വടക്കൻ സത്രപർ
വടക്കൻ സത്രപർ, (അവരെ മഥുരയിലെ സത്രപർ എന്നും വിശേഷിപ്പിക്കുന്നു)[1] ഒന്നാം ശതകം ബി.സി.ഇ മുതൽ രണ്ടാം ശതകം സി.ഇ വരെ മഥുര മുതൽ കിഴക്കൻ പഞ്ചാബ് വരെയുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന ഒരു ഇന്തോ-ശകൻ രാജവംശമായിരുന്നു. ഏകദേശം അതേ കാലഘട്ടത്തിൽതന്നെ ഗുജറാത്തിലും മാൽവയിലും ഭരിച്ച " പടിഞ്ഞാറൻ സത്രപന്മാരിൽ" നിന്ന് വേർതിരിച്ചറിയാൻ അവരെ "വടക്കൻ സത്രപർ" എന്ന് വിളിക്കുന്നു. വടക്കൻ സത്രപർ കിഴക്കൻ പഞ്ചാബിലെ അവസാനത്തെ ഇന്തോ-ഗ്രീക്ക് രാജാക്കന്മാരെയും മിത്ര രാജവംശത്തെയും മഥുരയിലെ പ്രാദേശിക ഇന്ത്യൻ ഭരണാധികാരികളായ ദത്ത രാജവംശത്തെയും മാറ്റിസ്ഥാപിച്ചതായി കരുതപ്പെടുന്നു. 90–100 സി.ഇ കാലഘട്ടത്തിൽ മഥുരയിൽ ഭരണം നടത്തിയിരുന്നതായി കരുതപ്പെടുന്ന വിമാ കാഡ്‌ഫിസസിന്റെ കാലത്തിൽ വടക്കൻ സത്രപന്മാരെ കുശാനന്മാർ നാടുകടത്തുകയോ സാമന്തരാക്കുകയോ ചെയ്തിരിക്കാം. വിമാ കാഡ്‌ഫിസസിന്റെ പിൻഗാമിയായ കനിഷ്കന്റെ(127–150 സി.ഇ) സത്രപന്മാരും മഥുരയിലെ മഹത്തായ സത്രപന്മാരും ആയി അവർ പ്രവർത്തിച്ചിട്ടുണ്ട്. വടക്കൻ സത്രപർമധ്യേന്ത്യയിൽ 60 ബി.സി.യോടടുത്തു , ഇന്തോ-സിഥിയർ, ദത്ത രാജവംശം ഭരിച്ചിരുന്നതായി കരുതപ്പെടുന്ന മഥുര പ്രദേശം കീഴടക്കിയതായി കരുതപ്പെടുന്നു. കുശാനസാമ്രാജ്യത്തിന്റെ കീഴിലെ സത്രപന്മാർ ആയിരുന്നതുകൊണ്ടു അവർ വടക്കൻ സത്രപർ എന്നറിയപ്പെട്ടു. ഹഗമാശ, ഹഗാന എന്നിവർ ചില ആദ്യ സത്രപന്മാർ ആയിരുന്നു. ഇവരുടെ പിൻഗാമിയായ രാജുവുല മഹാക്ഷത്രപ എന്ന തലക്കെട്ടിനർഹനായി. . രാജുവുല![]() രാജുവുല, വടക്കൻ സത്രപന്മാരിലെ ഒരു പ്രധാനിയായിരുന്നു . അദ്ദേഹം 10 സി.ഇ കാലഘട്ടത്തിൽ ഇന്തോ-സിഥിയൻ രാജാവായ അസിലീസസിന്റെ കീഴിൽ മഹാക്ഷത്രപനായി മഥുര ഭരിച്ചിരുന്നു.[2] മഥുരയിൽ സത്രപ എന്ന സ്ഥാനപ്പേരിനൊപ്പം അദ്ദേഹം ചിലപ്പോൾ "ബസീലിയസ്" (രാജാവ്) എന്ന പദം ഉപയോഗിച്ചു. ഇത് അദ്ദേഹത്തിന്റെ ഉയർന്നതലത്തിലുള്ള സ്വയംഭരണവകാശത്തെ സൂചിപ്പിക്കുന്നു. തന്റെ നാണയങ്ങളുടെ മറുവശത്ത്, ഗ്രീക്ക് ലിപിയിൽ "രാജാക്കന്മാരുടെ രാജാവ്, രക്ഷകൻ" എന്ന തലക്കെട്ട് അദ്ദേഹം പലപ്പോഴും ഉപയോഗിക്കുന്നു. [3] [4] മഥുരയിൽ, രാജുവൂല പ്രസിദ്ധമായ മഥുര സിംഹസ്തംഭം സ്ഥാപിച്ചു, ഇത് മഥുരയിലെ വടക്കൻ സത്രപന്മാരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നു, കൂടാതെ ഉത്തരേന്ത്യയിലെ വിവിധ സത്രപന്മാർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുറച്ച് വെളിച്ചം വീശുന്നു. [5] അദ്ദേഹത്തി നാണയങ്ങൾ സങ്കാസ്സാ, കിഴക്കൻ പഞ്ചാബ് എന്നിവിടങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്. സ്ട്രാറ്റോ രണ്ടാമന്റെ ഇന്തോ-ഗ്രീക്ക് ശൈലിയെ അടിസ്ഥാനമാക്കിയാണ് ഈ നാണയങ്ങൾ. [2] സ്ട്രാറ്റോ രണ്ടാമന്റെ കീഴിൽ അവശേഷിക്കുന്ന അവസാന ഇന്തോ-ഗ്രീക്ക് രാജ്യം രാജുവുല 10 സി.ഇ യോടെ കീഴടക്കുകയും തലസ്ഥാനനഗരമായ സഗാല പിടിച്ചെടുക്കുകയും ചെയ്തു. രാജുവുലയുടെ നിരവധി നാണയങ്ങൾ സ്ട്രാറ്റോയുടെ നാണയങ്ങളുടെ കൂടെ കിഴക്കൻ പഞ്ചാബിലും മഥുരയിലും കണ്ടെടുക്കപ്പെണ്ടിട്ടുണ്ട്.[6] [7] രാജുവുലയുടെ കാലഘട്ടത്തിലെ നാണയങ്ങൾ അപരിഷ്കൃതശൈലിയിലുള്ളതും മാറ്റുകുറഞ്ഞവയുമാണ്. അവയിൽ വെങ്കലത്തിന്റെ അളവു ഉയർന്നതും വെള്ളിയുടെ അളവ് താഴ്ന്നതുമാണ്. മഥുര സിംഹസ്തംഭംമഥുര സിംഹസ്തംഭം, സാൻഡ്സ്റ്റോണിൽ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയിട്ടുള്ളതാണ്. മഥുരയിലെ ഇന്തോ-സിത്തിയൻ ഭരണാധികാരിയായ രാജുവുലയുടെ രാജ്ഞിയായ നാദസി കാസയുടെ, ബുദ്ധന്റെ തിരുശേഷിപ്പുള്ള ഒരു സ്തൂപത്തിന്റെ സമ്മാനത്തെക്കുറിച്ച് അതിൽ ഖരോഷ്ടിയിൽ കൊത്തിവച്ചിരിക്കുന്നു. സ്തംഭത്തിൽ വടക്കൻ സത്രപരായ ഇന്തോ-ശകരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു. സ്തംഭത്തിൽ രാജുവുലയുടെ മകനും പിൻഗാമിയുമായ സോദാസയെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു. സോദാസനും ഭദയാസനും![]() പിൻവശം : മഹാരാജസ ത്രതരാസ ഭദ്രയാഷസ, "രക്ഷകനായ ഭദയാസ രാജാവ്" [8] രാജുവൂലയുടെ മകൻ സോദാസ മഥുരയിൽ ഭരണം ഏറ്റെടുക്കുകയും, ഭദയാസ കിഴക്കൻ പഞ്ചാബിൽ ബസിലീയസായി ഭരിക്കുകയും ചെയ്തു. [9] [10] [11] ഭദയാസന്റെ നാണയങ്ങൾ അവസാന ഇന്തോ-ഗ്രീക്ക് രാജാക്കന്മാരുടെ നാണയങ്ങളിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ടതാണ്. സോദാസന്റെ നാണങ്ങൾ തദ്ദേശീയവിഷയങ്ങളെക്കുറിക്കുന്നു. ഈ നാണയങ്ങളുടെ മുൻവശം മഹാകതപാസ പുതാസ ഖതപാസ സോദാസസ, "മഹാസത്രപന്റെ മകൻ സത്രപ സോദാസ" എന്നൊരു ലിഖിതത്തോടുകൂടി രണ്ട് ചിഹ്നങ്ങൾക്കിടയിൽ നിൽക്കുന്ന ലക്ഷ്മിയെ പ്രതിനിധീകരിക്കുന്നു. നാണയത്തിന്റെ പിൻവശത്ത് അസീലസസിന്റെ നാണയങ്ങളിലൊന്ന പോലെ, രണ്ട് ആനകൾ അഭിഷേകം ചെയ്ത് വെള്ളം തളിക്കുന്ന അഭിഷേക ലക്ഷ്മി (ഇരട്ട തണ്ടുകളും ഇലകളുമുള്ള താമരപ്പൂവിന് അഭിമുഖമായി നിൽക്കുന്ന ലക്ഷ്മി) ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.[9] [12] സോദാസന്റെ കങ്കലി തില ടാബ്‌ലെറ്റ് പോലെയുള്ള വിവിധ ലിഖിതങ്ങളിൽ മഥുരയിലെ ഭരണാധികാരിയായി സോദാസ പരാമർശിക്കപ്പെടുന്നു. സംസ്കൃത ലിഖിതങ്ങൾപ്രാകൃതത്തെ സംസ്കൃത ഭാഷയുടെ പിൻഗാമിയായി കണക്കാക്കുന്നെങ്കിലും, ഇന്ത്യൻ ചരിത്രത്തിൽ, സംസ്കൃത ലിഖിതങ്ങൾ പ്രാകൃത ലിഖിതങ്ങളേക്കാൾ വളരെ വൈകിയാണ് പ്രത്യക്ഷപ്പെട്ടത്. [14] കാരണം അശോകന്റെ ശാസനകളുടെ(250 ബി.സി.ഇ യിൽ) കാലം മുതൽ പ്രാകൃതത്തെ അതിന്റെ ഒന്നിലധികം വകഭേദങ്ങളിൽ ലിഖിതങ്ങൾക്കുപയോഗിച്ചിരുന്നു. [14] ക്രി.മു. ഒന്നാം നൂറ്റാണ്ടിലെ ചില ഉദാഹരണങ്ങൾ കൂടാതെ, ആദ്യകാല സംസ്കൃത ലിഖിതങ്ങളിൽ ഭൂരിഭാഗവും ഇന്തോ-സിഥിയൻ ഭരണാധികാരികളായ, മഥുരയ്ക്ക് ചുറ്റുമുള്ള വടക്കൻ സത്രപന്മാർ, അല്ലെങ്കിൽ അല്പകാലം കഴിഞ്ഞ്, പടിഞ്ഞാറൻ ഇന്ത്യയിലും മധ്യേന്ത്യയിലും പടിഞ്ഞാറൻ സത്രപന്മാർ എന്നിവരുടെ, കാലം മുതലുള്ളവയാണ് . [15] [16]ഇന്ത്യൻ സംസ്കാരത്തോടുള്ള അടുപ്പം കാണിക്കാനുള്ള മാർഗമായി അവർ സംസ്‌കൃതത്തിന്റെ പ്രചാരകന്മാരായി മാറിയെന്ന് കരുതപ്പെടുന്നു. [16] സലോമോന്റെ അഭിപ്രായത്തിൽ, "സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ പ്രചോദനം തങ്ങളെ ഇന്ത്യക്കാരായും അല്ലെങ്കിൽ കുറഞ്ഞത് ഇന്ത്യൻ ഭരണാധികാരികളായി സ്ഥാപിക്കാനും അഭ്യസ്തവിദ്യരായ ബ്രാഹ്മണ വരേണ്യവർഗത്തിന്റെ പ്രീതി നേടാനുമുള്ള ആഗ്രഹമായിരുന്നു". [17] മഥുരയിലെ (ഉത്തർപ്രദേശ്) സംസ്‌കൃത ലിഖിതങ്ങൾ എ.ഡി. 1, 2 നൂറ്റാണ്ടുകളിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. [15] ഇവയിൽ ആദ്യത്തേത് ക്രി.വ. ഒന്നാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ സോദാസന്റേതാണെന്ന് സലോമോൻ അഭിപ്രായപ്പെടുന്നു . മഥുര ലിഖിതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മോറ വെൽ ലിഖിതമാണ് . [15] ഹതിബാദ ലിഖിതത്തിന് സമാനമായ രീതിയിൽ, മോറ വെൽ ലിഖിതം ഒരു സമർപ്പണ ലിഖിതമാണ്, ഇത് ഹിന്ദുമതത്തിലെ വൈഷ്ണവ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. [15] [18] കങ്കലി തിലയിൽ നിന്നുള്ള ഒരു ലിഖിതത്തിന്റെ കാര്യത്തിലെന്നപോലെ ആദ്യകാലത്തെ ലിഖിതങ്ങൾ ബ്രാഹ്മണികവും ജൈന പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. [19] [20] പടിഞ്ഞാറൻ സത്രപന്മാർക്കു കീഴിലുള്ള പശ്ചിമേന്ത്യയിൽ സംസ്‌കൃതലിഖിതങ്ങളുടെ വികാസവും വടക്കൻ സത്രപന്മാരുടെ സ്വാധീനത്തിന്റെ ഫലമാണെന്ന് കരുതപ്പെടുന്നു. [21] പിൻഗാമികൾ![]() വടക്കൻ സത്രപരുടെ പല പിൻഗാമികളും കുശാനന്മാരുടെ സാമന്തരായി ഭരിച്ചിരുന്നു. അത്തരത്തിലുള്ള രണ്ടു പേരായിരുന്നു മഹാസത്രപനായ ഖരപല്ലനും സത്രപനായ വനസ്പരനും. ഇവരെക്കുറിച്ചുള്ള അറിവു ലഭിക്കുന്നത് സാരനാഥിൽ കണ്ടെത്തിയ കനിഷ്കന്റെ 3-ാം വർഷത്തിലെ ഒരു ലിഖിതത്തിൽ നിന്നാണ്. അതിൽ സത്രപരെ തന്റെ സാമ്രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളുടെ ഗവർണർമാരാണെന്ന് കനിഷ്ക പരാമർശിക്കുന്നു. [22] [23] [24] ഇപ്പോൾ സാരനാഥ് മ്യൂസിയത്തിലുള്ള സാരനാഥ് ബാല ബോധിസത്വ എന്ന ബോധിസത്വന്റെ ആദ്യകാല പ്രതിമയിലാണ് ഈ ലിഖിതം കണ്ടെത്തിയത്. [25] "വടക്കൻ സത്രപൻ" ഭരണാധികാരികൾ (മഥുര)
അവലംബം
|
Portal di Ensiklopedia Dunia