മഹാതടാകങ്ങൾ
![]() വടക്കേ അമേരിക്കയിലെ കിഴക്കുഭാഗത്ത് അമേരിക്കൻ ഐക്യനാടുകൾ-കാനഡ അതിർത്തിയിലായി നിലകൊള്ളുന്ന അഞ്ച് തടാകങ്ങളെ ചേർത്താണ് മഹാ തടാകങ്ങൾ (Great Lakes) എന്ന് വിളിക്കുന്നത്. ലോറൻഷ്യൻ ഗ്രേറ്റ് തടാകങ്ങൾ[1] എന്നും അറിയപ്പെടുന്ന ഗ്രേറ്റ് തടാകങ്ങൾ, വടക്കേ അമേരിക്കയുടെ മധ്യ-കിഴക്കൻ മേഖലയിൽ കടൽ പോലെയുള്ള ഏതാനും സ്വഭാവസവിശേഷതകളുള്ള ബൃഹത്തായതും പരസ്പരബന്ധിതവുമായ ശുദ്ധജല തടാകങ്ങളുടെ ഒരു പരമ്പരയായ ഇത്, സെയിന്റ് ലോറൻസ് നദി വഴി അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കപ്പെടുന്നു. സുപ്പീരിയർ, മിഷിഗൺ, ഈറി, ഹ്യൂറൺ, ഒണ്ടേറിയോ എന്നിവയാണ് അഞ്ച് തടാകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകസമൂഹമാണിത്.[2][3]. അവ പൊതുവെ കാനഡ-യു.എസ്. അതിർത്തിയിലോ സമീപത്തോ ആണ്. സ്ഥിതിചെയ്യുന്നത്. ജലശാസ്ത്രപരമായി, മിഷിഗൺ, ഹ്യൂറോൺ തടാകങ്ങൾ മക്കിനാക് കടലിടുക്കിനാൽ ബന്ധിപ്പിക്കപ്പെടുന്ന ചേരുന്ന ഒരൊറ്റ ജലഭാഗമാണ്. മഹാതടാക ജലപാത ഈ തടാകങ്ങൾക്കിടയിലൂടെ ആധുനിക യാത്രയും കപ്പൽ യാത്രയും സാധ്യമാക്കുന്നു. മൊത്തം വിസ്തീർണ്ണം അനുസരിച്ച് ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല തടാക സമൂഹമായ ഇത്, മൊത്തം വോളിയത്തിൽ രണ്ടാമത്തെ വലിയ തടാകമാണ്. ലോകത്തിലെ ഉപരിതല ശുദ്ധജലത്തിന്റെ അളവ് അനുസരിച്ച് ഇതിൽ 21% അടങ്ങിയിരിക്കുന്നു. ഇതിൻറെ മൊത്തം ഉപരിതല വിസ്തീർണ്ണം 94,250 ചതുരശ്ര മൈലും (244,106 ചതുരശ്ര കിലോമീറ്റർ), മൊത്തം വോളിയം 5,439 ക്യുബിക് മൈൽ (22,671 ക്യുബിക് കിലോമീറ്റർ) ആണ്. ഇത് ബൈക്കൽ തടാകത്തിന്റെ (5,666 ക്യുബിക് മൈൽ അല്ലെങ്കിൽ 23,615 ക്യുബിക് കിലോമീറ്റർ, ലോകത്തിന്റെ ഉപരിതല ശുദ്ധജലത്തിന്റെ 22-23%) വ്യാപ്തിയേക്കാൾ അല്പം കുറവാണ്. സുപ്പീരിയർ ആണ് ഇവയിൽ ഏറ്റവും വലിയത്. ഈ തടാകങ്ങളെ ചിലപ്പോൾ അമേരിക്കൻ ഐക്യനാടുകളുടെ വടക്കൻ തീരം (മൂന്നാം തീരം) എന്നും പറയാറുണ്ട്. കടൽ സമാനമായ തിരമാലകൾ, സുസ്ഥിരമായ കാറ്റ്, ശക്തമായ പ്രവാഹങ്ങൾ, വലിയ ആഴങ്ങൾ, വിദൂര ചക്രവാളങ്ങൾ എന്നിങ്ങനെയുള്ള കടൽ പോലെയുള്ള സ്വഭാവസവിശേഷതകൾ കാരണം ഈ അഞ്ച് വലിയ തടാകങ്ങളെ ഉൾനാടൻ കടലുകൾ എന്ന് പണ്ടുകാലത്തുതന്നെ വിളിച്ചിരുന്നു.[4] മിഷിഗൺ തടാകം പൂർണ്ണമായും ഒരു രാജ്യത്തിനുള്ളിലെ ഏറ്റവും വലിയ തടാകമാണ്.[5][6][7][8] ഏകദേശം 14,000 വർഷങ്ങൾക്ക് മുമ്പുള്ള അവസാന ഹിമയുഗത്തിന്റെ അവസാനത്തിൽ മഹാതടാകങ്ങൾ രൂപപ്പെടാൻ തുടങ്ങുകയും, പിൻവാങ്ങുന്ന ഹിമപാളികൾ അവ ഭൂമിയിൽ കൊത്തിയെടുത്ത തടങ്ങളിൽ പിന്നീട് ഹിമം ഉരുകിയ ജലത്താൽ നിറയുകയും ചെയ്തു. ഗതാഗതം, കുടിയേറ്റം, വ്യാപാരം, മത്സ്യബന്ധനം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറിയ തടാകങ്ങൾ, ധാരാളം ജൈവവൈവിധ്യമുള്ള ഒരു പ്രദേശത്ത് നിരവധി ജലജീവികൾക്ക് ആവാസവ്യവസ്ഥയായി വർത്തിക്കുന്നു. ഗ്രേറ്റ് ലേക്സ് മെഗലോപോളിസ് കൂടി ഉൾപ്പെടുന്ന ചുറ്റുമുള്ള പ്രദേശത്തെ ഗ്രേറ്റ് ലേക്ക്സ് മേഖല എന്ന് വിളിക്കുന്നു. ഭൂമിശാസ്ത്രംപഞ്ചമഹാതടാകപ്രദേശം, ഈ അഞ്ചു തടാകങ്ങളും നദികളും ചില ചെറു തടാകങ്ങളും ഏകദേശം 35000 ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്.
![]() ജലനിരപ്പ്മിഷിഗൺ തടാകത്തിലെ ജലനിരപ്പിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ജലശാസ്ത്രപരമായി മിഷിഗൺ, ഹൂറോൺ എന്നിവയെ ഒറ്റ തടാകമായി കണക്കാക്കാം, സമുദ്രനിരപ്പിൽനിന്നും ഒരേ ഉയരത്തിലുള്ള 577 അടി (176 മീ) ഇവ[9], പരസ്പരം ബന്ധപ്പെടുന്നത് 295-അടി (90 മീ) ആഴമുള്ള മാക്‌കിനാക് സ്റ്റ്റയ്റ്റിലൂടെയാണ്. നദികൾ![]() ![]()
ദ്വീപുകൾഹ്യൂറൺ തടാകത്തിലെ ദ്വീപായ മാനിടൗളിൽ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപാണ്, ഈ ദ്വീപിലാണ് ഗിന്നസ് പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപിലെ തടാകമായി രേഖപ്പെടുത്തിയിരിക്കുന്ന മാനിറ്റൗ തടാകം സ്ഥിതിചെയ്യുന്നത്. അവലംബം
|
Portal di Ensiklopedia Dunia