ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ സെമി-ഫൈനൽ വിജയമായിരുന്നു ജർമ്മനിയുടേത്. ഇതോടെ ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന ബഹുമതി ജർമ്മനിയുടെ മിറോസ്ലാഫ് ക്ലോസെയ്ക്ക് സ്വന്തമായി. ഇതു കൂടാതെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ എറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യം എന്ന ബഹുമതിക്ക് ഈ മത്സരത്തോടെ ജർമ്മനി അർഹരായി. ബ്രസീൽ നേടിയിട്ടുള്ള 221 ഗോളുകളെ മറികടന്ന ജർമ്മനി നിലവിൽ 223 ഗോളുകൾ അടിച്ചിട്ടുണ്ട്. ബ്രസീലിന്റെ ഈ മത്സരത്തിലെ തോൽവി ഇതുവരെ അവർ നേരിട്ടിടുള്ള ഏറ്റവും വലിയ രണ്ടു തോൽവികളിൽ ഒന്നായി മാറി. 1920 -ൽ ഉറുഗ്വേയോട്6-0 -ത്തിനു തോൽവി ഏറ്റുവാങ്ങിയതിനു ശേഷമുള്ള വലിയ തോൽവി ആയിരുന്നു 2014 -ലെ ജർമ്മനിയോടുള്ള മത്സരത്തിൽ നേരിടേണ്ടി വന്നത്. 1975 -ലെ കോപ്പ അമേരിക്ക മത്സരത്തിൽ പെറുവിനോട്3-1 -നു നേരിടേണ്ടി വന്ന തോൽവിക്ക് ശേഷം സ്വന്തം രാജ്യത്ത് ബ്രസീലിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ തോൽവി ആണിത്.
↑"Tactical Line-up"(PDF). FIFA (Fédération Internationale de Football Association). 8 July 2014. Archived from the original(PDF) on 2014-07-14. Retrieved 8 July 2014.
↑Germany chose an away kit similar to Rio de Janeiro-based team Clube de Regatas do Flamengo. The kit was released February 2014 and deviates from Germany's normally green away kit.[3]