യുണൈറ്റഡ് കിങ്ഡം
![]() യൂറോപ്പ് ഭൂഖണ്ഡത്തിലെ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ് (ഐക്യരാജ്യം) യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലണ്ട് അഥവാ യൂകെ. ഭൂമിശാസ്ത്രപരമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് യുകെയുടെ ഭാഗമായുള്ളത്. യുകെയുടെ ഭാഗമായ രാജ്യങ്ങളിൽ ഇംഗ്ലണ്ട് ആണ് ഏറ്റവും വലിയ രാജ്യം. ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആസ്ഥാനവും ഇത് തന്നെ. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു പഠനങ്ങൾ സൂചിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശ്ത്ത് കുടിയേറി പാർത്ത ആങ്ലെസ് എന്ന ജെർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നു ആണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. AD 927 മുതൽ ഒരു ഏകീക്രിത രാജ്യം ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ബ്രിട്ടൺ ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു. പാർലിമെണ്ടറി ജനാധിപത്യ വ്യവസ്ഥ, വ്യവസായ വിപ്ലവം എന്നിവ ഉൽഭവിച്ചത് ഇംഗ്ലണ്ടിൽ ആണ്. ലോകത്തെല്ലായിടത്തും ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങളുടെ മാതൃരാജ്യം കൂടിയാണ് യുകെയുടെ പ്രധാന ഭാഗമായ ഇംഗ്ലണ്ട് (മെയിൻ ലാൻഡ്). അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി താമസിച്ച ജനതയിൽ ഭൂരിഭാഗവും ഇംഗ്ലീഷുകാർ ആയിരുന്നു. അങ്ങനെയാണ് ഈ പ്രദേശങ്ങളിൽ ഇംഗ്ലീഷ് ഭാഷയും സംസ്കാരവും വ്യാപകമായത്. ഇന്നും കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പല പ്രമുഖ രാജ്യങ്ങളുടെയും ഭരണം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നേതൃത്വത്തിലാണ്. അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിലുള്ള ആറ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഒരു മേഖല ന്യൂ ഇംഗ്ലണ്ട് എന്നറിയപ്പെടുന്നു (ഇത് യുകെയുടെ ഭാഗമല്ല). യുകെ ഒരു വികസിത രാജ്യമാണ്. സാമൂഹിക സുരക്ഷയും വ്യക്തി സ്വാതന്ത്ര്യവും ലഭ്യമായ ഒരു ക്ഷേമരാജ്യം കൂടിയാണിത്. വ്യവസായം, വ്യാപാരം, ഗവേഷണം, കണ്ടുപിടുത്തങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം, ആരോഗ്യ പരിരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ യുകെ ഏറെ മുന്നിലാണ്[21]. കേരളത്തിൽ നിന്നുൾപ്പടെ ധാരാളം വിദഗ്ധ ജോലിക്കാർ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് യൂകെ; പ്രത്യേകിച്ചും മെഡിസിൻ, നഴ്സിങ്, സോഷ്യൽ വർക്ക്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ഐടി, എഞ്ചിനീയറിങ്, ഒക്കുപെഷണൽ തെറാപ്പി, ഫാർമസി തുടങ്ങിയ മേഖലകളിൽ. കേരളത്തിൽ നിന്നുള്ള ധാരാളം നഴ്സുമാരെ യൂകെയിലെ ആശുപത്രികളിൽ നിയമിച്ചിരുന്നു. അതിനാൽ ധാരാളം മലയാളി നഴ്സുമാരെ യുകെയിൽ കാണാം. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ ജോലിക്കാർക്ക് തദ്ദേശീയരിൽ നിന്നു റേസിസം നേരിടേണ്ടി വരുന്ന സാഹചര്യം പലപ്പോഴും യുകെയിൽ നിലനിൽക്കുന്നുണ്ട്. നിറത്തിന്റെ പേരിലോ വംശത്തിന്റെ പേരിലോ ഭാഷയുടെ പേരിലോ ആക്ഷേപങ്ങൾ ഉണ്ടാകാം. എന്നാൽ ഇത് യുകെയിൽ ഗുരുതരമായ കുറ്റകൃത്യമാണ്. റേസിസത്തിന് എതിരെ യുകെയിൽ ശക്തമായ നിയമമുണ്ട്. എന്നിരുന്നാലും ഇത്തരം കുറ്റകൃത്യങ്ങൾ യുകെയിൽ കുറവല്ല. നേരിട്ടോ അല്ലാതെയോ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ യുകെയിൽ ഉണ്ടാകാറുണ്ട്. എന്നാൽ വിദേശികളിൽ പലരും ഇത്തരം പ്രശ്നങ്ങൾ അവഗണിക്കാറാണ് പതിവ്. നേരത്തേ പശ്ചാത്യ രാജ്യങ്ങളിൽ ആളിപ്പടർന്ന ‘ബ്ലാക്ക് ലൈഫ് മാറ്റർ’ എന്ന സമരപരിപാടി യുകെയിലും നടന്നിരുന്നു. 2024-ലിൽ കുടിയേറ്റ വിരുദ്ധ കലാപം യുകെയിൽ നടന്നിരുന്നു. നിറത്തിന്റെ പേരിലുള്ള അതിക്ഷേപങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ നടന്ന പ്രധിഷേധ പരിപാടിയാണിത്. ![]() ഉൽപ്പത്തിയൂണിയൻ 1800 ലെ നിയമങ്ങൾ ഗ്രേറ്റ് ബ്രിട്ടനും അയർലൻഡ് രാജ്യവും 1801 ൽ ഐക്യപ്പെടുത്തി, ഗ്രേറ്റ് ബ്രിട്ടന്റെയും അയർലണ്ടിന്റെയും യുണൈറ്റഡ് കിംഗ്ഡം രൂപീകരിച്ചു. അയർലണ്ടിന്റെ വിഭജനത്തിനും 1922 -ൽ വടക്കൻ അയർലണ്ടിനെ യുണൈറ്റഡ് കിംഗ്ഡത്തിനകത്ത് അയർലണ്ട് ദ്വീപിന്റെ ഏക ഭാഗമായി വിട്ടുകൊടുത്ത ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ സ്വാതന്ത്ര്യത്തിനും ശേഷം, പേര് "ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലണ്ട്" എന്നാക്കി മാറ്റി. ചരിത്രംശിലായുഗം മുതൽ യുകെയിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു അവശേഷിപ്പുകൾ സൂചിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ആങ്ലെസ് എന്ന ജെർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നു ആണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. AD 927 മുതൽ ഒരു ഏകീക്രിത രാജ്യം ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ട് ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു. പാർലിമെണ്ടറി ജനാധിപത്യ വ്യവസ്ഥ, വ്യവസായ വിപ്ലവം എന്നിവ ഉൽഭവിച്ചത് ഇംഗ്ലണ്ടിൽ ആണു. ലോകത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങളുടെ മാതൃ രാജ്യം കൂടിയാണ് യുകെയുടെ ഭാഗമായ ഇംഗ്ലണ്ട്. (അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി താമസിച്ച ജനതയിൽ ഭൂരിഭാഗവും ഇംഗ്ലീഷുകാർ ആയിരുന്നു. അങ്ങനെയാണ് ഈ പ്രദേശങ്ങളിൽ ഇംഗ്ലീഷ് ഭാഷയും സംസ്കാരവും വ്യാപകമായത്. ഇന്നും കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പല പ്രമുഖ രാജ്യങ്ങളുടെയും ഭരണം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നേതൃത്വത്തിലാണ്.) പ്രാചീന കാലംശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു ഗവേഷണങ്ങളിൽ നിന്നു മനസ്സിലാവുന്നത്. ഏറ്റവും അവസാനത്തെ ഹിമയുഗത്തിനു ശേഷം സമുദ്ര നിരപ്പ് ഇന്നു ഉള്ളതിനെക്കാൾ ഗണൃമായി കുറവു ആയിരുന്നു അതിനാൽ ഗ്രേറ്റ് ബ്രിട്ടൺ, അയർലന്റിനോടൊപ്പം യുറേഷ്യ ഭൂഖണ്ഡവുമായി ചേർന്ന് കിടക്കുക ആയിരുന്നു. ഹിമയുഗം കഴിഞു സമുദ്ര നിരപ്പു ഉയർന്നു തുടങ്ങി 10000 വർഷം കഴിഞ്ഞപ്പൊൾ അയർലന്റ് ദ്വീപ് ഈ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. പിന്നെയും 2000 കൊല്ലം കഴിഞ്ഞപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപും യുറേഷ്യ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. ഈ ഭൂ പ്രദേശം യുറേഷ്യ ഭൂഖണ്ഡത്തിൽ ചേർന്നു കിടക്കുന്ന കാലത്ത് ഉത്തര ഐബീരിയയിൽ നിന്നു കര മാർഗ്ഗം വന്ന മനുഷ്യർ ആണു ഇവിടെ ആദ്യമായി സ്ഥിരതാമസം ആക്കിയത്. അയോയുഗത്തിന്റെ തുടക്കത്തോടെ മധ്യ യൂറോപ്പിൽ നിന്ന് കെൽറ്റു ഗോത്ര വർഗക്കാർ ഇവിടെ വന്നു താമസം ആയി. അന്നു ഇവിടത്തെ ജനങ്ങൾ കെൽറ്റ് ഭാഷ ആയ ബൈതോണിൿ ആയിരുന്നു സംസാരിച്ചിരുന്നത്. 43 AD ആയതോടെ റോമൻ സൈന്യം ഗ്രേറ്റ് ബ്രിട്ടന്റെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചടക്കി, അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ റോമൻ സാമ്രജ്യത്തിന്റെ ബ്രിട്ടാനിയ പ്രവിശ്യ ആയി. അതിനു ശേഷം ബ്രിട്ടനിൽ ഗ്രെകൊ റോമൻ സംസ്കാരം പ്രചാരത്തിൽ വന്നു. റോമാക്കാരുടെ വരവോടെ ക്രിസ്തു മതവും യുകെയിൽ വ്യാപിച്ചു. AD അഞ്ചാം നൂറ്റാണ്ടോടെ സാമ്രാജ്യത്തിന്റെ മറ്റു അതിത്തികൾ സംരക്ഷിക്കാനും, ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കാനും വേണ്ടി റോമൻ ഭരണാധികാരികൾ സൈന്യങ്ങളെ ബ്രിട്ടനിൽ നിന്നു തിരിച്ചു വിളിച്ചു തുടങ്ങി. അതൊടെ ബ്രിട്ടനിലെ റോമൻ സൈനിക ശക്തി ക്ഷയിച്ചു തുടങ്ങി. മദ്ധ്യകാലംബ്രിട്ടനിൽ നിന്നു റോമൻ സൈന്യം പിൻവാങ്ങിയതോടെ, മുൻപു ബ്രിട്ടന്റെ തീര പ്രദേശങ്ങളിൽ ചില്ലറ ആക്രമണങ്ങളും കൊള്ളയും മറ്റും ആയി നടന്നിരുന്ന ആങ്ങ്ൾസ്, സാക്സൺ, ജൂട്ട് എന്നീ ജെർമൻ ഗോത്ര വർഗങ്ങൾ ധൈര്യസമേതം ആക്രമിച്ചു കയറി ഇവിടെ സ്ഥിര താമസം ആയി. ഈ ജെർമാനിക് ഗോത്ര വർഗങ്ങളെ കൂട്ടമായി ആംഗ്ലോ സാക്സൺ എന്ന പേരിൽ അറിയപ്പെടും. ഇവരും ബ്രിറ്റൊൺ എന്നു വിളിക്കുന്ന ബ്രിട്ട്നിലെ ആദിവാസികളും തമ്മിൽ അനേകം യുദ്ധങ്ങൾ ഉണ്ടായി. ക്രമേണ ബ്രിട്ടന്റെ ഒരു ഭാഗമായ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും ആംഗ്ലോ സാക്സൺ നിയന്ത്രണത്തിൽ ആയി. അന്ന് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന പ്രമുഖ ആംഗ്ലൊ സാക്സൺ രാജ്യങ്ങൾ Northumbria, Mercia, Wessex, East Anglia, Essex, Kent and Sussex എന്നിവയാണ്. AD 1066 - ൽ വില്യം ഡ്യൂക് ഒഫ് നോർമണ്ടി (വില്യം ദി കോൻക്വറർ) ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കി. ഈ ആക്രമണത്തോടു കൂടി നോർമണ്ടിയിൽ നിന്നു വന്നവർ (നോർമൻ) ഇംഗ്ലണ്ടിലെ ഭരണ വർഗം ആയി. വില്യം ഇംഗ്ലണ്ടിന്റെ ആദ്യത്തെ നോർമൻ രാജാവും ആയി. നോർമൻ ജനത ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർ ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നു ആംഗ്ലോ-സാക്സൺ ഭാഷയെ (പഴയ ഇംഗ്ലീഷ്) തുടച്ചു മാറ്റാൻ വേണ്ടി നോർമൻ ഭരണാധികാരികൾ ആംഗ്ലോ-സാക്സൺ ഭാഷ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നത് നിരോധിച്ചു. കാല ക്രമേണ ഇംഗ്ലീഷ് ഇവിടുത്തെ ഭാഷയായി മാറി. ഭൂമിശാസ്ത്രം243,610 ചതുരശ്ര കിലോമീറ്ററാണ് ഗ്രേറ്റ് ബ്രിട്ടന്റെ ആകെ വിസ്തീർണ്ണം.യുണൈറ്റഡ് കിംഗ്ഡത്തിന്റെ മൊത്തം വിസ്തീർണ്ണം ഏകദേശം 244,820 ചതുരശ്ര കിലോമീറ്ററാണ് (94,530 ചതുരശ്ര മൈൽ). ബ്രിട്ടീഷ് ദ്വീപുകളുടെ ദ്വീപസമൂഹത്തിന്റെ ഭൂരിഭാഗവും രാജ്യം ഉൾക്കൊള്ളുന്നു, കൂടാതെ ഗ്രേറ്റ് ബ്രിട്ടൻ ദ്വീപ്, അയർലണ്ട് ദ്വീപിന്റെ വടക്ക്-കിഴക്ക് ആറിലൊന്ന്, ചുറ്റുമുള്ള ചില ചെറിയ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിനും വടക്കൻ കടലിനും ഇടയിൽ സ്ഥിതിചെയ്യുന്നു, തെക്കുകിഴക്കൻ തീരത്ത് വടക്കൻ ഫ്രാൻസിന്റെ തീരത്ത് നിന്ന് 22 മൈൽ (35 കിലോമീറ്റർ) അകലെ വരുന്നു, അതിൽ നിന്ന് ഇംഗ്ലീഷ് ചാനൽ അതിനെ വേർതിരിക്കുന്നു. 1993 ൽ യുകെയുടെ 10 ശതമാനം വനമായിരുന്നു, 46 ശതമാനം മേച്ചിൽപ്പുറങ്ങൾക്കും 25 ശതമാനം കാർഷിക ആവശ്യങ്ങൾക്കും കൃഷി ചെയ്തു. ലണ്ടനിലെ റോയൽ ഗ്രീൻവിച്ച് ഒബ്സർവേറ്ററി 1884 -ൽ വാഷിംഗ്ടൺ ഡിസിയിലെ പ്രൈം മെറിഡിയന്റെ നിർവചന കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടു, എന്നിരുന്നാലും കൂടുതൽ കൃത്യമായ ആധുനിക അളവുകോൽ കാരണം മെറിഡിയൻ യഥാർത്ഥത്തിൽ നിരീക്ഷണാലയത്തിന് 100 മീറ്റർ കിഴക്കായി കിടക്കുന്നു. യുണൈറ്റഡ് കിംഗ്ഡം അക്ഷാംശങ്ങൾ 49 ° നും 61 ° N നും ഇടയിലാണ്, രേഖാംശങ്ങൾ 9 ° W നും 2 ° E നും ഇടയിലാണ്. വടക്കൻ അയർലണ്ട് റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി 224 മൈൽ (360 കി.മീ) അതിർത്തി പങ്കിടുന്നു. പങ്കിടുന്ന ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശം 11,073 മൈൽ (17,820 കിലോമീറ്റർ) ആണ്. 31 മൈൽ (50 കി.മീ) (24 മൈൽ (38 കി.മീ) വെള്ളത്തിനടിയിൽ) ചാനൽ ടണൽ വഴി ഇത് യൂറോപ്പിലെ ഭൂഖണ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണൽ ആണ്. യുകെയിലെ മൊത്തം വിസ്തൃതിയുടെ പകുതിയോളം (53 ശതമാനം) ഇംഗ്ലണ്ടാണ്, ഇത് 130,395 ചതുരശ്ര കിലോമീറ്റർ (50,350 ചതുരശ്ര മൈൽ) ഉൾക്കൊള്ളുന്നു. രാജ്യത്തിന്റെ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളും, കൂടുതൽ മലനിരകളും, ടീസ്-എക്സ് ലൈനിന് വടക്കുപടിഞ്ഞാറ് ചില പർവതപ്രദേശങ്ങളും ഉൾക്കൊള്ളുന്നു; തടാക ജില്ല, പെന്നൈൻസ്, എക്സ്മൂർ, ഡാർട്ട്മൂർ എന്നിവ ഉൾപ്പെടെ. പ്രധാന നദികളും അഴിമുഖങ്ങളും തേംസ്, സെവർൺ, ഹംബർ എന്നിവയാണ്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയരമുള്ള പർവ്വതം ലേക് ഡിസ്ട്രിക്റ്റിലെ സ്കഫെൽ പൈക്ക് (978 മീറ്റർ (3,209 അടി)) ആണ്. പ്രധാനപ്പെട്ട നഗരങ്ങൾലണ്ടൻ, ബിർമിങ്ഹാം, ഗ്ലാസ്ഗോ, ബ്രിസ്റ്റോൾ, മാഞ്ചെസ്റ്റർ, ഷെഫീൽഡ്, ലീഡ്സ്, എഡിമ്പറ,ലസ്റ്റർ, കവൻട്രി, ബ്രാഡ്ഫോഡ്, കാർഡിഫ്, ബെൽഫാസ്റ്റ്, നൊട്ടിങ്ഹാം, ഹൾ, ന്യൂകാസിൽ, സതാംപ്ടൻ തുടങ്ങിയവ. ജനസംഖ്യാ ശാസ്ത്രം2023 ലെ കണക്കുകൾ പ്രകാരം യുകെയിലെ ജനസംഖ്യ 68.35 മില്യൺ അഥവാ 6.835 കോടി ആണ്. യുകെയിലെ ജനന നിരക്ക് 2022 ലെ കണക്കുകൾ പ്രകാരം ഒരു സ്ത്രീക്ക് 1.57 കുട്ടികൾ എന്ന നിരക്കിലാണ്. 2022 നെ അപേക്ഷിച്ചു ഒരു ശതമാനത്തിന്റെ വളർച്ച യുകെയിലെ ജനസംഖ്യയിൽ രേഖപ്പെടുത്തി. കുടിയേറ്റം ഈ രാജ്യത്തെ ജനസംഖ്യ വർധിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. യുകെയിലെ ജനസാന്ദ്രത, ഒരു ചതുരശ്ര കിലോമീറ്ററിന് 279 നിവാസികൾ എന്ന കണക്കിലാണ്. യുകെ വളരെ നഗരവൽക്കരിക്കപ്പെട്ടതാണ്, ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിലധികം പേരും നഗരങ്ങളിലാണ് താമസിക്കുന്നത്. യുകെയിലെ ഏറ്റവും ജനസംഖ്യ ഉള്ള പ്രദേശം ലണ്ടൻ നഗരമാണ്. സാമ്പത്തികംജിഡിപി (Gross Domestic Product) അടിസ്ഥാനത്തിൽ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തി ആണ് യുകെ. അമേരിക്കൻ ഐക്യനാടുകൾ, ചൈന, ജർമ്മനി, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ യുകെയ്ക്ക് മുൻപിൽ ഉള്ളത്. യുകെയ്ക്ക് പിന്നിൽ ഏഴാമത്തെ സാമ്പത്തിക ശക്തിയായ ഫ്രാൻസ് നിലകൊള്ളുന്നു. യുകെയ്ക്ക് വളരെ വികസിത സമ്മിശ്ര-വിപണി സമ്പദ് വ്യവസ്ഥയുണ്ട്. ഇതിൽ സ്വതന്ത്രമായ ക്യാപിറ്റലിസവും സർക്കാർ നിയന്ത്രിതമായ സോഷ്യലിസവും ഉൾപ്പെടുന്നു. വിവിധ ഉത്പന്നങ്ങളുടെ കയറ്റുമതി, സേവന മേഖല, വിനോദ സഞ്ചാരം (ടൂറിസം) തുടങ്ങിയവ യുകെ സമ്പത് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നു. ആഗോളവൽക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയുള്ള ലോകത്തിലെ വലിയ വ്യാപാര രാഷ്ട്രങ്ങളിലൊന്നാണിത്. 2023 ലെ കണക്ക് പ്രകാരം 3.34 ട്രില്യൺ അമേരിക്കൻ ഡോളർ ആണ് യുകെയുടെ ജിഡിപി. ജിഡിപി അടിസ്ഥാനത്തിൽ യുകെയിലെ ഒരു വ്യക്തിയുടെ പ്രതിശീർഷ വരുമാനം 37,151 ബ്രിട്ടീഷ് പൗണ്ടുകൾ ആണ്. ആരോഗ്യംയുകെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ സേവന ദാതാവാണ് ‘എൻ. എച്. എസ് അഥവാ നാഷണൽ ഹെൽത്ത് സർവീസ് (NHS)’. ഇത് സർക്കാർ ഉടമസ്ഥയിലുള്ള ഒരു പൊതു മേഖല സ്ഥാപനമാണ്. ആരോഗ്യ സേവനങ്ങൾ മാത്രമല്ല സാമൂഹികമായ സേവനങ്ങൾ (അഥവാ സോഷ്യൽ കെയർ) എന്നിവയും ഇതുവഴി ലഭ്യമാണ്. ഇതിനെ ‘ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ (Health and Social Care)’ എന്ന് പറയുന്നു. എൻ. എച്. എസിന്റെ സേവനം സൗജന്യമാണെങ്കിലും ദന്ത ചികിത്സ പോലെയുള്ള ചില സേവനങ്ങൾക്ക് പ്രത്യേക തുക ഈടാക്കാറുണ്ട്. യുകെയിലെ നാല് അംഗ രാജ്യങ്ങളിൽ വ്യത്യസ്തമായ രീതികളിലാണ് എൻ. എച്. എസ് പ്രവർത്തിക്കുന്നത്. യുകെയിലെ ജോലിക്കാരിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതി, നാഷണൽ ഇൻഷുറൻസ് തുക തുടങ്ങിയവ എൻ എച് എസിന്റെ ചിലവുകൾക്കായി സർക്കാർ ഉപയോഗപ്പെടുത്തുന്നു. എൻ. എച്. എസ് ആശുപത്രികളിൽ ചിലപ്പോൾ ചികിത്സയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരാറുണ്ട്. ഇത് പല രോഗികൾക്കും വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അതുപോലെ തന്നെ മെഡിക്കൽ പ്രാക്ടീസ് അഥവാ ജിപി എന്നറിയപ്പെടുന്ന ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ തുടങ്ങിയവയും യുകെയിൽ പ്രവർത്തിക്കുന്നുണ്ട്. ആളുകൾ അടുത്തുള്ള ഇത്തരം ആരോഗ്യ കേന്ദ്രങ്ങൾ അഥവാ ജിപി സേവന ദാതാവിൽ പേര്, വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്നുള്ള ഡോക്ടറുടെ സേവനം, പരിശോധനകൾ, ചികിത്സ തുടങ്ങിയവ അത്തരം കേന്ദ്രങ്ങൾ വഴി ലഭ്യമാകുന്നതാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നത് ഗുണകരമാണ്. അതുവഴി കാര്യമായ ചിലവില്ലാതെ വേഗത്തിലുള്ള ചികിത്സ ലഭ്യമാകുന്നു. കൂടാതെ പല രോഗങ്ങൾക്കുമുള്ള ചികിത്സ, പ്രതിരോധ വാക്സിനുകൾ എന്നിവ പ്രാദേശിക ഫാർമസികൾ വഴി ലഭിക്കുന്നതാണ്. അതിനുവേണ്ടി അവിടുത്തെ ഫാർമസിസ്റ്റിനെ സമീപിക്കാവുന്നതാണ്. എൻ എച് എസുമായി ചേർന്ന് ഫാർമസികൾ ചില രോഗങ്ങൾക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ഇവ ആളുകൾക്ക് പൊതുവേ എളുപ്പം പ്രാപ്തമാകുന്നതാണ്. സംസ്കാരംചരിത്രപരമായി ബ്രിട്ടീഷ്, ഐറിഷ്, യൂറോപ്യൻ സംസ്കാരങ്ങൾ യുകെയെ സ്വാധീനിച്ചിട്ടുണ്ട്. യുകെയുടെ സംസ്കാരം അതിന്റെ ഘടക രാജ്യങ്ങളുടെ ദേശീയതകളുടെ ശ്രേണിയിൽ നിന്ന് സ്വാധീനം ചെലുത്തുന്നു. ജനാധിപത്യപരവും സ്വതന്ത്രവും നീതിയുക്തമായ ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നു. 1950-കൾ മുതൽക്കേ, യുകെ മനുഷ്യാവകാശങ്ങൾക്കും അതിലെ എല്ലാ ജനങ്ങളെയും ഉൾക്കൊള്ളാനും സംരക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്. സ്കോട്ട്ലണ്ടിലും വടക്കൻ അയർലണ്ടിലും, സാംസ്കാരിക വ്യതിയാനം അല്പം പ്രകടമാണ്, കാരണം പാരമ്പരാഗതമായ ഇംഗ്ലീഷ് സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സ്കോടിഷ്, ഐറിഷ് സംസ്കാരം ഇവിടങ്ങളിൽ നിലവിലുണ്ട്. നീതിയുക്തമായ ഒരു ക്ഷേമ രാജ്യത്തിന്റെ സ്വഭാവം യുകെയിൽ കാണാം. മൾട്ടി കൾച്ചറലിസം, കുടിയേറ്റം, അഭയാർത്ഥി സംയോജനം, പൊതു ധന സഹായത്തോടെയുള്ള എൻഎച്എസ് വഴിയുള്ള സൗജന്യ ആരോഗ്യ പരിപാലനം, സമ്പത്ത് തുല്യമായി വിതരണം ചെയ്യുന്നതിനുള്ള ഉയർന്ന നികുതി, ദേശീയ ഇൻഷുറൻസ്, വധശിക്ഷ നിയമവിരുദ്ധമാക്കൽ, ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശക്തമായ സംവിധാനങ്ങൾ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അവകാശങ്ങൾ (ഉദാ: ഗർഭധാരണം, കുടുംബാസൂത്രണം അഥവാ ഗർഭനിരോധന രീതികൾ തുടങ്ങിയവ), കുട്ടികളുടെ അവകാശങ്ങൾ, വൃദ്ധജന പരിപാലനം, എൽജിബിടിഐഎ (LGBTIA+) എന്ന ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവയോടുള്ള ഉദാര മനോഭാവം, നിയമവിധേയമാക്കിയ ദയാവധം, വിദേശ സഹായ നയങ്ങൾ, സംരംഭകരോടുള്ള ഉദാര സമീപനം, ബിസിനസ് വളർത്താനുള്ള സംവിധാനങ്ങൾ, വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ, വ്യക്തി സ്വാതന്ത്ര്യം, വ്യക്തിക്ക് സ്വയം പര്യാപ്തം ആകാനുള്ള സാഹചര്യങ്ങൾ, ജനങ്ങളിൽ ശാസ്ത്രീയവും സ്വതന്ത്രവുമായ ചിന്താഗതി വളർത്തുക തുടങ്ങിയവ യുകെയുടെ നീതിപൂർവമായ രാഷ്ട്രീയ സാംസ്കാരിക മൂല്യങ്ങളുടെ സൂചകങ്ങളാണ്. മതംയുകെ വൈവിധ്യ പൂർണ്ണമായി വിവിധ വിശ്വാസങ്ങളും ആചാരങ്ങളും ഉൾക്കൊള്ളുന്ന, ഒരു മതേതര ജനാധിപത്യ രാജ്യമാണ്. മതത്തിന് ഈ രാജ്യത്തിൽ അമിതമായ പ്രാധാന്യം ഇല്ല. ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ജീവിതത്തിൽ മതത്തിന് പ്രാധാന്യം കൽപ്പിക്കുന്നില്ല. പശ്ചാത്യ രാജ്യങ്ങളിൽ നടന്ന നവോധാനം, നഗരവൽക്കരണം, സാമ്പത്തിക വളർച്ച, സോഷ്യൽ സെക്യൂരിറ്റി സംവിധാനങ്ങൾ, വിദ്യാഭ്യാസ പുരോഗതി, സ്വതന്ത്ര മനോഭാവം തുടങ്ങിയവ മതത്തിന്റെ പ്രഭാവം കുറച്ചു. ചരിത്രപരമായി മൂന്നാം നൂറ്റാണ്ടിന് മുൻപ് യുകെയിൽ പാഗൻ മതം പ്രബലമായിരുന്നു. ദേവിദേവന്മാരെയും, പൂർവികരെയും ആരാധിക്കുന്ന പുരാതന വിശ്വാസം ആയിരുന്നു അത്. റോമാക്കാരുടെ അധിനിവേശത്തോടെ മൂന്നാം നൂറ്റാണ്ടിൽ യുകെയിൽ ക്രിസ്തുമതം എത്തിച്ചേർന്നു. യുകെ ഒരു പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പ്രദേശമാണ്. ബ്രിട്ടീഷ് രാജകുടുംബം ഈ വിശ്വാസത്തിന്റെ ഭാഗമാണ്. ഇന്ന് ജനങ്ങളിൽ നല്ലൊരു ശതമാനവും മതങ്ങളിൽ വിശ്വസിക്കുന്നില്ല. ജനങ്ങളിൽ ശാസ്ത്രീയവും സ്വതന്ത്രവുമായ മനോഭാവം വളർത്തുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. യുകെയുടെ ഭരണഘടനയും ദേശീയ ഗാനവും ദൈവത്തെ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ ഔദ്യോഗിക പള്ളി ‘ചർച്ച് ഓഫ് ഇംഗ്ലണ്ട്’ എന്ന ദേവാലയമാണ്, അതുപോലെ സ്കോട്ട്ലണ്ടിൽ ‘പ്രസ്ബൈടെറിയൻ ചർച്ച് ഓഫ് സ്കോട്ട്ലണ്ട്’ ആണ് ഔദ്യോഗിക പള്ളി. യുകെ സർക്കാർ ഔദ്യോഗികമായി മതപരമായ ബഹുസ്വരതയ്ക്ക് പ്രതിജ്ഞാബദ്ധമാണ്. യുകെയിലെ മതസ്വാതന്ത്ര്യം നിയമപരമായി സംരക്ഷിത അവകാശമാണ്. എന്നിരുന്നാലും യുകെയിൽ മതങ്ങളെ ശരിയായ രീതിയിൽ മാന്യമായി വിമർശിക്കുന്നത് അനുവദിനീയമാണ്. മത വിമർശനം യുകെ നിയമ പ്രകാരം കുറ്റകരമല്ല. മതാചാരം യുകെയിൽ പൊതുവെ ഒരു സ്വകാര്യ വിഷയമായി കണക്കാക്കപ്പെടുന്നു. വിശ്വാസികളായ പല വ്യക്തികളും യുകെയിൽ മതാചാരങ്ങൾ വ്യക്തിപരമായി മാത്രം അനുഷ്ഠിക്കുന്നവരാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ആചാരങ്ങൾ ഈ രാജ്യത്ത് പൊതുവേ കാണപ്പെടുന്നില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. മതപരമോ അല്ലെങ്കിൽ സംസ്കാരികപരമോവായ ആഘോഷങ്ങളായ ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയവ യുകെയിൽ ഉടനീളം വിപുലമായി ആഘോഷിക്കപ്പെടാറുണ്ട്. ഹലോവീൻ മറ്റൊരു ആഘോഷമാണ്. ലണ്ടൻ, ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിൽ ദീപാവലി വിശേഷമായി ആഘോഷിക്കപ്പെടുന്നു. ചില പ്രദേശങ്ങളിൽ റമദാനും ആഘോഷിക്കപ്പെടുന്നു. 1950-കൾക്ക് ശേഷം മത അനുയായികളുടെ നിരക്ക് യുകെയിൽ കുറഞ്ഞുവരികയാണ്. ഒരുകാലത്ത് ബ്രിട്ടീഷ് (യൂറോപ്യൻ) സംസ്കാരത്തിന്റെയും നിത്യ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായിരുന്ന പാഗൻ മതവും പിന്നീട് വന്ന ക്രിസ്തീയതയും ക്ഷയിച്ചതോടെ, യുകെയിൽ മത രഹിതരുടെ എണ്ണം കൂടി. ബ്രിട്ടീഷുകാരിൽ ഭൂരിഭാഗവും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ മതം അപ്രധാനമാണെന്ന് കരുതുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021 ലെ സെൻസസ് അനുസരിച്ച്, ഇംഗ്ലണ്ടിലേയും വെയിൽസിലെയും ഏറ്റവും വലിയ മതം ക്രിസ്തുമതമാണ്. ജനസംഖ്യയുടെ 46.2 ശതമാനം ആണ് ക്രിസ്ത്യൻ വിശ്വാസികൾ. ഇവരിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്നു. 37 ശതമാനം മത വിശ്വാസം ഇല്ലാത്ത ആളുകളാണ്. ഇസ്ലാം 6.5 ശതമാനം, ഹിന്ദുമതം 1.8 ശതമാനം, സിഖ് മതം 0.9 ശതമാനം, ബുദ്ധമതം 0.5 ശതമാനം, യഹൂദമതം 0.5 ശതമാനം, 0.6 ശതമാനം മറ്റ് വിഭാഗങ്ങൾ എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകൾ. അനേകം ക്രിസ്ത്യൻ പള്ളികൾ, മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, സിനഗോഗുകൾ തുടങ്ങിയവ യുകെയിൽ കാണാം. പ്രധാനപ്പെട്ട ക്രിസ്ത്യൻ പള്ളികൾ
പ്രധാനപ്പെട്ട മസ്ജിദുകൾ
ഹൈന്ദവ ക്ഷേത്രങ്ങൾ
യുകെയിലെ ജോലികൾയുകെയിൽ ഒരു ജോലി ലഭിക്കുക എന്നത് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുവെ അതിന് വേണ്ടി ഒരു സ്ഥാപനം ജോലി ഓഫർ നൽകേണ്ടതുണ്ട്. പലപ്പോഴും ആവശ്യത്തിന് സ്വദേശികളെ ലഭ്യമാകാത്ത ജോലികൾ ആണ് വിദേശ നിയമനത്തിന് വിട്ടു കൊടുക്കാറുള്ളത്. സ്വദേശികൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ ശമ്പളം ഒരു വിദേശിയെ നിയമിക്കുമ്പോൾ പലപ്പോഴും തൊഴിൽ ഉടമ നൽകേണ്ടതായി വരുന്ന രീതിയിൽ ആണ് യുകെയിലെ നിയമം. ഇത്തരം ജോലികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സർക്കാർ അവരുടെ വെബ്സൈറ്റിൽ കൃത്യമായി പ്രസിദ്ധീകരിക്കാറുണ്ട്. ഇത് ‘ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റ് (Shortage occupation list)’ എന്നറിയപ്പെടുന്നു. സർക്കാർ ഇത് കാലാകാലങ്ങളിൽ പരിഷ്ക്കരിക്കാറുണ്ട്. പൊതുവേ യുകെയിൽ ജോലി ലഭിക്കാൻ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് IELTS, OET തുടങ്ങിയ പരീക്ഷകളും ഇതിന് വേണ്ടി നിർദിഷ്ട സ്കോർ വാങ്ങി വിജയിക്കേണ്ടതുണ്ട്. ചിലപ്പോൾ അതാത് മേഖലകളുമായി ബന്ധപ്പെട്ട മറ്റ് പരീക്ഷകളും അഭിമുഖവും ഉണ്ടാകാറുണ്ട്. ആരോഗ്യം (ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ), ഐടി, എഞ്ചിനീയറിംഗ്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, സോഷ്യൽ വർക്ക്, അദ്ധ്യാപനം തുടങ്ങിയ പല പ്രധാന മേഖലകളും ഇതിൽ ഉൾപ്പെടാറുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, സോഷ്യൽ വർക്കർമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റ്, സപ്പോർട്ട് വർക്കർമാർ, ഫാർമസിസ്റ്റ്, ഒക്കുപേഷനൽ തെറാപിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, ഷെഫ്, ഹോട്ടൽ മാനേജർ, ഐടി വിദഗ്ദർ, എഞ്ചിനീയർ തുടങ്ങിയ ജോലികളിൽ മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ യുകെയിൽ ജോലി ചെയ്യുന്നതായി കാണാം. യുകെയിൽ ജോലി ചെയ്യുന്നവർ നിർദിഷ്ട തുക നികുതി, നാഷണൽ ഇൻഷുറൻസ്, ചിലപ്പോൾ പ്രത്യേക പെൻഷൻ എന്നിവയ്ക്കായി അടയ്ക്കേണ്ടതുണ്ട്. ഇവ സമ്പത്തിന്റെ പുനർ വിതരണത്തിനായും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ ഭാഗമായും മെച്ചപ്പെട്ട പെൻഷൻ നൽകുവാനായും ഉപയോഗപ്പെടുത്തുന്നു. യുകെയിലെ നഴ്സിംഗ് ജോലികൾയുകെയിൽ മലയാളികൾ ഏറെ ജോലി ചെയ്യുന്ന ഒരു തൊഴിൽ മേഖല നഴ്സിങ് രംഗം ആണെന്ന് പറയാം. അതിനാൽ കേരളീയരെ സംബന്ധിച്ചിജോലിക്കാരായ പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. നഴ്സുമാരെ സംബന്ധിച്ചിടത്തോളം മികച്ച അവസരങ്ങൾ ഉള്ള ഒരു രാജ്യമാണ് യുകെ. ആധുനിക നർസിംഗ് ഫ്ളോറൻസ് നൈറ്റിംഗേൽ എന്ന ഇംഗ്ലീഷ് വനിതയുടെ നേതൃത്വത്തിൽ വികസിച്ചു വന്നതാണ്. യുകെയിലെ ഏറ്റവും മികച്ച നഴ്സുമാർ എന്ന അംഗീകാരം പലപ്പോഴും മലയാളികളെ തേടിയെത്തിയിട്ടുണ്ട്. 2025 മുതൽ ലേബർ സർക്കാർ സ്കിൽഡ് വർക്കർ വിസയുടെ യോഗ്യതാ നില ഉയർത്തിയിട്ടുണ്ട്. വിദഗ്ധ തൊഴിലാളികൾക്കായുള്ള സ്കിൽഡ് വർക്കർ വിസയ്ക്ക് ഇനി RQF ലെവൽ 6 അഥവാ ഡിഗ്രിയാണ് ആണ് അടിസ്ഥാന യോഗ്യതയായി വേണ്ടത്. നേരത്തെ ഇത് RQF ലെവൽ 3 (A-ലെവൽ) ആയിരുന്നു. അതിനാൽ ഡിഗ്രി ഉള്ളവർക്ക് മാത്രമാണ് മേല്പറഞ്ഞ വിസ റൂട്ടിലൂടെ യുകെയിലേക്ക് എത്തിച്ചേരാൻ സാധിക്കുക. ഇത് നഴ്സുമാർക്കും ബാധകമാണ്. അതിനാൽ ബി എസ് സി നഴ്സിംഗ് (BSC Nursing) ഡിഗ്രി യുകെയിൽ ജോലി ചെയ്യാൻ ആവശ്യമാണ്. യുകെയിൽ നേഴ്സ് എന്നാൽ ഡോക്ടരുടെ അസിസ്റ്റന്റ് എന്ന അർത്ഥമില്ല. ഇവിടെ നഴ്സിംഗ് സ്വതന്ത്രമായ ഒരു പ്രൊഫഷൻ ആണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരായ നഴ്സുമാർക്കും യുകെയിൽ തുല്യമായ സാധ്യതകൾ തന്നെയാണ് ഉള്ളത്. അവിടെ നഴ്സുമാർക്ക് ഉയർന്ന ശമ്പളം ലഭിക്കാനും, സ്ഥാനക്കയറ്റത്തിനും, സൗജന്യമായി ഉന്നത പഠനത്തിനും അവസരങ്ങളുണ്ട്. ഡോക്ടർമാരെ പോലെ തത്തുല്യമായ അംഗീകാരവും സ്ഥാനക്കയറ്റവും സ്പെഷ്യലിസ്റ്റ് തസ്തികകളും യുകെയിൽ നഴ്സിംഗ് പ്രൊഫഷണലുകൾക്ക് ലഭ്യമാണ്. രോഗികളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും നഴ്സുമാർക്ക് തുല്യ പങ്കാളിത്തമുണ്ട്. അവിടെ ആശുപത്രികളിൽ രണ്ടു രീതിയിൽ ഉള്ള നഴ്സുമാരെ കാണാം. ഒന്ന് സ്ഥാപനത്തിൽ തന്നെയുള്ള സ്റ്റാഫ് നേഴ്സ്, മറ്റൊന്ന് പുറമേ നിന്നുള്ള ഏജൻസി നേഴ്സ്. യുകെയിൽ എല്ലാ പ്രൊഫഷണൽസും ഉൾപ്പെടുന്ന ഒരു ടീം വർക്ക് ആണ് ആരോഗ്യമേഖലയിൽ നടക്കാറുള്ളത്. ഫാമിലി നഴ്സിങ്, ജറെന്റോളോജി, വുമൺ ഹെൽത്ത്, നേഴ്സ് അറ്റോണി, ഓൺകോളജി, ഗൈനക്കോളജിക്കൽ & നിയോനാറ്റൽ നഴ്സിംഗ്, ഇൻഫെക്ഷൻ കണ്ട്രോൾ, മെന്റൽ ഹെൽത്ത് നഴ്സിംഗ്, ഓർത്തോപീഡിക് നഴ്സിംഗ്, നഴ്സിംഗ് അഡ്വക്കേറ്റ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ്, പീഡിയാട്രിക് നഴ്സിംഗ്, കോസ്മെറ്റിക് നഴ്സിംഗ്, ഫോറെൻസിക് നഴ്സിംഗ്, സെക്ഷ്വൽ ആൻഡ് റിപ്രോഡക്റ്റീവ് ഹെൽത്ത് നഴ്സിംഗ്, സ്കൂൾ ഹെൽത്ത് നഴ്സിംഗ്, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്സിംഗ്, ഒക്കുപെഷണൽ ഹെൽത്ത് നഴ്സിംഗ് തുടങ്ങിയവ യുകെയിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ ഓരോ തലത്തിലും ബിരുദാനന്തര ബിരുദ കോഴ്സുകളും പിജി ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്. ഇവയിൽ പലതും നിലവിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സ്കോളർഷിപ്പോടെ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പലതും ഓൺലൈൻ ആയിട്ടും, പാർട്ട് ടൈം ആയി പോലും ചെയ്യുവാൻ സാധിക്കും. ഇവിടങ്ങളിൽ രജിസ്റ്റർഡ് നഴ്സ്, മെന്റൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നേഴ്സ്, ചീഫ് നഴ്സിംഗ് ഓഫീസർ, പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, സെക്ഷ്വൽ ആൻഡ് റിപ്രോഡക്റ്റീവ് ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, ക്ലിനിക്കൽ ലീഡ്, നഴ്സിംഗ് മാനേജർ, ക്ലിനിക്കൽ സർവീസ് മാനേജർ, സ്പെഷ്യലിസ്റ്റ് നഴ്സ്, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ്, പബ്ലിക് ഹെൽത്ത് നഴ്സ് പ്രാക്ടീഷണർ, നേഴ്സ് പ്രാക്ടീഷണർ, അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ, ക്ലിനിക്കൽ ഡയറക്ടർ, ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ, ഒക്കുപെഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, ഹെൽത്ത് ആൻഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ് നഴ്സ് തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തസ്തികകളിൽ വിദഗ്ദ നഴ്സുമാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യസുരക്ഷക്കായി സ്കൂൾ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്ക് വേണ്ടി ഒക്കുപെഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, വ്യവസായരംഗത്ത് ഇൻഡസ്ട്രിയൽ സ്പെഷ്യലിസ്റ്റ് നഴ്സ് തുടങ്ങിയ വിദഗ്ദ നഴ്സിംഗ് സേവനങ്ങൾ ഇവിടെ വ്യാപകമാണ്. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ അതിവേഗം കാര്യക്ഷമമായി ഇടപെടാൻ സാധിക്കുന്നു. ആദ്യമായി ആംബുലൻസുകളിൽ വിദഗ്ദ നഴ്സുമാരെ നിയമിച്ചുകൊണ്ട് അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകി തുടങ്ങിയതും യൂറോപ്യൻ രാജ്യങ്ങളിൽ തന്നെ. നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ, ഹോസ്പൈസുകൾ എന്നിവ നഴ്സുമാരുടെ നേതൃത്വത്തിൽ ഇത്തരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന ഹോം നഴ്സ്, ഡോമസ്റ്റിക് നഴ്സ് തുടങ്ങിയ തൊഴിലുകൾ പൊതുവേ ഇവിടങ്ങളിൽ കാണാൻ സാധിക്കുകയില്ല, പകരം ഹെൽത്ത്കെയർ അസിസ്റ്റന്റ്, സീനിയർ കെയർ അസിസ്റ്റന്റ്, ഹോം കെയർ, ഡോമിസിലറി കെയർ അസിസ്റ്റന്റ്, സപ്പോർട്ട് വർക്കർ തുടങ്ങിയ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട തൊഴിലുകൾ യുകെയിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ ഭാഗമായി കാണപ്പെടുന്നു. ബ്രെക്സിറ്റ് (കോവിഡ്) കാലഘട്ടത്തിന് ശേഷം യുകെയിലെ ആരോഗ്യ മേഖലയിൽ വിദഗ്ദ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി. തുടർന്ന് നടന്ന വിദേശ നിയമനങ്ങളുടെ ഭാഗമായി ബി എസ് സി നഴ്സിംഗ് ബിരുദം, ജിഎൻഎം തുടങ്ങിയ യോഗ്യതകൾ ഉള്ള ധാരാളം മലയാളി നഴ്സുമാർ യുകെയിലെ എൻ എച് എസ് (NHS) ട്രസ്റ്റ് ആശുപത്രികൾ എന്നറിയപ്പെടുന്ന സർക്കാർ ആശുപത്രികളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് വഴി എത്തിച്ചേർന്നു. നോർക്ക, ODEPC പോലെയുള്ള കേരള സർക്കാർ ഏജൻസികൾ വഴിയും ഇത്തരം സൗജന്യ നിയമനം നടന്നിരുന്നു. കൂടാതെ നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും നേഴ്സ് നിയമനങ്ങൾ നടന്നു വന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയായ IELTS, OET, കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് ആയ CBT, പ്രായോഗിക പരീക്ഷയായ OSCE എന്നിവ വിജയിച്ച ശേഷം ആയിരുന്നു നഴ്സുമാരുടെ നിയമനങ്ങൾ നടന്നിരുന്നത്. നഴ്സുമാർക്ക് കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാൻ സാധിക്കുന്നതാണ്. എന്നാൽ, നഴ്സിങ് ഒഴിവുകൾ കുറഞ്ഞു വരുന്നതും NHS വിദേശ നിയമനങ്ങൾ കുറച്ചതും വിദേശ നഴ്സുമാർക്ക് തിരിച്ചടി ആയിരുന്നു. മാത്രമല്ല, സീനിയർ കെയർ അസിസ്റ്റന്റ്, ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഡൌമിസിലറി കെയർ അസിസ്റ്റന്റ് അഥവാ ഹോം കെയർ തുടങ്ങിയ ആരോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലേക്കും നിയമനങ്ങൾ നടന്നിരുന്നു. നഴ്സിംഗ് ഹോമുകൾ, ഡോമിസിലറി ഹോം കെയർ സ്ഥാപനങ്ങൾ തുടങ്ങിയ ധാരാളം സ്ഥാപനങ്ങൾ ഇത്തരം തൊഴിലുകൾ നൽകിയിരുന്നു. ഇത് അല്പം കഠിനമായ ജോലിയാണ്. അതുപോലെതന്നെ ഇവയ്ക്ക് സാലറി താരതമ്യേനെ കുറവാണ്. അതുകൊണ്ടുതന്നെ ഇവർക്ക് യുകെയിലെ വർദ്ധിച്ച ജീവിതച്ചിലവുകൾ നേരിടാൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. മാത്രമല്ല, ഈ ജോലിക്കാർക്ക് പങ്കാളിയെ യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. യുകെയിൽ വിദഗ്ദ ജോലിക്കാർക്ക് തന്റെ പങ്കാളിയെ കൊണ്ടുവരണം എങ്കിൽ സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള ഉയർന്ന ശമ്പളം ഉണ്ടായിരിക്കേണ്ടതുണ്ട്. സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഡൌമിസിലറി കെയർ അഥവാ ഹോം ഹെൽത്ത്കെയർ അസിസ്റ്റന്റ് ആയി ഒരു വർഷം നിർദിഷ്ട മണിക്കൂറുകൾ ജോലി ചെയ്ത നഴ്സിന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ (IELTS/OET) കൂടാതെ തന്നെ അവരുടെ മാനേജർ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പ്രത്യേക കത്ത് ഉപയോഗിച്ച് കൊണ്ടു രജിസ്റ്റർഡ് നേഴ്സ് ആകാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷ വിജയിക്കാൻ ബുദ്ധിമുട്ടിയിരുന്ന പല നഴ്സുമാരും ഹെൽത്ത് കെയർ ജോലികൾക്ക് പോകാൻ തയ്യാറായി. ഇവരിൽ പലർക്കും ഇംഗ്ലീഷ് ഭാഷാ പരീക്ഷ എന്ന കടമ്പ കടക്കാതെ തന്നെ നേഴ്സ് ആകാൻ സാധിച്ചിരുന്നു. എന്നാൽ പല സ്ഥാപനങ്ങളും ഇത്തരം ശുപാർശ കത്ത് കൊടുക്കാൻ തയ്യാറായില്ല എന്നതാണ് വസ്തുത. അതിനാൽ ഹെൽത്ത് കെയർ ജോലിയിൽ വന്ന പലർക്കും നേഴ്സ് ആകാൻ സാധിക്കാതെ വന്നിട്ടുണ്ട്. അതിനാൽ ഈ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകൾ വിവരങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുന്നതാവും ഉചിതം. മറ്റൊന്ന്, യുകെയിൽ ചില ഇടനിലക്കാർ മുഖേന സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഡോമിസിലറി കെയർ അസിസ്റ്റന്റ് ജോലികൾക്ക് നിയമവിരുദ്ധമായി വൻതുക വാങ്ങി നിയമന തട്ടിപ്പ് നടത്തിയതും വിവാദം ആയിരുന്നു. ഇത്തരത്തിൽ നിയമനം നേടിയ പലർക്കും വാഗ്ദാനം ചെയ്യപ്പെട്ട ജോലിയോ ശമ്പളമോ ലഭിച്ചില്ല എന്നതായിരുന്നു മറ്റൊരു പ്രശ്നം. അതിനാൽ ഇവരിൽ പലർക്കും നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നു. യുകെ സർക്കാർ ഇത്തരം തട്ടിപ്പുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും യുകെ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അന്യായമായി പണം വാങ്ങി നിയമനം നടത്തുന്നത് യുകെയിൽ നിയമവിരുദ്ധമാണ്. എന്നിരുന്നാലും പലപ്പോഴും ആളുകൾ ഇത്തരം തൊഴിൽ, സാമ്പത്തിക തട്ടിപ്പുകളിൽ പെട്ടു പോകുന്നു എന്നതാണ് വസ്തുത. തട്ടിപ്പ് സംഘങ്ങൾക്ക് എതിരെ പരാതി നൽകാൻ പോലും പലരും തയ്യാറല്ല എന്നതാണ് സത്യം. ശരിയായ അന്വേഷണം നടത്താതെ ഇത്തരം ജോലികൾക്ക് അപേക്ഷിച്ചു തട്ടിപ്പുകൾക്ക് ഇരയായ ആളുകൾ ധാരാളമുണ്ട്. ഇത്തരം കാര്യങ്ങളെ പറ്റി ശരിയായ അവബോധം പോലും പലർക്കുമില്ല എന്നതാണ് വാസ്തവം.[22][23][24] വിദ്യാഭ്യാസംയുകെയിലെ എല്ലാ പ്രദേശങ്ങളിലും പ്രത്യേക വിദ്യാഭ്യാസ വ്യവസ്ഥയാണുള്ളത്. മലയാളികൾ ഉൾപ്പെടെ ധാരാളം വിദ്യാർത്ഥികൾ യുകെയിൽ ഉന്നത വിദ്യാഭ്യാസത്തിനായി കാലാകാലങ്ങളിൽ എത്തിച്ചേരാറുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം യുകെയിലെ ഉന്നത വിദ്യാഭ്യാസം ഏറെ ചിലവേറിയതാണ്. മാത്രമല്ല, യുകെയിൽ വിദ്യാഭ്യാസം തെരെഞ്ഞെടുക്കുമ്പോൾ അത് വിദഗ്ദരുമായി ആലോചിച്ചു തീരുമാനിക്കേണ്ട വിഷയം കൂടിയാണ്. യുകെയിൽ പഠിച്ചത് കൊണ്ട് അവിടെയോ ഇന്ത്യയിലോ ജോലി കിട്ടുമെന്ന് പറയാൻ സാധിക്കുകയില്ല. യുകെയിലെ വിദ്യാഭ്യാസം അവിടെ ജോലി ലഭിക്കാനുള്ള ഒരു മാർഗമായി ഉപയോഗപ്പെടുത്താൻ പാടില്ല എന്നതാണ് സർക്കാരിന്റെ നയം. മറ്റൊന്ന്, യുകെയിൽ പഠിച്ചത് കൊണ്ട് അവിടെ ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് പഠിച്ച മേഖലയിൽ. പലരും കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ദുരിതങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകപ്രസിദ്ധമായ ധാരാളം മികച്ച യൂണിവേഴ്സിറ്റികൾ യുകെയിൽ കാണാം. ഓക്സ്ഫോഡ്, കാംബ്രിഡ്ജ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. റസൽ ഗ്രൂപ്പ് (Rusell group) എന്ന വിഭാഗത്തിൽ വരുന്ന മികച്ച നിലവാരമുള്ള ധാരാളം യൂണിവേഴ്സിറ്റികൾ യുകെയിൽ കാണാം. ഇവിടെ നിന്നും നേടുന്ന ബിരുദങ്ങൾ പൊതുവേ ഉന്നത നിലവാരം പുലർത്തുന്നയാണ് എന്ന് കരുതപ്പെടുന്നു. ധാരാളം സ്കോളർഷിപ്പുകളും യുകെയിൽ ലഭ്യമാണ്. സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഇവ പ്രയോജനപ്പെടുത്താം. ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ (IELTS/ OET) തുടങ്ങിയ യോഗ്യതകൾ പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. അതോടൊപ്പം സ്കോളർഷിപ്പുകൾ കൂടി ഉണ്ടെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്. കോഴ്സുകൾ വിജയകരമായി പൂർത്തി ആക്കിയാൽ മാത്രമേ ‘പോസ്റ്റ് സ്റ്റഡി വർക്ക് വിസ അഥവാ PSW’ എന്നറിയപ്പെടുന്ന പഠനത്തിന് ശേഷമുള്ള നിശ്ചിത കാലയളവിലെ വിസയിലേക്ക് മാറാൻ സാധിക്കുകയുള്ളു. എന്നാൽ പലർക്കും കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ഇതുമൂലം ‘പോസ്റ്റ് സ്റ്റഡി വർക്ക് വിസ’ ലഭിക്കാത്ത സാഹചര്യവും ഉടലെടുത്തിരുന്നു. ചില യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികൾ കൂട്ടമായി തോൽവി നേരിട്ടത് വിവാദമായിരുന്നു. മറ്റൊന്ന്, ഗുണനിലവാരമില്ലാത്ത ധാരാളം യൂണിവേഴ്സിറ്റികളും; തൊഴിൽ സാധ്യത ഇല്ലാത്ത ധാരാളം കോഴ്സുകളും യുകെയിൽ കാണപ്പെടുന്നു എന്നതാണ്. വിദേശ വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഇനത്തിൽ ലഭിക്കുന്ന ഉയർന്ന വരുമാനം മാത്രം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികളാണ് ഇവയിൽ പലതും. ഗുണമില്ലാത്തതും, തൊഴിൽ ലഭിക്കാൻ സാധ്യതയില്ലാത്തതുമായ അക്കാദമിക പ്രോഗ്രാമുകൾ, മുന്ന് തൊട്ട് അഞ്ചു ഇരട്ടിയായി ഫീസ് വാങ്ങി അവരെ പഠിപ്പിക്കുന്നു. ഇത് വഴി ലഭിക്കുന്ന സാമ്പത്തിക ലാഭം, ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ വിദ്യാഭാസം നൽകുന്നതിന് ഉപയോഗപ്രദമാകുന്നു. ചിലവഴിക്കുന്ന ഭീമമായ പണം നഷ്ടമാകും എന്നതല്ലാതെ വിദേശ വിദ്യാർത്ഥികൾക്ക് ഇതുകൊണ്ട് പ്രയോജനം ഒന്നും തന്നെ ഇല്ല എന്ന അവസ്ഥയിൽ അവർ എത്തിച്ചേരുന്നു. പലപ്പോഴും വിദഗ്ദരുമായി ആലോചിക്കാതെ ആരുടെയെങ്കിലും വാക്കുകൾ വിശ്വസിച്ചാണ് ഇന്ത്യയിൽ നിന്നുൾപ്പടെ വിദേശ വിദ്യാർത്ഥികൾ ഇവിടേക്ക് എത്തിച്ചേരുന്നത് തന്നെ. പഠന കാലയളവിൽ നിശ്ചിത സമയം പാർട്ട് ടൈം ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ് യുകെയിൽ ഉന്നത വിദ്യാഭ്യാസം തെരെഞ്ഞെടുക്കാൻ വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റൊരു ഒരു പ്രധാന ഘടകം. ധാരാളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും പാർട്ട് ടൈം ജോലി സാധ്യത ലഭ്യമല്ലാത്തതും, കുറഞ്ഞ വേതനവും, ഉയർന്ന ജീവിതച്ചിലവും, കഠിനമായ തൊഴിൽ സാഹചര്യങ്ങളും, തദ്ദേശീയരിൽ നിന്നുള്ള റേസിസവും വിദേശ വിദ്യാർഥികളുടെ ജീവിതം കഠിനമാക്കിയിരുന്നു. പാർട്ട് ടൈം ജോലി ലഭിച്ചാൽ തന്നെ അത് ജീവിത ചിലവിനോ ഫീസ് അടയ്ക്കുവാനോ തികയാറില്ല. അതിനാൽ യുകെയിൽ പഠിക്കാൻ വരുന്നവർ ഫീസിനും ജീവിതച്ചിലവിനും ആവശ്യമായ പണം കരുതുക എന്നത് പ്രധാനമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാതെ വരുമ്പോൾ വിദ്യാർത്ഥികൾ കോഴ്സ് നിർത്തി പോകുന്നതും സാധാരണമാണ്. നേരത്തെ യുകെയിലെ പഠനത്തിന് ശേഷം പലർക്കും അവിടെ ജോലി ലഭിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസത്തിന് ശേഷം ഒരു തൊഴിൽ വിസയിലേക്ക് മാറാൻ ശ്രമിച്ചവർക്ക് 2024ഇൽ അത്തരം വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തിയത് (38,700 പൗണ്ട്) വൻ തിരിച്ചടിയായിരുന്നു. പലർക്കും ഉയർന്ന സാലറിയുള്ള ജോലി ലഭിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിട്ടു എന്നതാണ് പ്രധാന കാരണം. സ്വദേശികളായ ആളുകൾക്ക് കുറഞ്ഞ സാലറി നൽകിയാൽ മതി എന്നത് കാരണം പല സ്ഥാപനങ്ങളും വിദേശികളെ ഒഴിവാക്കാനുള്ള സാധ്യതകൾ തേടിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം തൊഴിൽ വിസ ലഭിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞത് ഇത് സൂചിപ്പിക്കുന്നു. യുകെ നേരിട്ട സാമ്പത്തിക മാന്ദ്യവും ജോലിക്കാരെ മോശമായി ബാധിച്ചിരുന്നു. കേരളത്തിൽ നിന്നടക്കമുള്ള യുകെയിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അവരുടെ യോഗ്യതകൾക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതും വാസ്തവമാണ്. അതിനാൽ യുകെയിൽ കോഴ്സുകൾ തെരെഞ്ഞെടുക്കുമ്പോൾ അവയുടെ തൊഴിൽ സാധ്യതകളെപ്പറ്റിയും, ഗുണനിലവാരത്തെപ്പറ്റിയും, യൂണിവേഴ്സിറ്റികളുടെ വിദേശ വിദ്യാർത്ഥികളോടുള്ള സമീപനത്തെപ്പറ്റിയും, ചിലവുകളെപറ്റിയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അഭികാമ്യമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.[25][26][27][28][29][30] യുകെയിലെ തൊഴിൽ വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പുകൾയുകെയിൽ ജോലിയോ വിദ്യാഭ്യാസമോ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ പറ്റി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. പലരും ഇത്തരം കാര്യങ്ങളെ പറ്റി അവബോധമില്ലാതെ തട്ടിപ്പുകൾക്ക് ഇരയാകുന്നത് സാധാരണമായിരുന്നു താനും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെ പറ്റി ജനങ്ങൾ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. 2025 മുതൽ ലേബർ സർക്കാർ സ്കിൽഡ് വർക്കർ വിസയുടെ യോഗ്യതാ നില ഉയർത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വിദഗ്ധ തൊഴിലാളികൾക്കായുള്ള സ്കിൽഡ് വർക്കർ വിസയ്ക്ക് ഇനി RQF ലെവൽ 6 അഥവാ ഡിഗ്രിയാണ് ആണ് അടിസ്ഥാന യോഗ്യതയായി വേണ്ടത്. നേരത്തെ ഇത് RQF ലെവൽ 3 (A-ലെവൽ) ആയിരുന്നു. ഇതുമൂലം ഡിഗ്രിയില്ലാത്ത കെയർ തൊഴിലാളികൾക്കും ചില നഴ്സുമാർക്കും വിസ ലഭിക്കാൻ ബുദ്ധിമുട്ടുകൾ നേരിടും. അതിനാൽ ഡിഗ്രി ഉള്ളവർക്ക് മാത്രമാണ് മേല്പറഞ്ഞ വിസ റൂട്ടിലൂടെ യുകെയിലേക്ക് എത്തിച്ചേരാൻ സാധിക്കുക. ഇത് നഴ്സുമാർക്കും ബാധകമാണ്. അതിനാൽ ബി എസ് സി നഴ്സിംഗ് ഡിഗ്രി യുകെയിൽ ജോലി ചെയ്യാൻ ആവശ്യമാണ്. നഴ്സിംഗ് ജോലികൾക്ക് എൻഎച്ച്എസ് പൂർണമായും സൗജന്യമായി നിയമനം നടത്തുമ്പോൾ അതിന് വേണ്ടി ഇടനിലക്കാർ പണപ്പിരിവ് നടത്തുന്ന സാഹചര്യം പോലും ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. യുകെയിൽ ഇടനിലക്കാർ മുഖേന സീനിയർ കെയർ അസിസ്റ്റന്റ്/ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഡോമിസിലറി കെയർ അസിസ്റ്റന്റ്/ഹോം കെയർ, ഷെഫ് തുടങ്ങിയ പലവിധ ജോലികൾക്ക് നിയമവിരുദ്ധമായി വലിയ തുക വാങ്ങി തട്ടിപ്പ് നടത്തിയതും വൻ വിവാദം ആയിരുന്നു. ഇത്തരത്തിൽ നിയമനം നേടിയ പലർക്കും വാഗ്ദാനം ചെയ്യപ്പെട്ട ജോലിയോ ശമ്പളമോ ലഭിച്ചില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. പലർക്കും വിസ ലഭിക്കാൻ വേണ്ടി ചിലവാക്കിയ ലക്ഷങ്ങൾ നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. ചിലർക്ക് ജോലിയിൽ പ്രവേശിച്ചു ചുരുങ്ങിയ നാളുകൾ കൊണ്ടു ജോലി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. അങ്ങനെ പലർക്കും നാട്ടിലേക്ക് തിരിച്ചു പോകേണ്ടി തന്നെ വന്നു. 2025 ഏപ്രിൽ മാസത്തിന് ശേഷം വിദേശത്ത് നിന്നുള്ള നിയമനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽത്ത് കെയർ (ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ) മേഖലയിൽ യുകെയിൽ നിലവിലുള്ള ആളുകൾക്ക് ജോലി കൊടുക്കുന്ന രീതിയിലാണ് നിയമ നിർമാണങ്ങൾ നടന്നു വരുന്നത്. അതിനാൽ വിദേശത്ത് നിന്നും ഈ മേഖലയിൽ ജോലിക്ക് വരുന്നത് എളുപ്പമല്ല എന്നത് എല്ലാവരും മനസിലാക്കേണ്ടതുണ്ട്. യുകെ സർക്കാർ ഇത്തരം തട്ടിപ്പുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും യുകെ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അന്യായമായി പണം വാങ്ങി നിയമനം നടത്തുന്നത് യുകെയിൽ നിയമവിരുദ്ധമാണ്. കേരളത്തിലും പോലീസ് സംവിധാനം ഇത്തരം കേസുകളിൽ നടപടി കൈക്കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും പലപ്പോഴും ആളുകൾ ഇത്തരം തൊഴിൽ, സാമ്പത്തിക തട്ടിപ്പുകളിൽ പെട്ടു പോകുന്നു എന്നതാണ് വസ്തുത. തട്ടിപ്പ് സംഘങ്ങൾക്ക് എതിരെ പരാതി നൽകാൻ പോലും പലരും തയ്യാറല്ല എന്നതാണ് സത്യം. ശരിയായ അന്വേഷണം നടത്താതെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ആളുകൾ ധാരാളമുണ്ട്. യുകെയിൽ എങ്ങനെയാണ് ജോലി ലഭിക്കുക എന്നതിനെ പറ്റി ശരിയായ അവബോധം പോലും പലർക്കുമില്ല എന്നതാണ് വാസ്തവം. പണം നൽകിയാൽ ജോലി നൽകാമെന്നാണ് ഇത്തരം ഏജന്റുമാർ വാഗ്ദാനം ചെയ്യുന്നത്. സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഡൌമിസിലറി കെയർ അഥവാ ഹോം ഹെൽത്ത്കെയർ അസിസ്റ്റന്റ് ആയി ഒരു വർഷം നിർദിഷ്ട മണിക്കൂറുകൾ ജോലി ചെയ്ത നഴ്സിന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ (IELTS/OET) കൂടാതെ തന്നെ അവരുടെ നഴ്സിംഗ് മാനേജർ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പ്രത്യേക കത്ത് ഉപയോഗിച്ച് കൊണ്ടു രജിസ്റ്റർഡ് നേഴ്സ് ആകാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷ വിജയിക്കാൻ ബുദ്ധിമുട്ടിയിരുന്ന പല നഴ്സുമാരും ഹെൽത്ത് കെയർ ജോലികൾക്ക് പോകാൻ തയ്യാറായി. പലർക്കും IELTS/OET തുടങ്ങിയ ഭാഷാ പരീക്ഷ എന്ന കടമ്പ കടക്കാതെ തന്നെ യുകെയിൽ രജിസ്റ്റർഡ് നേഴ്സ് ആകാൻ സാധിച്ചിരുന്നു. എന്നാൽ പല സ്ഥാപനങ്ങളും ഇത്തരം ശുപാർശ കത്ത് കൊടുക്കാൻ തയ്യാറായില്ല എന്നതാണ് വസ്തുത. അങ്ങനെ ഹെൽത്ത് കെയർ ജോലിയിൽ വന്ന പലർക്കും നേഴ്സ് ആകാൻ സാധിച്ചില്ല. അതിനാൽ ഈ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകൾ വിവരങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുന്നതാവും ഉചിതം. അഡൾട് സോഷ്യൽ കെയർ മേഖലയിൽ വിദേശത്ത് നിന്നും പുതിയ വിസ 2025 ഏപ്രിൽ മാസം മുതൽ അനുവദിക്കാൻ നിയന്ത്രണമുണ്ട്. എന്നാൽ നിലവിലുള്ള വിസാ ഉടമകൾക്ക് വിസ പുതുക്കാനും, വിസാ തരം മാറാനും അനുമതിയുണ്ട്. മറ്റൊന്ന്, യുകെയിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. തൊഴിൽ സാധ്യത ഇല്ലാത്ത ധാരാളം കോഴ്സുകളും ഗുണനിലവാരമില്ലാത്ത ധാരാളം യൂണിവേഴ്സിറ്റികളും യുകെയിൽ കാണപ്പെടുന്നു എന്നതാണ് വസ്തുത. വിദേശ വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന ഉയർന്ന ഫീസ് വരുമാനം മാത്രം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികളാണ് ഇവയിൽ പലതും. ഇവർ മൂന്ന് തൊട്ട് അഞ്ചു ഇരട്ടി ഫീസ് വാങ്ങി വിദേശ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പണം യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന മാർഗമാണ്. യുകെയിലെ വിദ്യാഭ്യാസം അവിടെ ജോലി ചെയ്യാനുള്ള ഒരു മാർഗമായി ഉപയോഗപ്പെടുത്തുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിനെപറ്റി പലർക്കും അറിവില്ല. യുകെയിലെ വിദ്യാഭ്യാസത്തിന് ശേഷം ഒരു തൊഴിൽ വിസയിലേക്ക് മാറാൻ ശ്രമിച്ചവർക്ക് 2024ഇൽ അത്തരം വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തിയത് (38,700 പൗണ്ട്) വൻ തിരിച്ചടിയായിരുന്നു. പലർക്കും ഉയർന്ന സാലറിയുള്ള ജോലി ലഭിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിട്ടു എന്നതാണ് പ്രധാന കാരണം. സ്വദേശികളായ ആളുകൾക്ക് കുറഞ്ഞ സാലറി നൽകിയാൽ മതി എന്നത് കാരണം പല സ്ഥാപനങ്ങളും വിദേശകളെ ഒഴിവാക്കാനുള്ള സാധ്യതകൾ തേടിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം തൊഴിൽ വിസ ലഭിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞത് ഇത് സൂചിപ്പിക്കുന്നു. വിദേശ വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്ന ഭീമമായ പണം നഷ്ടമാകും എന്നതല്ലാതെ പല വിദ്യാർത്ഥികൾക്കും യുകെയിൽ പഠിച്ചു എന്നത് കാര്യമായ പ്രയോജനം ഒന്നും തന്നെ ഇല്ല എന്ന അവസ്ഥയിൽ അവർ എത്തിച്ചേരുന്നു. ഇത്തരം വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അവരുടെ യോഗ്യതകൾക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും വാസ്തവമാണ്. പലപ്പോഴും വിദഗ്ദരുമായി ആലോചിക്കാതെയോ കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെയോ ആണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികൾ ഇടനിലക്കാർ മുഖേന ഇവിടേക്ക് എത്തിച്ചേരുന്നത് തന്നെ. (ഇടനിലക്കാർക്ക് ലഭിക്കുന്ന കമ്മീഷൻ തുക തന്നെ ആണ് ഇതിന്റെ ഒരു പ്രധാന കാരണം.) പഠന കാലയളവിൽ നിശ്ചിത സമയം പാർട്ട് ടൈം ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ് യുകെയിൽ ഉന്നത വിദ്യാഭ്യാസം തെരെഞ്ഞെടുക്കാൻ വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റൊരു ഒരു ഘടകം. ധാരാളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും പാർട്ട് ടൈം ജോലി സാധ്യത ലഭ്യമല്ലാത്തതും, കുറഞ്ഞ വേതനവും, ഉയർന്ന ജീവിതച്ചിലവും, കഠിനമായ തൊഴിൽ സാഹചര്യങ്ങളും, തദ്ദേശീയരിൽ നിന്നുള്ള റേസിസവും വിദേശ വിദ്യാർഥികളുടെ ജീവിതം കഠിനമാക്കിയിരുന്നു. അതിനാൽ യുകെയിൽ പഠിക്കാൻ വരുന്നവർ ജീവിതച്ചിലവിന് ആവശ്യമായ പണം കരുതുക എന്നത് പ്രധാനമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാതെ വരുമ്പോൾ വിദ്യാർത്ഥികൾ കോഴ്സ് നിർത്തി പോകുന്നതും സാധാരണമാണ്. അതിനാൽ യുകെയിൽ കോഴ്സുകളും തെരെഞ്ഞെടുക്കുമ്പോൾ അവയുടെ തൊഴിൽ സാധ്യതകളെപ്പറ്റിയും, ഗുണനിലവാരത്തെപ്പറ്റിയും, യൂണിവേഴ്സിറ്റികളുടെ വിദേശ വിദ്യാർത്ഥികളോടുള്ള സമീപനത്തെപ്പറ്റിയും, ചിലവുകളെപറ്റിയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അഭികാമ്യമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അവലംബം
യൂറോപ്യൻ രാഷ്ട്രങ്ങൾ
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3 ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
കുറിപ്പുകൾ
|
Portal di Ensiklopedia Dunia