ലിഗൂറിയൻ കടൽ![]() ![]() ടൈറീനിയൻ കടലിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ ഒരു കടലാണ് ലിഗൂറിയൻ കടൽ ( Ligurian Sea (ഇറ്റാലിയൻ: Mar Ligure; French: Mer Ligurienne) ഇറ്റാലിയൻ റിവിയെറ (ലിഗൂറിയ) ഫ്രഞ്ച് അധീനതയിലുള്ള കോർസിക എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. പുരാതന ലിഗൂറസ് വംശജരുടെ പേരിൽ നിന്നാണ് ഈ പേർ വന്നതെന്ന് കരുതുന്നു. ഭൂമിശാസ്ത്രംവടക്ക് ഇറ്റലി-ഫ്രാൻസ് അതിർത്തിവരെയും ഫ്രഞ്ച് ദ്വീപായ കോർസിക വരെയും കിഴക്ക് ടൈറീനിയൻ കടൽ പടിഞ്ഞാറ് മദ്ധ്യധരണ്യാഴി വരേയും വ്യാപിച്ചു കിടക്കുന്ന ഈ കടലിന്റെ തീരത്തെ പ്രധാന നഗരം ഇറ്റാലിയൻ നഗരമായ ജെനോവ ആണ്. ലിഗൂറിയൻ കടലിന്റെ വടക്ക് പടിഞ്ഞാറൻ തീരം പ്രകൃതിരമണീയതയ്ക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. ഗൾഫ് ഒഫ് ജെനോവ ആണ് ഇതിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത്.കിഴക്കുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ആർനോ നദിയും ആപെനൈയെൻസിൽ നിന്നും ഉൽഭവിക്കുന്ന നദികളും ലിഗൂറിയൻ കടലിൽ പതിക്കുന്നു. ജെനോവ, ലാ സ്പെസിയ, ലിവൊമൊ എന്നീ തുറമുഖങ്ങൾ ഈ കടൽത്തീരത്താണ് സ്ഥിതിചെയ്യുന്നത്. ലിഗൂറിയൻ കടലിന്റെ ഏറ്റവും അധികം ആഴമുള്ള (2,800 മീ (9,300 അടി)) സ്ഥലം കോർസികയ്ക് വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പരിധിലിഗൂറിയൻ കടലിന്റെ പരിധി താഴെപറയുന്ന രീതിയിൽ അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ നിർവചിക്കുന്നു:[1]
ചിത്രശാലഅവലംബം
Ligurian Sea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia