മിസ്സ് വേൾഡ് 2000
മിസ്സ് വേൾഡ്-ന്റെ 50-ാമത് എഡിഷനാണ് മിസ്സ് വേൾഡ് 2000. ലണ്ടനിലെ മില്ലേനിയം ഡോമിൽ വച്ച് നവംബർ 30, 2000-നു മത്സരം നടന്നു. ഇതിന്റെ സ്വിംസ്യുട്ട് റൌണ്ട് മാലിദ്വീപിൽ വച്ചാണു നടത്തിയത്.[2] പശ്ചാത്തലംമിസ്സ് വേൾഡ് ഓർഗനൈസേഷന്റെ ഉടമയായ എറിക് മോർളി-യുടെ മരണ ശേഷമുള്ള ആദ്യ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്. ആയതിനാൽ ഭാര്യയായ ജൂലിയ മോർളി ഓർഗനൈസേഷന്റെ ഉടമത്ത്വം ഏറ്റെടുത്തു. 2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇത് അന്നുവരെയുള്ളതിലെ ഏറ്റവും അധികം മത്സരാർത്ഥികളായിരുന്നു എന്നാൽ, 2003-ൽ ഈ റെക്കോർഡ് മറികടന്നു. തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് വിജയി ആയത്. ഇന്ത്യയുടെ മിസ്സ് വേൾഡ് 1999 വിജയി, യുക്താ മുഖിയാണു പ്രിയങ്ക ചോപ്രയെ കിരീടമണിയിച്ചത്. മിസ്സ് വേൾഡ് കിരീടാധാരിയാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയും, തുടർച്ചയായി രണ്ടു വർഷങ്ങളിൽ ഇന്ത്യയിൽ നിന്നും വിജയിയാകുന്ന രണ്ടാമത്തെ മിസ്സ് വേൾഡുമാണ് പ്രിയങ്ക ചോപ്ര. അന്താരാഷ്ട്ര തലത്തിൽ ഇതേ വർഷം ഇന്ത്യയുടെ മൂന്നു പ്രതിനിധികൾ കിരീടാധാരിയായി. മിസ്സ് യൂണിവേഴ്സ് 2000-ആയി ലാറ ദത്തയും, മിസ്സ് ഏഷ്യ പസഫിക് 2000 ആയി ദിയ മിർസയും കിരീടമണിഞ്ഞു. പ്ലെയ്സ്മെന്റുകൾ
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
മത്സരാർത്ഥികൾ2000-ലെ മിസ്സ് വേൾഡിൽ 95 പ്രതിനിധികൾ പങ്കെടുത്തു:
കുറിപ്പുകൾആദ്യമായി മത്സരിച്ചവർതിരിച്ചുവരവുകൾ1955-ൽ അവസാനമായി മത്സരിച്ചവർ 1997-ൽ അവസാനമായി മത്സരിച്ചവർ 1998-ൽ അവസാനമായി മത്സരിച്ചവർ പിൻവാങ്ങലുകൾഅവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia