ലോവർപെരിയാർ അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ലോവർപെരിയാർ ജലവൈദ്യുതപദ്ധതിയുടെ[1] ഭാഗമായി പെരിയാർ നദിയിൽ നിർമിച്ച അണക്കെട്ടാണ് ലോവർപെരിയാർ അണക്കെട്ട് (പംബ്ല അണക്കെട്ട്).[2] വൈദ്യുതി ഉൽപാദനത്തിനായാണ് ഈ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ഉത്പാദനംകരിമണലിലെ ലോവർപെരിയാർ പവർഹൗസിലാണ് [3] [4]അണക്കെട്ടിലെ ജലമുപയോഗിച്ച് വൈദ്യുതി ഉൽപാദനം നടത്തുന്നത്. അണക്കെട്ടിൽ പരമാവധി 253 അടിയാണ് ജലം ശേഖരിക്കുന്നതിനായി പരിധി നിശ്ചയിച്ചിരിക്കുന്നത്. അരമണിക്കൂർ ഇടവിട്ട് ഡാമിലെ ജലനിരപ്പ് കരിമണലിലെ പവർഹൗസിൽ അറിയിച്ചാണ് ഉൽപാദനം നടത്തുന്നത്. 60 മെഗാവാട്ട് ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 180 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1997 സെപ്റ്റംബർ 27 നു നിലവിൽ വന്നു. കെ.എസ്.ഇ.ബി. യാണ് അണക്കെട്ടിന്റെ മേൽനോട്ടം നടത്തുന്നത്. 1997 ആദ്യം അണക്കെട്ടിന്റെ ആദ്യ യൂണിറ്റും വർഷാവസാനം അവസാന യൂണിറ്റിന്റെയും നിർമ്മാണം പൂർത്തിയാക്കി ഉൽപാദനം ആരംഭിച്ചു.[5] വാർഷിക ഉൽപ്പാദനം 493 MU ആണ്. കൂടുതൽ കാണുകഅവലംബം
|
Portal di Ensiklopedia Dunia