പടിഞ്ഞാറൻ ഇന്ത്യയിൽരാജസ്ഥാൻ സംസ്ഥാനത്തിലെ 25 ലോകസഭ മണ്ഡലങ്ങളിൽ ഒന്നാണ് ബാർമർ ലോക്സഭാ മണ്ഡലം. 71, 601 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മണ്ഡലം വലിപ്പത്തിൽ ഇന്തയിലെ രണ്ടാമത്തെ വലിയ ലോകസഭാമണ്ഡലമാണ്. ഈ മണ്ഡലത്തിനു ബെൽജിയത്തിന്റെ ഇരട്ടിയിലധികം വലുപ്പമുണ്ട്.[1] ഇന്ത്യയിലെ മൂന്നാമത്തെയും അഞ്ചാമത്തെയും വലിയ ജില്ലകളായ ജയ്സാൽമീറും ബാർമറും ഈ ലോക്സഭാ സീറ്റിലാണ് വരുന്നത്.
മുൻ പ്രതിരോധ മന്ത്രി ജസ്വന്ത് സിംഗ് 2014ൽ വിമത ബി. ജെ. പി സ്ഥാനാർത്ഥിയായി ഈ സീറ്റിൽ നിന്ന് മത്സരിച്ചു. അദ്ദേഹത്തിന്റെ മകൻ മാനവേന്ദ്ര സിങ്ങും ഇവിടെ നിന്ന് നിരവധി തവണ മത്സരിച്ചിട്ടുണ്ട്.
നിയമസഭാ വിഭാഗങ്ങൾ
നിലവിൽ ബാർമർ ലോക്സഭാ മണ്ഡലത്തിൽ എട്ട് നിയമസഭ വിഭാഗങ്ങളുണ്ട്. അവർ [2]