മാധ്യമം പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാധ്യമം ആഴ്ചപ്പതിപ്പ്. 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.[1][2]
സ്ത്രീപുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് താത്ത്വികമായി കടുത്ത പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ് മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പുമെന്ന് ഹമീദ് ചേന്നമംഗലൂർ വിമർശിച്ചിട്ടുണ്ട്.[9]
ഇമെയിൽ വിവാദം
268 ഇ-മെയിൽ വിലാസങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ മനസ്സിലാക്കുവാനായി കേരള ആഭ്യന്തരവകുപ്പ് ഹൈടെക് സെല്ലിന് എഴുതിയ കത്തിനെ അടിസ്ഥാനമാക്കി വാരിക പ്രസിദ്ധീകരിച്ച പട്ടികയിൽ 258 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നാണെന്നാണ് വിജു. വി. നായർ സമർത്ഥിച്ചിരുന്നത്.[10][11][12] പട്ടികയിലെ 12, 26, 48 സ്ഥാനങ്ങളിലുള്ള മറ്റു സമുദായങ്ങളിലെ വ്യക്തികളുടെ പേരുകൾ വാരിക പ്രസിദ്ധീകരിച്ചിരുന്നില്ല. [13]. മാധ്യമത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും എന്നാൽ വാരികയ്ക്കെതിരെ നിയമ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു[14][15].