണ-നിർദ്ദിഷ്ട(device-specific) ആപ്ലിക്കേഷനുകളുടെ അനുഭവം നൽകുകയും ചെയ്യുന്നു. പിഡബ്യൂഎകളുടെ പ്രധാന നേട്ടം, ഒറ്റ കോഡ് ബേസ് ഉപയോഗിച്ച് എല്ലാ പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കാനുള്ള കഴിവാണ്. പിഡബ്യൂഎകൾ വിവിധ സിസ്റ്റങ്ങളിൽ, ഡെസ്ക്ടോപ്പ്, മൊബൈൽ ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാം. ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, അല്ലെങ്കിൽ വിൻഡോസിലെ മൈക്രോസോഫ്റ്റ് സ്റ്റോർ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പിഡബ്യൂഎകൾ പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല, അത് നിർബന്ധമല്ലാത്ത ഒരു ഓപ്ഷനാണ്. പിഡബ്യൂഎ ഒരു വെബ്‌പേജ് അല്ലെങ്കിൽ എച്ച്ടിഎംഎൽ, സിഎസ്എസ്, ജാവാസ്ക്രിപ്റ്റ്, വെബ്അസംബ്ലി(WebAssembly) തുടങ്ങിയ സാധാരണ വെബ് ടെക്‌നോളജികൾ ഉപയോഗിച്ച് നിർമ്മിച്ച വെബ്‌സൈറ്റ് രൂപത്തിൽ വിതരണം ചെയ്യപ്പെടുന്നതിനാൽ, പിഡബ്യൂഎയെ പിന്തുണയ്ക്കുന്ന ബ്രൗസർ ഉള്ള ഏത് പ്ലാറ്റ്‌ഫോമിലും ഇത് പ്രവർത്തിക്കും[3]. 2021 വരെ, ഗൂഗിൾ ക്രോം, ആപ്പിൾ സഫാരി, ആൻഡ്രോയിഡ് ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയിൽ പ്രോഗ്രസീവ് വെബ് ആപ്പ് സവിശേഷതകൾ വ്യത്യസ്തമായ രീതിയിൽ പിന്തുണയ്ക്കുന്നു[4][5]. പക്ഷേ, ഡെസ്ക്ടോപ്പ് ഫയർഫോക്സ് ബ്രൗസറിൽ ഈ സവിശേഷതകൾക്ക് പിന്തുണ ഇല്ല[6]. ചരിത്രംമുൻഗാമികൾ2007-ൽ ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചത്, ഐഫോൺ "വെബ് 2.0 ഇന്റർനെറ്റ് സ്റ്റാൻഡേർഡുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും" എന്നായിരുന്നു[7]. ആദ്യ ഐഫോണിന് ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റ് (SDK) ആവശ്യമായിരുന്നില്ല, പകരം ഡെവലപ്പർമാർക്ക് വെബ് 2.0 ഇന്റർനെറ്റ് സ്റ്റാൻഡേർഡുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാം, ഈ ആപ്ലിക്കേഷനുകൾ സഫാരി ബ്രൗസർ എഞ്ചിൻ വഴി ഐഫോണിൽ പൂർണ്ണമായി ഏകീകരിക്കപ്പെട്ടിരിക്കും[8]. ആദ്യഘട്ടത്തിൽ, ഡെവലപ്പർമാർക്കായി ഒരു പ്രത്യേക മോഡൽ അവതരിപ്പിച്ചു. എന്നാൽ, ആ മോഡൽ ഡെവലപ്പർമാരിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കി. അവരുടെ പരാതികൾ പരിഗണിച്ച്, അവരുടെ വിശ്വാസം വീണ്ടെടുക്കാൻ തീരുമാനിച്ചു. അതിനാൽ പിന്നീട്, ആ മോഡൽ ആപ്പ് സ്റ്റോർ മോഡലിലേക്ക് മാറ്റി[9]. 2007 ഒക്ടോബർ മാസം, സ്റ്റീവ് ജോബ്‌സ് ഒരു പ്രഖ്യാപനം നടത്തി. അടുത്ത വർഷം, ആപ്പ് ഡെവലപ്പർമാർക്ക് വേണ്ടി ഒരു എസ്ഡികെ (Software Development Kit) പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡികെ ഉപയോഗിച്ച്, ഡെവലപ്പർമാർക്ക് ഐഫോണിനുള്ള സ്വന്തം ആപ്പുകൾ നിർമ്മിക്കാൻ കഴിയും. ഇതിലൂടെ ഡെവലപ്പർമാരുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും ഔദ്യോഗികമായി പിന്തുണ ലഭിച്ചു[8]. അതിന്റെ ഫലമായി, ആപ്പിൾ പഴയ പോലെ തന്നെ വെബ് ആപ്പുകൾക്ക് പിന്തുണ നൽകിക്കൊണ്ടിരുന്നു. എന്നാൽ, ഭൂരിഭാഗം ഡെവലപ്പർമാർ അവരുടെ ആപ്പുകൾ നേരിട്ട് ആപ്പ് സ്റ്റോർ വഴി വിതരണം ചെയ്യാൻ തുടങ്ങിയതുകൊണ്ട്, വെബ് ആപ്പുകളോടുള്ള താൽപര്യം കുറവായി. പുതിയ ഐഒഎസ് ആപ്പുകളുടെ വലിയ പങ്ക് ആപ്പ് സ്റ്റോറിലേക്കാണ് മാറിയത്. ആപ്പ് സ്റ്റോർ വഴി ആപ്പുകൾ വിതരണം ചെയ്യുന്നത് കൂടുതൽ ജനപ്രിയമായി. 2010-കൾ മുതൽ വെബ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സജീവമായ വെബ് ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ തുടങ്ങി. പ്രതികരണക്ഷമമായ വെബ് രൂപകൽപ്പന വിവിധ സ്ക്രീനുകളിൽ സുഖപ്രദമായ കാഴ്ച നൽകുന്നു. സ്ക്രീൻ സ്വാതന്ത്ര്യം കാരണം പ്രോഗ്രസ്സീവ് വെബ് ആപ്ലിക്കേഷൻ വികസനം എളുപ്പമായി. ഇതിലൂടെ ഫോൺ, ടാബ്ലറ്റ്, ഡെസ്ക്ടോപ്പ് തുടങ്ങി എല്ലായിടത്തും ഒരേ വെബ് ആപ്ലിക്കേഷന് പ്രവർത്തിക്കാൻ കഴിയുന്നു. എച്ച്ടിഎംഎൽ, സിഎസ്എസ്, ജാവാസ്ക്രിപ്റ്റ് എന്നിവയുടെ ഉപയോഗം പ്രോഗ്രസ്സീവ് വെബ് ആപ്പുകൾക്ക് കൂടുതൽ പ്രതികരണശേഷി ലഭിച്ചു. ഇത് വെബ്സൈറ്റുകൾക്ക് ആപ്പുകൾ പോലെയുള്ള അനുഭവം നൽകാൻ സഹായിച്ചു. വെബ് പേജുകൾ കൂടുതൽ സ്വഭാവികമായി മാറി. ഉപയോക്താക്കൾക്ക് ഒരു യഥാർത്ഥ ആപ്പ് ഉപയോഗിക്കുന്നതുപോലെയുള്ള അനുഭവം വെബ്സൈറ്റുകൾ വഴി ലഭിച്ചു[10]. 2013-ൽ മൊസില്ല ഫയർഫോക്സ് ഓഎസ് പുറത്തിറക്കി. ഇത് മൊബൈൽ ഫോണുകളിൽ വെബ് ആപ്പുകൾ നേറ്റീവ് ആപ്പുകളായി റൺ ചെയ്യാനുള്ള ഒരു ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു. വെബ് ടെക്നോളജി ഉപയോഗിച്ച് ഡിവൈസിൽ നേരിട്ട് ആപ്പുകൾ പോലെയുള്ള അനുഭവം നൽകുക എന്നതാണ് ഉദ്ദേശ്യം. പിന്നീട് പല കാരണങ്ങളാൽ ഈ പദ്ധതി നിർത്തിവച്ചു. ഫയർഫോക്സ് ഒഎസ് ജെക്കോ എന്ന റെൻഡറിംഗ് എഞ്ചിൻ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇതിൽ ഉപയോഗിച്ച യൂസർ ഇന്റർഫേസ് ഗായ എന്നത് ആയിരുന്നു, ഇത് എച്ച്ടിഎംഎൽ 5 കൊണ്ട് എഴുതിയതായിരുന്നു. സാധാരണ വെബ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കാനായിരുന്നു ലക്ഷ്യം[11]. ഫയർഫോക്സ് ഒഎസിന്റെ വികസനം 2016-ൽ അവസാനിച്ചു. 2017-ൽ ഈ പ്രോജക്ട് പൂർണ്ണമായി നിർത്തി. എങ്കിലും, ഫയർഫോക്സ് ഒഎസിന്റെ ഒരു ഭിന്ന രൂപമായ കായ്ഒഎസ് എന്ന ഫീച്ചർ ഫോൺ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനമായി ഉപയോഗിച്ചു[12][13]. പ്രാരംഭ ആമുഖം2015-ൽ ഡിസൈനർ ഫ്രാൻസിസ് ബെറിമാനും ഗൂഗിൾ ക്രോം എഞ്ചിനീയർ അലക്സ് റസലും ചേർന്ന് "പ്രോഗ്രസിവ് വെബ് ആപ്പ്സ്" എന്ന പദം രൂപപ്പെടുത്തി. ഇത് മെച്ചപ്പെട്ട ബ്രൗസറുകൾ നൽകുന്ന പുതിയ സാങ്കേതികതകളെ ഉപയോഗിക്കുന്ന ആപ്പുകൾക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. സർവീസ് വർക്കറും വെബ് ആപ്പ് മാനിഫെസ്റ്റും പോലുള്ള സവിശേഷതകൾ ഉപയോഗിച്ച്, വെബ് ആപ്പുകൾ സ്വതന്ത്രമായി ഒഎസിൽ പ്രവർത്തിക്കുന്ന രീതിയിൽ മാറ്റാൻ ഇത് സഹായിച്ചു(വെബ് ആപ്പ് മാനിഫെസ്റ്റ് എന്നത് ആപ്പ് ഐക്കൺ, പേര്, സ്ക്രീൻ ഓറിയന്റേഷൻ തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ജെസൺ ഫയലാണ്, ഇത് വെബ് ആപ്പിനെ മൊബൈൽ ആപ്പുപോലെ ഇൻസ്റ്റാൾ ചെയ്യാനും ഹോം സ്ക്രീനിൽ കാണിക്കാനും സഹായിക്കുന്നു. ഇവ രണ്ടും ചേർന്നാണ് ഒരു സാധാരണ വെബ് ആപ്പിനെ പ്രോഗ്രസിവ് വെബ് ആപ്പായി മാറ്റുന്നത്)[14]. ഗൂഗിൾ ആൻഡ്രോയിഡിന് വേണ്ടി പ്രോഗ്രസീവ് വെബ് ആപ്പുകൾ (പിഡബ്യൂഎ) വികസിപ്പിക്കാൻ വലിയ ശ്രമം നടത്തി. ഡെവലപ്പർമാർക്ക് പിഡബ്ല്യൂഎ ഉപയോഗിച്ച് ശക്തമായ ആപ്പുകൾ നിർമ്മിക്കാൻ പ്രോത്സാഹനം നൽകി. പ്ലേ സ്റ്റോറിൽ പോലും പിഡബ്ല്യൂഎ ഏകീകരിക്കാൻ പിന്തുണ നൽകി[15][16]. ഫയർഫോക്സ് 2016-ൽ സർവീസ് വർക്കേഴ്സിനുള്ള പിന്തുണ ചേർത്തു. മൈക്രോസോഫ്റ്റ് എഡ്ജും ആപ്പിൾ സഫാരിയും 2018-ൽ ഈ ടെക്നോളജി ഉപയോഗിച്ചു. അതിനാൽ സർവീസ് വർക്കേഴ്സ് എല്ലാ പ്രധാന ബ്രൗസറുകളിലും ലഭ്യമായി[17]. 2019 വരെ എത്തിയപ്പോഴേക്കും, മൈക്രോസോഫ്റ്റ് എഡ്ജ് (വിൻഡോസിൽ) ഉൾപ്പെടെ പല ഡെസ്ക്ടോപ്പ് ബ്രൗസറുകളും പിഡബ്ല്യൂഎ പിന്തുണ നൽകി. ഗൂഗിൾ ക്രോം (വിൻഡോസ്, മാക്ഒഎസ്, ക്രോംഒഎസ്, ലിനക്സ്) മുതലായവയിലും പിന്തുണ ലഭിച്ചു. ഇതു കൊണ്ടു തന്നെ പിഡബ്യൂഎ ഡെസ്ക്ടോപ്പിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു[18][19]. 2020 ഡിസംബറിൽ, ഫയർഫോക്‌സ് ഡെസ്ക്ടോപ്പിൽ നിന്ന് പി.ഡബ്ല്യു.എ പിന്തുണ പൂർണ്ണമായും നീക്കി. ഉപയോഗത്തിലുണ്ടായിരുന്ന "സൈറ്റ് സ്‌പെസിഫിക് ബ്രൗസർ" എന്ന സംവിധാനവും എടുത്തുകളഞ്ഞു. ഇതിനാൽ ഇനി ഫയർഫോക്‌സ് ഡെസ്ക്ടോപ്പിൽ പി.ഡബ്ല്യു.എ പ്രവർത്തിക്കില്ല( "സൈറ്റ് സ്‌പെസിഫിക് ബ്രൗസർ" (Site-Specific Browser) എന്നത് ഒരു വെബ്‌സൈറ്റ് കാണാനായി പ്രത്യേകമായി ഒരു ആപ്പ് പോലെയുള്ള വെബ് ബ്രൗസർ തുറക്കാനാവുന്ന സംവിധാനം ആണ് ഇത്. ഉദാഹരണത്തിന്, ഒരു പിഡബ്യൂഎയെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് സ്വതന്ത്രമായ ഒരു അപ്ലിക്കേഷൻ പോലെ പ്രവർത്തിക്കും – അതിനാണ് ഈ സംവിധാനത്തിന്റെ ആവശ്യകത. ഫയർഫോക്സ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു). "ഡെസ്ക്‌ടോപ്പിലേക്കുള്ള പിഡബ്യൂഎ പിന്തുണ ഉടനെ വരില്ല എന്നതാണ് ഞങ്ങൾ നൽകുന്ന സന്ദേശം." അതിന്റെ അടിസ്ഥാനത്തിൽ, ഡെസ്ക്‌ടോപ്പ് ഫയർഫോക്സിൽ പിഡബ്യൂഎ ഉപയോഗം ലഭ്യമാകില്ല എന്ന് ഒരു ഫയർഫോക്സ് ആർക്കിടെക്ട് പറയുകയുണ്ടായി. എങ്കിലും മൊസില്ല ആൻഡ്രോയ്ഡിൽ പിഡബ്യൂഎ പിന്തുണ നൽകുന്നു. അവർ ആ പിന്തുണ തുടരുമെന്നും വ്യക്തമാക്കി[6][20][21]. ബ്രൗസറിനുള്ള പിന്തുണ
സ്വഭാവഗുണങ്ങൾപ്രോഗ്രസ്സീവ് വെബ് ആപ്പുകൾ (PWA) യഥാർത്ഥ വെബ് സ്റ്റാൻഡേർഡുകൾ പാലിക്കുന്ന ഏതൊരു ബ്രൗസറിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇത് മൊബൈൽ, ഡെസ്ക്ടോപ്പ് തുടങ്ങിയ പല പ്ലാറ്റ്‌ഫോമുകളിലും ഒരേ കോഡ് ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുന്നു. നേറ്റീവ് ആപ്പുകൾ ഉപയോഗിക്കുന്നതിലേക്കാൾ എളുപ്പത്തിൽ ക്രോസ് പ്ലാറ്റ്‌ഫോം ആപ്പുകൾ നിർമ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യം[15]. പ്രോഗ്രസീവ് വെബ് ആപ്പുകൾ "പ്രോഗസ്സീവ് എൻഹാൻസ്മെന്റ്(progressive enhancement)" എന്ന വെബ് ഡെവലപ്പ്മെന്റ് തന്ത്രം പിന്തുടരുന്നു. ഇതിലൂടെ അടിസ്ഥാന ഫംഗ്‌ഷനാലിറ്റികൾ ചെറിയ ഉപകരണങ്ങളിലും പൂർണ്ണമായ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ട് ആധുനിക ബ്രൗസറുകളിലും പ്രവർത്തിക്കാൻ കഴിയുന്നു. അതായത്, ഉപയോക്താവിന്റെ ഉപകരണ ശേഷിയെ ആശ്രയിച്ച് ആപ്പ് ക്രമാനുസൃതമായി മെച്ചപ്പെടുന്നു. ചില പ്രോഗ്രസീവ് വെബ് ആപ്പുകൾ ആപ്പ് ഷെൽ മോഡൽ(App Shell Model) എന്ന സങ്കേതപരമായ രീതി ഉപയോഗിക്കുന്നു. ഈ മോഡലിൽ, സർവീസ് വർക്കേഴ്സ് വെബ് ആപ്ലിക്കേഷന്റെ അടിസ്ഥാന യുഐ(UI) അല്ലെങ്കിൽ "ഷെൽ" ബ്രൗസറിന്റെ ഓഫ്ലൈൻ ക്യാഷിൽ സ്റ്റോർ ചെയ്യുന്നു. ഒരിക്കൽ ലോഡ് ചെയ്താൽ, അടുത്ത സമയത്ത് ആപ്പ് സന്ദർശിക്കുമ്പോൾ വെറും ഡാറ്റ മാത്രമേ ലോഡ് ചെയ്യേണ്ടതുള്ളു. ഇതിലൂടെ ആപ്പ് വേഗത്തിൽ പ്രവർത്തിക്കുകയും, ഓഫ്ലൈൻ(offline) മോഡിലും കാര്യക്ഷമമാകുകയും ചെയ്യുന്നു[25]. ഈ മോഡൽ ഉപയോഗിച്ച്, പിഡബ്യുഐകൾക്ക് ഇന്റർനെറ്റ് ഇല്ലാതെ പോലും നെറ്റീവ് ആപ്പിനൊപ്പംത്തന്നെ പ്രവർത്തിക്കാൻ കഴിയും. ഇത് സ്റ്റാറ്റിക് ഫ്രെയിം ഉപയോഗിച്ച് ആപ്പ് വേഗത്തിൽ ലോഡ് ചെയ്യാൻ സഹായിക്കുന്നു. പിന്നെ ലഭിക്കുന്ന ഉള്ളടക്കം സാവധാനത്തിൽ അല്ലെങ്കിൽ ഡൈനാമിക്കായി ലോഡ് ചെയ്യാം[26]. സാങ്കേതിക മാനദണ്ഡങ്ങൾ2016-ൽ അലക്സ് റസ്സൽ പറയുന്നതനുസരിച്ച് പ്രോഗ്രസ്സീവ് വെബ് ആപ്പ് (PWA) ആക്കാനുള്ള അടിസ്ഥാന സാങ്കേതിക വ്യവസ്ഥകൾ മുന്നോട്ടുവച്ചു[27][28][29]. എന്തൊക്കെയാണ് വേണ്ടത് എന്നത് താഴെ കൊടുക്കുന്നു:
സാങ്കേതികവിദ്യകൾപിഡബ്യുഎ ഉണ്ടാക്കാൻ ചില പ്രത്യേക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഒരു വെബ് ആപ്പ് പിഡബ്യുഎ ആകണമെങ്കിൽ ഇൻസ്റ്റാളേഷൻ മാനദണ്ഡങ്ങൾ പാലിക്കണം (ഓഫ്‌ലൈനിൽ പ്രവർത്തിക്കാനും, ഹോം സ്ക്രീനിലേക്ക് ചേർക്കാനും കഴിയണം). ഇതിന് വേണ്ടതായ രണ്ട് കാര്യങ്ങൾ ഉണ്ട്: മാനിഫെസ്റ്റ് ഫയൽ (ആപ്പിന്റെ വിശദാംശങ്ങൾ സൂക്ഷിക്കുന്നത്) ഒപ്പം സർവീസ് വർക്കറും. ഇവ രണ്ടും ശരിയായി ഉണ്ടെങ്കിൽ, ഒരു വെബ് ആപ്പ് പ്രോഗ്രസീവ് വെബ് ആപ്പ് (PWA) ആകും[32][33][34]. മറ്റ് സാങ്കേതികവിദ്യകൾ ഡാറ്റ സംഭരിക്കാൻ, സെർവറുമായി ആശയവിനിമയം നടത്താൻ, അല്ലെങ്കിൽ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ഉപയോഗിക്കുന്നു. മാനിഫെസ്റ്റ്വെബ്ബ് ആപ്പ് മാനിഫെസ്റ്റ്(Web App Manifest) എന്നത് ഡബ്ല്യൂ3ഡബ്ല്യൂ (World Wide Web Consortium) നിർദേശിച്ച ഒരു സ്പെസിഫിക്കേഷൻ ആണ്, ഇത് ഒരു വെബ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട മെറ്റാഡാറ്റാ വിവരങ്ങൾ കേന്ദ്രീകൃതമായി സംഗ്രഹിക്കുന്നതിനായി ഉപയോഗിക്കുന്നു. സാധാരണയായി "manifest.json" എന്ന ഫയലായി ഇത് സൂക്ഷിക്കുന്നു. ഈ ഫയൽ വെബ് ആപ്ലിക്കേഷന്റെ നാമം, ഐകോൺ, സ്റ്റാർട്ടപ്പ് സ്ക്രീൻ കളർ, ഡിസ്പ്ലേ മോഡ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. വെബ് ആപ്ലിക്കേഷൻ ഒരു നേറ്റീവ് ആപ്ലിക്കേഷനായി പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം[35]. ഒരു വെബ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ സ്ഥാപിക്കുന്നതിലേക്കായി ഡെവലപ്പർമാർക്ക് ഒരു കേന്ദ്രീകൃത സ്ഥലം നൽകുന്നതിന് വേണ്ട കാര്യങ്ങൾ താഴെ ചേർക്കുന്നു:
ഈ മെറ്റാഡാറ്റാ ഒരു ആപ്പിനെ ഹോം സ്ക്രീനിൽ ചേർക്കാൻ അല്ലെങ്കിൽ നെറ്റീവ് ആപ്പുകളോടൊപ്പം ലിസ്റ്റ് ചെയ്യാൻ അനിവാര്യമാണ്. ഇതിൽ ആപ്പ് നാമം, ഐക്കൺ, സ്റ്റാർട്ട് യുആർഎൽ, ഡിസ്‌പ്ലേ മോഡ്, തീം കളർ എന്നിവ ഉൾപ്പെടുന്നു. ഇത് ശരിയായി ക്രമീകരിച്ചാൽ, ആപ്പ് ഒരു നേറ്റീവ് ആപ്പ് പോലെ പ്രവർത്തിക്കും. ഐഒഎസിനുള്ള(iOS) പിന്തുണഐഒഎസ് സഫാരി വെബ്ബ് ആപ്പ് മാനിഫെസ്റ്റുകൾ ഭാഗികമായി മാത്രം പിന്തുണയ്ക്കുന്നു. പിഡബ്യുഎകളെ(Progressive Web App) മെറ്റാഡാറ്റാ ആപ്പിൾ-സ്പെസിഫിക് മെറ്റാ ടാഗുകൾ ഉപയോഗിച്ച് നിർവചിക്കാം. ഇവയുടെ സഹായത്തോടെ ഫുൾസ്ക്രീൻ ഡിസ്പ്ലേ, ഐക്കൺസ്, സ്പ്ലാഷ് സ്ക്രീൻസ്, ആപ്പ് നാമം എന്നിവ ക്രമീകരിക്കാനാകും[36][37]. സർവീസ് വർക്കേഴ്സ്സർവീസ് വർക്കക്കർ ഒരു പ്രത്യേക തരം വെബ് വർക്കർ ആണ്. ഇത് ബ്രൗസറിൽ നെറ്റ്‌വർക്ക് അപേക്ഷകൾ പ്രോക്സി പോലെ കൈകാര്യം ചെയ്യാൻ കഴിയും. അതായത്, കാഷിംഗ്, ഓഫ്‌ലൈൻ പിന്തുണ, നോട്ടിഫിക്കേഷൻ എന്നിവ സൃഷ്ടിക്കാൻ ഇത് സഹായിക്കും(പ്രോക്സി എന്നത് ഒരു മധ്യസ്ഥനെ പോലെയാണ്. ഉപയോക്താവിന്റെ അഭ്യർത്ഥന നേരിട്ട് സെർവറിൽ പോകാതെ, പ്രോക്സി വഴി സഞ്ചരിക്കുന്നു. അതായത്, പ്രോക്സി ഒരു ഇടനിലക്കാരനായി പ്രവർത്തിച്ച്, സുരക്ഷ, സ്‌പീഡ്, കാഷിംഗ് എന്നിവ മെച്ചപ്പെടുത്തുന്നു). ഇത് മൂലം അകലെയുള്ള സെർവറിന്റെ ലഭ്യത പരിശോധിക്കാൻ കഴിയും, സെർവർ ലഭ്യമായിരിക്കുമ്പോൾ ഉള്ള കണ്ടന്റുകൾ കാഷ് ചെയ്യുകയും പിന്നീട്, സെർവർ ലഭ്യമല്ലാത്തപ്പോൾ പോലും കാഷ് ചെയ്ത കണ്ടന്റ് ഡോക്യുമെന്റിന് നൽകാൻ കഴിയും. സർവീസ് വർക്കേഴ്സ് ഒരു വെബ് വർക്കർ പോലെ തന്നെ മെയിൻ ത്രെഡിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നതാണ്. ബ്രൗസറിന്റെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നതിനാൽ പേജ് റിഫ്രഷ് ചെയ്താലും അതിന്റെ പ്രവർത്തനം തടസപ്പെടുന്നില്ല. നെറ്റ്വർക്കുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുക, ഡാറ്റ കാഷെ ചെയ്യുക, പുഷ് നോട്ടിഫിക്കേഷനുകൾ സജ്ജീകരിക്കുക തുടങ്ങിയവ ചെയ്യാൻ സെർവീസ് വർക്കേഴ്സ് ഉപയോഗിക്കുന്നു. ഇതുവഴി ഓഫ്ലൈൻ സപ്പോർട്ട് നൽകുന്നതും പേജിന്റെ ലോഡിംഗ് വേഗത വർദ്ധിപ്പിക്കുന്നതും സാധ്യമാകുന്നു. സർവീസ് വർക്കേഴ്സ് പുഷ് നോട്ടിഫിക്കേഷനുകൾ കൈകാര്യം ചെയ്യാനും ഡാറ്റ പശ്ചാത്തലത്തിൽ സിങ്ക്രണൈസ് ചെയ്യാനും കഴിയും. മാത്രമല്ല, റിസോഴ്സ് അഭ്യർത്ഥനകൾ കാഷെ ചെയ്യുകയും തിരിച്ചുപിടിക്കുകയും, നെറ്റ്വർക്കിലെ അഭ്യർത്ഥനകൾ തടഞ്ഞ് കൈകാര്യം ചെയ്യുകയും കേന്ദ്രീകൃത അപ്‌ഡേറ്റുകൾ സ്വീകരിക്കുകയും ചെയ്യും. ഇവയെ രജിസ്റ്റർ ചെയ്ത ഡോക്യുമെന്റ് ലോഡ് ചെയ്യാത്ത സമയത്തും ഇവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയും[38]. സർവീസ് വർക്കേഴ്സ് രജിസ്ട്രേഷൻ, ഇൻസ്റ്റാളേഷൻ, ആക്ടിവേഷൻ എന്ന മൂന്ന് ഘട്ട ലൈഫ്സൈക്കിൾ (Lifecycle) വഴി കടന്നു പോകുന്നു. രജിസ്ട്രേഷൻ എന്നത് ബ്രൗസറിനെ സർവീസ് വർക്കറിന്റെ സ്ഥാനം അറിയിക്കുകയും ഇൻസ്റ്റാളേഷനിലേക്ക് തയ്യാറാക്കുന്നതുമാണ്. ഇൻസ്റ്റാളേഷൻ എന്ന് പറയുന്നത്, ആ വെബ് ആപ്പിന് മുമ്പേ സർവീസ് വർക്കർ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ സർവീസ് വർക്കറിൽ ഒരു അപ്‌ഡേറ്റ് വന്നാൽ സംഭവിക്കുന്ന പ്രക്രിയയാണ്. പിഡബ്യുഎയുടെ ഒരു പുതുക്കൽ (update) ഉണ്ടായാൽ, ആ പുതുക്കൽ പ്രാബല്യത്തിൽ വരാൻ എല്ലാ തുറന്നിരിക്കുന്ന പേജുകളും അടയ്ക്കണം. പഴയ വേർഷനും പുതുക്കിയ വേർഷനും ഒരേസമയം പ്രവർത്തിക്കുന്നത് അവ തമ്മിൽ കോൺഫ്ലിറ്റ്(conflict) ഉണ്ടാകും, അതിനാൽ പേജ് അടയ്ക്കുന്നതുവരെ പുതുക്കൽ പ്രവർത്തനക്ഷമമാകില്ല. എല്ലാ പേജുകളും അടഞ്ഞതിന് ശേഷം മാത്രമേ പുതിയ വേർഷൻ പ്രവർത്തനം ആരംഭിക്കൂ. ലൈഫ്സൈക്കിൾ ഒരു ഡൊമെയ്നിൽ (Domain) ഒരേസമയം ഒരു സിംഗിൾ സർവീസ് വർക്കർ മാത്രമേ സജീവമായിരിക്കൂ. ഇതാണ് വേർഷനുകൾ തമ്മിൽ മാറ്റം സംഭവിക്കുമ്പോൾ സ്ഥിരത (Consistency) നിലനിർത്താൻ ഇത് സഹായിക്കുന്നത്. പഴയതും പുതിയതും ഒരേസമയം പ്രവർത്തിക്കുന്ന പ്രശ്നം ഉണ്ടാകാതിരിക്കാൻ ലൈഫ്സൈക്കിൾ അതിനെ നിയന്ത്രിക്കുന്നു[38]. വെബ്അസംബ്ലിവെബ് അസ്സെംബ്ലി പ്രികംപൈൽഡ്(precompiled) കോഡ് വെബ് ബ്രൗസറിൽ സ്വഭാവിക വേഗത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഇതിലൂടെ ജാവാസ്ക്രിപ്റ്റിന് പുറത്തുള്ള ഭാഷകൾ ഉപയോഗിച്ച് വികസിപ്പിച്ച കോഡുകളും ബ്രൗസറിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നു[39]. സി ഭാഷയിൽ എഴുതിയ ലൈബ്രറികൾ വെബ് ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുത്താം. ഇത് സാധാരണയായി വെബ്അസംബ്ലി (WASM) ഉപയോഗിച്ച് നടപ്പിലാക്കുന്നു. വാസ്‌എം ഉപയോഗിച്ച്, ഉയർന്ന പ്രകടനക്ഷമതയുള്ള സി കോഡ് വെബ് ബ്രൗസറുകളിൽ നേരിട്ട് പ്രവർത്തിപ്പിക്കാം. വെബ് അസംബ്ലി 2015-ൽ പ്രഖ്യാപിക്കുകയും 2017 മാർച്ചിൽ ആദ്യമായി പുറത്തിറങ്ങുകയും ചെയ്തു. 2019 ഡിസംബർ അഞ്ചിന് വേൾഡ് വൈഡ് വെബ് കൺസോർഷ്യം (ഡബ്ല്യു3സി) അംഗീകാരം ലഭിച്ചു[40][41]. 2021-ൽ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ് മെഷിനറി (എസിഎം) സിഗ്പ്ലാൻ(SIGPLAN) എന്ന സംഘടന നൽകുന്ന പ്രോഗ്രാമിംഗ് ലാംഗ്വേജസ് സോഫ്റ്റ്വെയർ അവാർഡ് വാസ്എം നേടി[42]. ഡാറ്റ സംഭരണംപ്രോഗ്രസീവ് വെബ് ആപ്പുകൾ സാധ്യമായ സമയങ്ങളിൽ എക്സിക്യൂഷൻ കോൺടെക്സ്റ്റുകൾ ലോഡ് ചെയ്യപ്പെടാതിരിക്കും. അതിനാൽ, ദീർഘകാലത്തേക്ക് അവയുടെ ആന്തരിക അവസ്ഥ (ഉപയോക്തൃ ഡാറ്റ, ഡൈനാമിക്കായി ലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ റിസോഴ്സുകൾ) നിലനിർത്താൻ ഇനി പറയുന്ന ചില സംവിധാനങ്ങൾ ഉപയോഗിക്കണം.
വെബ് സ്റ്റോറേജ് എന്നത് ഡാറ്റാ സംഭരണം നടത്താൻ സഹായിക്കുന്ന W3C സ്റ്റാൻഡാർഡ് എപി ഐ ആണ്. ഇത് രണ്ടുവിധത്തിലുണ്ട്: ലോക്കൽ സ്റ്റോറേജ്(LocalStorage) ചെറിയ തോതിലുള്ള സ്ഥിരമായ ഡാറ്റയ്ക്ക് അനുയോജ്യമാണ്. സെക്ഷൻ സ്റ്റോറേജ്(SessionStorage) താൽക്കാലിക ഡാറ്റ സംഭരിക്കാൻ ഉപയോഗിക്കുന്നു, ബ്രൗസർ ടാബ് അടയ്ക്കുന്നതുവരെ മാത്രം നിലനിൽക്കും. സെർവറുമായി ബന്ധമില്ലാതെ ബ്രൗസറിൽ തന്നെ ഡാറ്റാ സൂക്ഷിക്കാൻ ഇതു സഹായിക്കുന്നു[43].
ഇത് ഉപയോഗിച്ച് വലിയ തോതിലുള്ള ഡാറ്റ സംഭരിക്കാം. ഇൻഡക്സ്ഡ് ഡാറ്റാബേസ് എപിഐ എന്നത് എല്ലാ പ്രധാന ബ്രൗസറുകളിലും ലഭ്യമായിരിക്കുന്ന ഡബ്യു3സി സ്റ്റാൻഡാർഡ് ഡാറ്റാബേസ് എപി ഐ ആണ്. ഇത് വലിയ തോതിലുള്ള ഡാറ്റാ സംഭരണം എളുപ്പമാക്കുന്നു. ഒരു ക്ലയന്റ്-സൈഡ് ഡാറ്റാബേസായി പ്രവർത്തിക്കുന്നതിനാൽ, സെർവർ ഇന്റർവെൻഷൻ ആവശ്യമില്ലാതെ ഡാറ്റയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഇത് ആധുനിക ബ്രൗസറുകളിൽ പിന്തുണയ്ക്കുന്നതും ജെസൺ(JSON) ഒബ്ജക്റ്റുകൾ കൂടാതെ സ്ട്രിംഗ് രൂപത്തിൽ സ്ട്രക്ച്ചറൽ ഫോർമാറ്റിൽ സംഭരിക്കാവുന്ന എപിഐ ആണ്. സംഭരിച്ചിരിക്കുന്ന ഡാറ്റ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും തിരയാനും കഴിയും. ബ്രൗസർ അടച്ചാലും ഈ ഡാറ്റ സ്ഥിരമായി നിലനിൽക്കും[44]. ഇൻഡക്സ്ഡ് ഡാറ്റാബേസ് എപി ഐ ഒരു റാപ്പർ ലൈബ്രറിയുടെ സഹായത്തോടെ ഉപയോഗിക്കാം. ഇത് കൂടുതൽ സൗകര്യപ്രദമായ ഘടനകൾ ഒരുക്കാൻ സഹായിക്കുന്നു. അതിലൂടെ ഡാറ്റ കൈകാര്യം ചെയ്യൽ എളുപ്പമാകും.
ഇത് ഉപയോഗിച്ച് ഓഫ്‌ലൈനിൽ ആവശ്യമായ ഫയലുകൾ സൂക്ഷിക്കാം. സർവീസ് വർക്കറുകൾ വഴി ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ സാധ്യമാക്കാം. ഇവ ഉപയോഗിച്ച്, പ്രോഗ്രസീവ് വെബ് ആപ്പുകൾക്ക് എപ്പോഴും പ്രവർത്തിക്കാൻ കഴിയും. നേറ്റീവ് ആപ്പുകളുമായുള്ള താരതമ്യം2017-ൽ, ടിറ്റർ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്ക് പകരമായി ടിറ്റർ ലൈറ്റ്(Twitter Lite) എന്ന പ്രോഗ്രസീവ് വെബ് ആപ്പ് (PWA) പുറത്തിറക്കി. ടിറ്റർ ലൈറ്റ് ഉപയോഗിക്കുന്നത് നേറ്റീവ് ആപ്പുകളെ അപേക്ഷിച്ച് വളരെ കുറച്ച് ഡാറ്റയും സ്റ്റോറേജും മാത്രമാണ്. ഇത് നേറ്റീവ് ആപ്പുകളുടെ വലുപ്പത്തിന്റെ 1% മുതൽ 3% വരെ മാത്രമാണ് സ്ഥലം മാത്രമാണ് ഉപയോഗിക്കുന്നത്. ബ്രൗസറിൽ നേരിട്ട് തുറന്ന് ഉപയോഗിക്കാവുന്ന ടിറ്റർ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല, പക്ഷേ എല്ലാം വേഗത്തിൽ പ്രവർത്തിക്കുന്നു. നെറ്റ്‌വർക്ക് വേഗത കുറവായാലും മികച്ച പ്രകടനം നൽകുകയും കാഷ്ഡ് ഡാറ്റ ഉപയോഗിച്ച് ഓഫ്‌ലൈൻ(ഇന്റർനെറ്റ് ഇല്ലാതെ) ആയിരിക്കുമ്പോഴും ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ, ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ് എല്ലാം ഒരുപോലെ പിന്തുണയ്ക്കുന്നു. ചെറുതും വേഗതയാർന്നതുമായ ഒരു ടിറ്റർ അനുഭവമാണ് ടിറ്റർ ലൈറ്റ് നൽകുന്നത്[45]. സ്റ്റാർബക്സ് തങ്ങളുടെ ഐഒഎസ് ആപ്പിനെക്കാൾ 99.84 ശതമാനം വലിപ്പംകുറഞ്ഞ ഒരു പ്രോഗ്രസീവ് വെബ് ആപ്പ് (പിഡബ്ല്യുഎ) പുറത്തിറക്കി. ഈ പിഡബ്ല്യുഎ വിന്യസിച്ചതിന് ശേഷം സ്റ്റാർബക്സ് ഓൺലൈൻ ഓർഡറുകളുടെ എണ്ണം ഇരട്ടിയായി, ഡെസ്ക്‌ടോപ്പ് ഉപയോക്താക്കളും മൊബൈൽ ആപ്പ് ഉപയോക്താക്കളെപ്പോലെ തന്നെ ഓർഡർ ചെയ്യാൻ തുടങ്ങി[46]. 2018-ൽ ഫോർബ്സ് പ്രസിദ്ധീകരിച്ച റിവ്യൂ പ്രകാരം, പിന്ററെസ്റ്റ് പിഡബ്യുഎ ഉപയോഗിക്കുന്നവർ മുൻപ് ഉണ്ടായിരുന്ന മൊബൈൽ വെബ്‌സൈറ്റിനേക്കാൾ 40% കൂടുതൽ സമയം ചെലവഴിച്ചു. വേഗതയോടെ പ്രവർത്തിച്ചതിനാൽ ഉപയോക്താക്കൾ കൂടുതൽ സമയം സൈറ്റിൽ ചെലവഴിക്കുകയാണ് ചെയ്തത്. വേഗത, ഓൺലൈനാണെങ്കിലും ഓഫ്‌ലൈനാണെങ്കിലും ഉള്ള പ്രവേശന സാധ്യത, മെച്ചപ്പെട്ട അനുഭവം എന്നിവയാണ് കാരണം. വരുമാന നിരക്കുകൾ 44% വർദ്ധിച്ചു, അതായത് പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനം മുമ്പേക്കാൾ ഏറെ കൂടി. പ്രാഥമിക ഇടപെടലുകൾ 60% വർദ്ധിച്ചു എന്നത്, ഉപയോക്താക്കൾ കൂടുതൽ ക്ലിക്കുകൾ ചെയ്യുന്നതും, പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും, നിരന്തരം ഇടപെടുന്നതും വർദ്ധിച്ചുവെന്ന് അർത്ഥമാക്കുന്നു. പിഡബ്യുഎ പരിഷ്‌കരണത്തിന് ശേഷം ഉപയോക്തൃ പങ്കാളിത്തം ശക്തമായതിന്റെ തെളിവാണ് ഇത്[47]. ഫ്ലിപ്കാർട്ട് ആപ്പ് നേരത്തെ അൺഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് പുതിയ പിഡബ്യുഎ വലിയ സ്വാധീനം ചെലുത്തി. ആകെ 60% പേർ വീണ്ടും ഫ്ലിപ്കാർട്ട് പിഡബ്യുഎ ഉപയോഗിക്കാൻ തിരികെ വന്നു, ഇത് വലിയ ഒരു തിരിച്ചുവരവ് ആയിരുന്നു. നീണ്ടുനിൽക്കുന്ന ഇൻസ്റ്റാളേഷൻ പ്രക്രിയയില്ലാതെ, നേരിട്ട് ബ്രൗസറിൽ തുറന്ന് വേഗത്തിൽ ആക്സസ് ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കളെ കൂടുതൽ ആകർഷിച്ചതാണ് പ്രധാന കാരണം. ലാങ്കോം (Lancôme) അവരുടെ പിഡബ്യുഎ ഉപയോഗിച്ചതിന് ശേഷം, പേജ് ഇന്ററാക്ടീവ് ആവാൻ വേണ്ട സമയം 84% കുറയുകയായിരുന്നു. ഈ വേഗത വർദ്ധനവിന്റെ ഫലമായി, വിൽപ്പന 17% വർദ്ധിച്ചു, മാത്രമല്ല ഐഒഎസ് പ്ലാറ്റ്ഫോമിൽ മൊബൈൽ സെഷനുകൾ 53% ഉയർന്നു. ഉപയോക്താക്കൾക്ക് പേജ് ചെറുതും വേഗത്തിലുമാകുന്നത് കൂടുതൽ ഇടപെടലുകളും വിൽപ്പനയും സാധ്യമായിത്തീർത്തു[48]. ആപ്പ് സ്റ്റോറുകൾ വഴിയുള്ള റിലീസ്പിഡബ്യുഎ ഒരു വെബ്‌സൈറ്റായി നേരിട്ട് ലഭ്യമാണ്, അതിനാൽ പ്രത്യേക ബണ്ടിൽ ആവശ്യമില്ല. ഇത് വെബിൽ മാത്രം ലഭ്യമായതിനാൽ ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, മൈക്രോസോഫ്റ്റ് സ്റ്റോർ അല്ലെങ്കിൽ സാംസങ്ങ് ഗാലക്സി സ്റ്റോർ പോലെയുള്ള വിതരണ കേന്ദ്രങ്ങളിൽ റിലീസ് ചെയ്യേണ്ടതില്ല. ഉപയോക്താക്കൾ ബ്രൗസറിൽ നേരിട്ട് തുറന്ന് ഉപയോഗിക്കാം. പ്രധാനമായ ആപ്പ് സ്റ്റോറുകൾ വ്യത്യസ്തമായ തോതിൽ പിഡബ്യുഎകൾക്ക് പിന്തുണ നൽകുന്നു. ഗൂഗിൾ പ്ലേ, മൈക്രോസോഫ്റ്റ് സ്റ്റോർ, സാംസങ്ങ് ഗാലക്സി സ്റ്റോർ എന്നിവ പിഡബ്യുഎകൾക്ക് പിന്തുണ നൽകുന്നുവെങ്കിലും ആപ്പിൾ ആപ്പ് സ്റ്റോർ പിന്തുണ നൽകുന്നില്ല. ബിംഗ് ഇൻഡെക്സിംഗ് വഴി കണ്ടെത്തിയ ചില പിഡബ്യുഎകൾ മൈക്രോസോഫ്റ്റ് സ്റ്റോർ ആപ്പ് ഉടമയുടെ അപേക്ഷ കൂടാതെ തന്നെ സ്വയം സ്റ്റോറിൽ പ്രസിദ്ധീകരിക്കുന്നു[49][50]. ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia