വന്യജീവി ടൂറിസം![]() ![]() പ്രാദേശിക മൃഗങ്ങൾ സസ്യജാലങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ എന്നിവയുടെ നിരീക്ഷണത്തിൽ കേന്ദ്രീകരിക്കുന്ന വിനോദസഞ്ചാരമാണ് വന്യജീവി ടൂറിസം അഥവാ വൈൽഡ്‌ലൈഫ് ടൂറിസം. പല രാജ്യങ്ങളുടെയും ടൂറിസം വ്യവസായത്തിന്റെ ഒരു പ്രധാന ഘടകമാണ് വൈൽഡ്‌ലൈഫ് ടൂറിസം. ഇക്കോ - മൃഗ സൌഹൃദ ടൂറിസത്തോടൊപ്പം, സഫാരി ഹണ്ടിങ്ങും സമാനമായ ഉയർന്ന ഇടപെടൽ പ്രവർത്തനങ്ങളും വന്യജീവി ടൂറിസത്തിന്റെ കീഴിൽ വരുന്നു. നിരവധി ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ഇന്ത്യ, കാനഡ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ടൂറിസം വ്യവസായങ്ങളുടെ ഒരു പ്രധാന ഭാഗമാണ് വന്യജീവി ടൂറിസം. ഐക്യരാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, 3% വാർഷിക വളർച്ചയോടെ, ലോക ടൂറിസം വ്യവസായത്തിന്റെ 7% വന്യജീവി ടൂറിസവുമായി ബന്ധപ്പെട്ടതാണ്.[1] യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകൾ പോലുള്ള സ്ഥലങ്ങളിൽ ഈ വളർച്ച അതിലും വളരെ ഉയർന്നതാണെന്ന് അവർ കണക്കാക്കുന്നു.[1] വന്യജീവി ടൂറിസം ഇപ്പോൾ ലോകമെമ്പാടുമായി 22 ദശലക്ഷം ആളുകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ജോലി നൽകുകയും, ആഗോള ജിഡിപിയിലേക്ക് 120 ബില്യൺ ഡോളറിലധികം സംഭാവന നൽകുകയും ചെയ്യുന്നു.[2] ഒരു മൾട്ടിമില്യൺ ഡോളർ അന്തർദ്ദേശീയ വ്യവസായമെന്ന നിലയിൽ, വന്യജീവിസഞ്ചാര ടൂറിസം പാക്കേജുകളും സഫാരികളും വാഗ്ദാനം ചെയ്യുന്നതിലൂടെ വന്യജീവി ടൂറിസം സവിശേഷമാണ്. വിവരണംവന്യജീവി ടൂറിസം കൂടുതലും മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിരീക്ഷിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുക എന്നിവ പോലെ വന്യജീവികളുടെആവാസ വ്യവസ്ഥയെ ബാധിക്കാത്ത ഇടപെടലുകളാണ്.[3] മൃഗശാലകളിലോ വന്യജീവി പാർക്കുകളിലോ കൂട്ടിലടച്ച മൃഗങ്ങളെ കാണുന്നതും അവരുമായി ഇടപഴകുന്നതും ഇതിൽ ഉൾപ്പെടുന്നു, കൂടാതെ മൃഗ സവാരി (ഉദാ. ആന സവാരി), മത്സ്യബന്ധനം, വേട്ടയാടൽ എന്നിവ പോലുള്ള ഉപഭോഗ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്താം, അവ സാധാരണയായി ഇക്കോടൂറിസത്തിന്റെ നിർവചനത്തിൽ വരില്ല. അതുപോലെ സാഹസിക യാത്രയുടെ വിനോദ വശങ്ങൾ ഇതിന് ഉണ്ട്. നെഗറ്റീവ് ഇംപാക്റ്റുകൾവന്യജീവി ടൂറിസം മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാര്യമായ അസ്വസ്ഥത സൃഷ്ടിക്കും. വന്യജീവി ടൂറിസം മൃഗങ്ങളെ ഭയപ്പെടുത്താനും, അവയുടെ തീറ്റയും ഇണ ചേരലും കൂടുകെട്ടലും തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. ഇത്തരത്തിൽ ടൂറിസം പ്രവർത്തനങ്ങൾ ജീവികളുടെ പ്രജനനത്തെ ബാധിക്കാതിരിക്കാൻ പലപ്പോഴും സഞ്ചാരികളെ നിയന്ത്രിക്കാറുണ്ട്. പശ്ചിമഘട്ട മലനിരകളിൽ, നീലഗിരി ഥാർ എന്നറിയപ്പെടുന്ന വരയാടുകളുടെ പ്രധാന ആവാസ മേഖലയാണ് ഇരവികുളം ദേശീയോദ്യാനം.[4] ഇരവികുളം ദേശീയോദ്യാനത്തിലെ ടൂറിസം സോൺ ആയ രാജമലയിൽ വരയാടുകളുടെ പ്രജ/നന കാലം കണക്കിലെടുത്ത് എല്ലാവർഷവും ഫെബ്രുവരി മുതൽ രണ്ട് മാസത്തോളം സന്ദർശകരുടെ പ്രവേശനം വിലക്കാറുള്ളത് ഇതിന് ഉദാഹരണമാണ്.[4] നേരിട്ടുള്ള സ്വാധീനങ്ങൾവന്യജീവി ടൂറിസം വന്യജീവിയിൽ ചെലുത്തുന്ന സ്വാധീനം, വിനോദസഞ്ചാര വികസനത്തിന്റെ തോതും മനുഷ്യരുടെ സാന്നിധ്യത്തോടുള്ള വന്യജീവികളുടെ പെരുമാറ്റവും പ്രതിരോധവും അനുസരിച്ചായിരിക്കും. ജീവിത ചക്രത്തിന്റെ സെൻസിറ്റീവ് സമയങ്ങളിൽ (ഉദാഹരണത്തിന്, നെസ്റ്റിംഗ് സീസണിൽ ) വിനോദസഞ്ചാരികളുടെ പ്രവർത്തനങ്ങൾ നടക്കുമ്പോഴും തിരിച്ചറിയുന്നതിനോ ഫോട്ടോ എടുക്കുന്നതിനോ വേണ്ടി വന്യജീവികളോട് അടുത്ത് ഇടപഴകുമ്പോൾ അസ്വസ്ഥതയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പ്രദേശങ്ങളിൽ പോലും എല്ലാ ജീവിവർഗ്ഗങ്ങളും എല്ലായ്പ്പോഴും വിനോദസഞ്ചാരികളാൽ അസ്വസ്ഥരാകണമെന്നുമില്ല. ബ്രീഡിംഗ് പ്രത്യാഘാതങ്ങൾഫോട്ടോ എടുക്കാനോ വേട്ടയാടാനോ വന്യമൃഗങ്ങളെ തിരയുന്ന വിനോദസഞ്ചാരികൾ, വന്യജീവികളുടെ വേട്ടയാടലിനെയും തീറ്റയെയും ബാധിക്കും, അതുപോലെ ചില ജീവിവർഗ്ഗങ്ങളുടെ പ്രജനനത്തെയും ഇത് ബാധിക്കുന്നുണ്ട്. ചിലവയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന്, ബോട്ട് ഗതാഗതത്തിലെ വർദ്ധനവ് പെറുവിലെ മാനെ നാഷണൽ പാർക്കിലെ ഭീമൻ ഒട്ടറുകളുടെ ഇര തേടലിനെ ബാധിച്ചിട്ടുണ്ട്. സിംബാബ്‌വെയിലെ കരിബ തടാകത്തിന്റെ തീരത്ത്, ടൂറിസ്റ്റ് ബോട്ടുകളുടെ എണ്ണവും അവ സൃഷ്ടിക്കുന്ന ശബ്ദവും ആനകളുടെയും കറുത്ത കാണ്ടാമൃഗങ്ങളുടെയും തീറ്റയും കുടിവെള്ളവും തടസ്സപ്പെടുത്തിയിട്ടുണ്ട്. അവിടെ ബോട്ട് ഗതാഗതം ഇനിയും വർദ്ധിക്കുന്നത് അവരുടെ പ്രത്യുത്പാദന വിജയത്തെപ്പോലും ബാധിക്കുമെന്ന് ഗവേഷകർ ഭയപ്പെടുന്നു. മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടാകുന്ന അസ്വസ്ഥത സ്പീഷിസുകളെ അവയുടെ പ്രജനന, ഭക്ഷണ പ്രവർത്തനങ്ങളിൽ നിന്ന് തടയുന്നു. തീറ്റക്രമത്തിലെ വ്യതിയാനങ്ങൾവിനോദസഞ്ചാരികൾ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് അവയുടെ സാമൂഹിക സ്വഭാവരീതികൾക്കും ഇരതേടലിനുമെല്ലാം കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഗാലപാഗോസ് ദ്വീപുകളിലെ സൗത്ത് പ്ലാസയിൽ ലാൻഡ് ഇഗുവാനകൾക്ക് വിനോദസഞ്ചാരികൾ കൃത്രിമമായി ഭക്ഷണം നൽകുന്നത് അവയുടെ പ്രജനന സമ്പ്രദായത്തെ തകർക്കാൻ കാരണമായി. കൃത്രിമ ഭക്ഷണം നൽകുന്നത് സാധാരണ തീറ്റ സ്വഭാവത്തെ പൂർണ്ണമായും നഷ്‌ടപ്പെടുത്തും. ഗാലപ്പാഗോസ് ദ്വീപുകളിൽ, വിനോദസഞ്ചാരികളുടെ അമിത ഭക്ഷണം നൽകൽ മൂലം ചില മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ഭക്ഷണ സ്രോതസ്സുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. അതുപോലെ, 1970 കളുടെ ആരംഭം വരെ, യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ചില ഗ്രിസ്ലി കരടികളുടെ ഭക്ഷണക്രമം വലിയ അളവിൽ സന്ദർശകർ ഉപേക്ഷിച്ച ഭക്ഷണ മാലിന്യങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. ഈ സൈറ്റുകൾ അടച്ചപ്പോൾ, കരടികൾ ശരീര വലുപ്പം, പ്രത്യുൽപാദന നിരക്ക്, ലിറ്റർ വലുപ്പം എന്നിവയിൽ ഗണ്യമായ കുറവ് കാണിച്ചു. രക്ഷാകർതൃ-സന്തതി ബന്ധത്തിലെ തടസ്സംവന്യജീവി ടൂറിസം രക്ഷാകർതൃ-സന്തതി ബന്ധങ്ങൾ പോലെയുള്ള ഇൻട്രാസ്പെസഫിക് ബന്ധങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. വിനോദസഞ്ചാരികൾ ഉള്ളപ്പോൾ പെൺ ഹാർപ്പ് സീലുകൾ അവയുടെ കുട്ടികളോടൊപ്പം ചിലവഴിക്കുന്ന സമയം കുറച്ച് കൂടുതൽ സമയം ടൂറിസ്റ്റുകളെ നോക്കാൻ തുടങ്ങി. ഇതുമൂലം ചെറിയവ വേട്ടയാടലിനും മറ്റ് ജീവികളുടെ ആക്രമണത്തിനും ഇരയാകാൻ സാധ്യതയുണ്ട്. തിമിംഗല നിരീക്ഷണത്തിലും സമാനമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, തിമിംഗല കാൾവ്സ് സാധാരണയായി അമ്മമാരുമായി നിരന്തരം ശരീര സമ്പർക്കം പുലർത്തുന്നുണ്ടെങ്കിലും വേർപെടുമ്പോൾ ബോട്ടിന്റെ വശത്തേക്ക് അവരുടെ അറ്റാച്ചുമെന്റ് മാറ്റാൻ കഴിയും. ഇരയാകാനുള്ള വർദ്ധിച്ച അപകടസാധ്യതവന്യജീവി വിനോദസഞ്ചാരികൾ ചില ജീവിവർഗ്ഗങ്ങൾ കാണുന്നത് ഈ ഇനം ഇരയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയിൽ ഈ പ്രതിഭാസത്തിന്റെ തെളിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവ് ഇംപാക്റ്റുകൾഇക്കോ ലോഡ്ജുകളും മറ്റ് ടൂറിസം പ്രവർത്തനങ്ങളും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നുഇക്കോ-ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ഉടമകൾ അവരുടെ സ്വത്തുക്കളിൽ പ്രാദേശിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. വലിയ രീതിയിൽ, വന്യജീവി കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളും യാത്രക്കാരും മൃഗങ്ങളുടെ സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും സംഭാവന നൽകുന്നു. ആളുകളുടെ ഒഴുക്ക് മൃഗങ്ങളെ കൊല്ലുന്നതിൽ നിന്ന് വേട്ടക്കാരെ തടയുന്നു.[2] അതുപോലെ ടൂറിസം, പ്രാദേശിക ഗോത്രവർഗക്കാർക്ക് മെച്ചപ്പെട്ട ഉപജീവനത്തിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു.[2] സംരക്ഷണ പ്രജനനംനിരവധി വന്യജീവി പാർക്കുകളും (ഉദാ ഡേവിഡ് ഫ്ലേ വൈൽഡ്‌ലൈഫ് പാർക്ക്, ഗോൾഡ് കോസ്റ്റ്, ഓസ്‌ട്രേലിയ) മൃഗശാലകളും അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളെ വളർത്തുകയും സന്താനങ്ങളെ അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് വിടുകയും ചെയ്യുന്നു. സാമ്പത്തിക സംഭാവനചിലർ വന്യജീവി ടൂറിസം സംരക്ഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു. ഉദാഹരണത്തിന് ഗോൾഡ് കോസ്റ്റിലെ ഡ്രീം വേൾഡിൽ സുമാത്രൻ കടുവകളുടെ പ്രദർശനമുണ്ട്, അവിടുത്തെ സന്ദർശക സംഭാവനകളിൽ നിന്നുള്ള പണം കാട്ടു കടുവകളെ സംരക്ഷിക്കാൻ സഹായിക്കുന്നതിനായി സുമാത്രയിലേക്ക് പോകുന്നു. ഗുണനിലവാര വ്യാഖ്യാനംഒരു നല്ല വന്യജീവി ഗൈഡ് പ്രാദേശിക വന്യജീവികളെയും അതിന്റെ പാരിസ്ഥിതിക ആവശ്യങ്ങളെയും കുറിച്ച് ആളുകൾക്ക് ആഴത്തിലുള്ള ധാരണ നൽകും, ഇത് സന്ദർശകർക്ക് അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതിന് കൂടുതൽ അറിവുള്ള അടിത്തറ നൽകും (ഉദാ. കടലാമകൾ തിന്നാൻ സാധ്യതയുള്ളതിനാൽ പ്ലാസ്റ്റിക് ബാഗുകൾ വലിച്ചെറിയരുത്). വേട്ടയാടൽ തടയൽചില പ്രദേശങ്ങളിലേക്ക് പതിവായി വിനോദസഞ്ചാരികളെ കൊണ്ടുവരുന്നത് വലിയ മൃഗങ്ങളെ വേട്ടയാടുന്നതും, കരിഞ്ചന്തയ്ക്കായി ചെറിയ ഇനങ്ങളെ ശേഖരിക്കുന്നതും എല്ലാം തടയും.[2] അവലംബം
|
Portal di Ensiklopedia Dunia