വാക്സിനേഷനുമായി ബന്ധപ്പെട്ട അബദ്ധധാരണകൾപ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റ് മീഡിയകളിലും ധാരാളമായി പ്രചരിക്കുന്നുണ്ട്.[1] തെറ്റായ വിവരങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പൊതുജനങ്ങൾ മാത്രമല്ല സെലിബ്രിറ്റികൾ പോലും പ്രചരിപ്പിക്കാറുണ്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ വിശ്വസിച്ച് പലരും വാക്സിൻ എടുക്കാൻ മടിക്കും, അതുവഴി രോഗം പൊട്ടിപ്പുറപ്പെടും.[2] വാക്സിനേഷനെതിരായ എതിർപ്പ് നൂറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ടെങ്കിലും, വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇന്റർനെറ്റും സമൂഹമാദ്ധ്യമങ്ങളും അടുത്തിടെ വ്യാപകമായി ഉപയോഗിക്കുന്നു.[3] വാക്സിനുകളുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ സുരക്ഷാ ആശങ്കകൾ പലപ്പോഴും ഇന്റർനെറ്റിൽ ശാസ്ത്രീയ വിവരങ്ങളായി അവതരിപ്പിക്കപ്പെടുന്നു.[4] പരിധിറോയൽ സൊസൈറ്റി ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ സർവേയിൽ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളിൽ 50% ആളുകളും സോഷ്യൽ മീഡിയയിൽ പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പതിവായി നേരിട്ടുവെന്ന് അഭിപ്രായപ്പെട്ടു.[5] ട്വിറ്ററിൽ വാക്സിൻ സുരക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ബോട്ടുകൾ കണ്ടെത്തി. ബോട്ടുകൾ ഉപയോക്താക്കളെ പോലെ പെരുമാറുന്നതിനാൽ അത് ആളുകൾ തന്നെയാണെന്ന തെറ്റിദ്ധാരണ പോലും സൃഷ്ടിക്കുന്നു.[6] ബോട്ടുകൾ സൃഷ്ടിച്ച അക്കൗണ്ടുകൾ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉപയോക്താക്കളെ മാൽവെയറുകളിലേക്ക് എത്തിക്കുന്നതിനും വാക്സിനേഷൻ വിരുദ്ധ കഥകളെ ക്ലിക്ക്ബെയ്റ്റായി ഉപയോഗിക്കുന്നു. ബദൽ വൈദ്യത്തിലോ ഗൂഢാലോചന സിദ്ധാന്തങ്ങളിലോ താൽപ്പര്യമുള്ള വ്യക്തികളെ വാക്സിൻ വിരുദ്ധ സമൂഹം ആകർഷിക്കുന്നുവെന്ന് ഒരു വിശകലനം വെളിപ്പെടുത്തുന്നു.[7][8] വാക്സിനെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സാമ്പത്തിക നഷ്ടത്തിലേക്കും നയിച്ചേക്കാം, സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ സംഭാവന ആവശ്യപ്പെടുകയോ വാക്സിനേഷൻ വിരുദ്ധ കാരണങ്ങളാൽ ധനസമാഹരണം നടത്തുകയോ ചെയ്യാം.[9] തെറ്റായ വിവരങ്ങളുടെ പട്ടികലോകാരോഗ്യ സംഘടന വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ അഞ്ച് വിഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. രോഗ ഭീഷണി (വാക്സിൻ കൊണ്ട് തടയാൻ കഴിയുന്ന രോഗങ്ങൾ നിരുപദ്രവകരമാണ്), വിശ്വാസം (വാക്സിനുകൾ നൽകുന്ന ആരോഗ്യ സംരക്ഷണ അധികാരികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു), ബദൽ മാർഗ്ഗങ്ങൾ (വാക്സിനേഷന് ബദലായ മറ്റ് മരുന്നുകൾ പോലുള്ളവ), ഫലപ്രാപ്തി (വാക്സിനുകൾ പ്രവർത്തിക്കുന്നില്ല) സുരക്ഷ (വാക്സിനുകൾക്ക് ആനുകൂല്യങ്ങളേക്കാൾ കൂടുതൽ അപകടസാധ്യതകളുണ്ട്) എന്നിവയാണ് അവ.[3] കുത്തിവയ്പ്പ് രോഗങ്ങൾക്ക് കാരണമാകുന്നു
പ്രതിരോധ കുത്തിവയ്പ്പിനുള്ള ഇതര മാർഗ്ഗങ്ങൾചിലർ വാക്സിനേഷന് പകരമായി പൂരകമോ ബദൽ മരുന്നോ നിർദ്ദേശിച്ചേക്കാം. ഈ വിവരണത്തിൽ വിശ്വസിക്കുന്നവർ വാക്സിനുകളെ 'വിഷവും മായം ചേർക്കലും' ആയി കാണുന്നു, വാക്സിന് പകരം നിർദ്ദേശിക്കുന്ന ഇതര 'പ്രകൃതി' രീതികൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അവകാശപ്പെടുന്നു.[14] പ്രതിരോധ കുത്തിവയ്പ്പിനുള്ള ഇതര പരിഹാരങ്ങളായി പ്രചരിക്കുന്ന ചില തെറ്റായ വിവരങ്ങൾ ഇവയാണ്:
വാക്സിനേഷൻ വംശഹത്യയ്ക്കായി ഉപയോഗിക്കുന്നുബിൽ ഗേറ്റ്സിനെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് 2011 ൽ ഭൂമിയിൽ നിന്നും മനുഷ്യരെ "ഇല്ലാതാക്കാൻ" നിർബന്ധിത വാക്സിനേഷൻ ഉപയോഗിക്കുന്നുവെന്ന തെറ്റായ വിവരം പ്രചരിച്ചിരുന്നു.[16] വാക്സിനുകൾ ജനിതക വസ്തുക്കളിൽ ഇടപെടുകയും മനുഷ്യ ഡിഎൻഎയിൽ മാറ്റം വരുത്തുകയും ചെയ്യുന്നുവെന്നും തെറ്റായി അവകാശപ്പെടുന്നു.[17] വാക്സിൻ ഘടകങ്ങളിൽ നിരോധിത അഡിറ്റീവുകൾ അടങ്ങിയിരിക്കുന്നുതയോമെർസൽ, അലുമിനിയം തുടങ്ങിയ വാക്സിനുകളിലെ ഘടകങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് വാക്സിൻ വിരുദ്ധർ പ്രചരിപ്പിക്കുന്നു.[18] വാക്സിനുകളിൽ നിരുപദ്രവകരമായ ഘടകമാണ് തിയോമെർസൽ, ഇത് കാരണം പ്രതികൂല ഫലങ്ങൾ ഒന്നും തന്നെയില്ല.[19] അലുമിനിയം വാക്സിനിൽ ഒരു അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇത് വലിയ അളവിൽ പോലും വിഷാംശം കുറവായ വസ്തുവാണ്. ചില വാക്സിനുകളിൽ ഫോർമാൽഡിഹൈഡ് ഉണ്ടെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ഉള്ളത് എന്നതിനാൽ നിരുപദ്രവകരമാണ്. COVID-19 വാക്സിനുകളിൽ ഹറാം ആയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതായി മുസ്‌ലിം സമുദായങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു.[20] വാക്സിനുകൾ സർക്കാർ / ഫാർമസ്യൂട്ടിക്കൽ ഗൂഢാലോചനയുടെ ഭാഗമാണ്ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ദുഷിച്ച ആവശ്യങ്ങൾക്കായും പൊതുനന്മയ്‌ക്കെതിരായും പ്രവർത്തിക്കുന്നുവെന്ന ബിഗ് ഫാർമ ഗൂഢാലോചന സിദ്ധാന്തം വാക്സിനേഷന്റെ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നു.[21] വാക്സിൻ കൊണ്ട് തടയാൻ കഴിയുന്ന രോഗങ്ങൾ നിരുപദ്രവകരമാണ്അഞ്ചാംപനി പോലുള്ള വാക്‌സിൻ തടയാൻ കഴിയുന്ന രോഗങ്ങൾ നിരുപദ്രവകരമാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നിരുന്നാലും, അഞ്ചാംപനി ഗുരുതരമായ രോഗമായി തുടരുന്നു, ഇത് കടുത്ത സങ്കീർണതകൾക്കോ മരണത്തിനോ കാരണമാകും. അഞ്ചാംപനി പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം പ്രതിരോധ കുത്തിവയ്പ്പാണ്.[15] വ്യക്തിപരമായ സംഭവവികാസങ്ങൾവാക്സിനേഷനെക്കുറിച്ച് വ്യക്തിപരമായ സംഭവവികാസങ്ങളും തെറ്റായ കഥകളും ചിലപ്പോൾ പ്രചരിപ്പിക്കപ്പെടുന്നു.[22] COVID-19 വാക്സിനേഷൻ മൂലമാണ് ആളുകൾ മരിച്ചതെന്ന തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കപ്പെടാറുണ്ട്.[23] വാക്സിൻ കൊണ്ട് തടയാൻ കഴിയുന്ന രോഗങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്വാക്സിനേഷൻ മൂലം തടയാൻ കഴിയുന്ന മിക്ക രോഗങ്ങളും കുറയ്ക്കാൻ കുത്തിവയ്പ്പ് സഹായിക്കാറുണ്ട് (ഉദാ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും പോളിയോ നിർമാർജനം ചെയ്യപ്പെട്ടു). എന്നിരുന്നാലും, ചിലത് ഇപ്പോഴും ലോകത്തിന്റെ ചില ഭാഗങ്ങളിൽ പകർച്ചവ്യാധികൾക്ക് കാരണമാകുന്നു. രോഗം ബാധിച്ച ജനസംഖ്യ പ്രതിരോധ കുത്തിവയ്പ്പിലൂടെ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ, രോഗം വേഗത്തിൽ രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പടരും.[12] വാക്സിനുകൾ വ്യക്തിയെ സംരക്ഷിക്കുക മാത്രമല്ല, ജനസംഖ്യയിൽ ആവശ്യത്തിന് ആളുകൾ വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ ഹെർഡ് ഇമ്മ്യൂണിറ്റിയിലൂടെ വാക്സിൻ എടുക്കാത്തവരുടെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.[24] മറ്റ് ഗൂഢാലോചന സിദ്ധാന്തങ്ങൾസോഷ്യൽ മീഡിയയിൽ പ്രചരിച്ച മറ്റ് ഗൂഢാലോചന സിദ്ധാന്തങ്ങളിൽ പോളിയോ ഒരു യഥാർത്ഥ രോഗമല്ല യഥാർത്ഥത്തിൽ രോഗലക്ഷണങ്ങൾ ഡി.ഡി.റ്റി. വിഷബാധ മൂലമാണ്,[3] പോളിയോ പോലുള്ള ലക്ഷണങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കൾ നിറഞ്ഞ ബലൂണുകൾ നാസ പുറത്തിറക്കുന്നു, എന്നിങ്ങനെയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളുമുണ്ട്. COVID-19 വാക്സിനേഷൻ സിറിഞ്ചുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള (COVID വാക്സിനുകളിൽ മൈക്രോചിപ്പുകൾ അടങ്ങിയിട്ടില്ല) ഒരു മൈക്രോചിപ്പ് “ആരാണ് വാക്സിനേഷൻ എടുത്തിട്ടുള്ളത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുമെന്ന്” ഫേസ്ബുക്കിൽ 8,300 ൽ കൂടുതൽ തവണ പങ്കിട്ട ഒരു വീഡിയോ തെറ്റായി അവകാശപ്പെട്ടു.[25][26] ആഘാതംസോഷ്യൽ മീഡിയയിലും പല രാജ്യങ്ങളിലും വാക്സിനേഷൻ വിരുദ്ധ പ്രവർത്തനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിനേഷനെക്കുറിച്ച് തെറ്റായ വിവരങ്ങൾ അടങ്ങിയ ഒരു വെബ്സൈറ്റ് 5-10 മിനിറ്റ് കാണുന്നത് വാക്സിൻ എടുക്കാനുള്ള ഒരു വ്യക്തിയുടെ ഉദ്ദേശ്യത്തെ കുറയ്ക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.[4][27] 2020 ലെ ഒരു പഠനത്തിൽ "ജനപ്രിയ സോഷ്യൽ മീഡിയ സൈറ്റുകളിലെ വാക്സിനുകളെക്കുറിച്ചുള്ള ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം വാക്സിനേഷൻ വിരുദ്ധ സന്ദേശങ്ങളാണെന്ന്" കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വാക്സിൻ വിരുദ്ധ ഗ്രൂപ്പുകളിൽ ചേരുന്നതും വാക്സിൻ സുരക്ഷയെക്കുറിച്ച് പരസ്യമായി സംശയം പ്രകടിപ്പിക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും വാക്സിനേഷൻ കവറേജ് കുറയുന്നതും തമ്മിൽ ഗണ്യമായ ബന്ധമുണ്ടെന്നും ഇത് കണ്ടെത്തി.[28] 2003 ൽ, പോളിയോ വാക്സിനുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നൈജീരിയയിൽ വാക്സിൻ എടുക്കുന്നതിൽ ആളുകൾ മടിക്കാൻ കാരണമായി. അതേത്തുടർന്ന് മൂന്ന് വർഷത്തിനിടെ രാജ്യത്ത് പോളിയോ കേസുകളുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനയുണ്ടായി.[29][30] 2021 ലെ ഒരു പഠനത്തിൽ സോഷ്യൽ മീഡിയയിലെ COVID-19 വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തീർച്ചയായും വാക്സിൻ എടുക്കും എന്ന് ചിന്തിച്ചിരുന്നവരിൽ വാക്സിൻ ചെയ്യാനുള്ള ഉദ്ദേശ്യം കുറയാൻ കാരണമായെന്ന് കണ്ടെത്തി.[31] തെറ്റായ വിവരത്തിനെതിരായ നടപടികൾയുണൈറ്റഡ് സ്റ്റേറ്റ്സിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി), യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) തുടങ്ങി നിരവധി സർക്കാർ ഏജൻസികൾ വാക്‌സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പരിഹരിക്കുന്നതിനുള്ള വെബ്‌പേജുകൾ പുറത്തിറക്കിയിട്ടുണ്ട്.[32][33] വാക്സിനുമായി ബന്ധപ്പെട്ട തിരയലുകളിൽ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിശ്വസനീയമായ വിവരങ്ങൾ മാത്രം മാത്രമേ നൽകൂ എന്ന് 2019 ൽ വെളിപ്പെടുത്തിയ പിന്ററെസ്റ്റ് ഇത്തരത്തിലുള്ള ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്.[34] 2020 ൽ ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വാക്സിനേഷൻ വിരുദ്ധ പരസ്യങ്ങൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ പ്രചാരണങ്ങളിലൂടെ രോഗപ്രതിരോധ നിരക്ക് വർദ്ധിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയിൽ നിന്നും യുണിസെഫിൽ നിന്നുമുള്ള പോസ്റ്റുകൾ ഉയർത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു. ട്വിറ്റർ വാക്സിനേഷൻ വിരുദ്ധമോ അല്ലെങ്കിൽ കിംവദന്തികൾ അടങ്ങിയതോ ആയ ട്വീറ്റുകൾ ഒരു മുന്നറിയിപ്പ് ലേബൽ ഇടുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി തിരയുമ്പോൾ ആളുകളെ ഔദ്യോഗിക ആരോഗ്യ സ്രോതസുകളിലേക്ക് നയിക്കുമെന്ന് ടിക് ടോക് പ്രഖ്യാപിച്ചു. 2020 ഡിസംബറോടെ, കൊറോണ വൈറസ് രോഗം 2019 മായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ അടങ്ങിയ 700,000 വീഡിയോകൾ യൂട്യൂബ് നീക്കംചെയ്തു. വാക്സിൻ ചർച്ച നിരീക്ഷിക്കുന്ന, എന്നാൽ അതിൽ ഏർപ്പെടാത്ത നിശബ്ദ പ്രേക്ഷകരിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ സയൻസ് കമ്മ്യൂണിക്കേറ്റർമാർ തെറ്റായ വിവരങ്ങൾ കണ്ടാൽ അവ തെറ്റാണെന്ന് പ്രചരിപ്പിക്കണമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.[35] തെറ്റായ വിവരങ്ങൾക്ക് പ്രാധാന്യം നൽകാതിരിക്കാൻ വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ കൃത്യമായി തന്നെ എഴുതണം. പ്രേക്ഷകരുടെ വിശ്വാസത്തെയും മൂല്യവ്യവസ്ഥയെയും ബന്ധിപ്പിക്കുന്ന സ്റ്റോറികളുമായി ശാസ്ത്രീയ തെളിവുകൾ ജോടിയാക്കുന്നത് ഉപയോഗപ്രദമാണ്. സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ സാന്നിധ്യം കുറയ്ക്കുന്നതിന് സമീപകാല നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, തെറ്റായ വിവരങ്ങൾ നൽകിയ ഉപയോക്താക്കളും അവരുടെ സോഷ്യൽ ഗ്രൂപ്പുകളും ഇപ്പോഴും തുടരുന്നു. തെറ്റായ വിവരങ്ങൾ ആവർത്തിച്ച് വായിച്ചിട്ടുള്ള ഈ വ്യക്തികൾ വാക്സിനുകളുടെ പ്രവർത്തനം, അപകടസാധ്യത, ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ വിശ്വസിച്ചിട്ടുണ്ടാകാം. ഒരു വ്യക്തി എത്രത്തോളം തെറ്റായ വിവരങ്ങൾ കാണുന്നുവോ അത്രത്തോളം അത് അവരുടെ മനസ്സിൽ വേരൂന്നും എന്നതിനാൽ അതിന്റെ തിരുത്തൽ കൂടുതൽ ബുദ്ധിമുട്ടാണ്.[36] അതിനാൽ, വാക്സിൻ എടുക്കാൻ മടിക്കുന്ന വ്യക്തികൾ ഡോക്ടറുടെ ഓഫീസിലെത്തുമ്പോൾ, അവർക്ക് വാക്സിൻ നൽകാൻ ആവശ്യപ്പെട്ടാലും അത് നൽകാൻ ആരോഗ്യ പ്രവർത്തകർ വിഷമിക്കും. തടയാൻ കഴിയുന്ന രോഗങ്ങൾക്കെതിരെ മനസ്സ് മാറ്റാനും സാമൂഹിക പ്രതിരോധശേഷി നിലനിർത്താനും അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ മനസ്സും പെരുമാറ്റവും മാറ്റി വാക്സിന് അനുകൂലമാക്കുന്നതിന് മികച്ച ആശയവിനിമയ തന്ത്രങ്ങൾ ആവശ്യമാണ്. ഈ പ്രശ്നത്തിന്റെ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ, ഫലപ്രദമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. കുട്ടികൾക്ക് ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള ഇടപെടലുകൾ വളരെ പ്രധാനമാണ്. അമേരിക്കൻ ഐക്യനാടുകളിൽ, മാതാപിതാക്കളുടെ സമ്മതപ്രകാരം, ജീവിതത്തിന്റെ ആദ്യ 18 വർഷങ്ങളിൽ കുറഞ്ഞത് 15 പ്രതിരോധ കുത്തിവയ്പ്പുകളെങ്കിലും എടുക്കണമെന്ന് സിഡിസി ശുപാർശ ചെയ്യുന്നു.[37] ഇതിൽ അഞ്ചാംപനി, മംപ്സ്, റുബെല്ല (എംഎംആർ) വാക്സിൻ ഉൾപ്പെടുന്നു. എംഎംആർ വാക്സിനേഷൻ നിരക്ക് 90% ൽ താഴെയായ 15 യുഎസ് സംസ്ഥാനങ്ങളിൽ തെറ്റായ വിവരങ്ങൾ (ഉദാ: എംഎംആർ വാക്സിനെ ഓട്ടിസവുമായി തെറ്റായി ബന്ധിപ്പിച്ച ഗവേഷണവും സെലിബ്രിറ്റി സംഭവങ്ങളും) ഇപ്പോഴും രക്ഷാകർതൃ പെരുമാറ്റങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.[38][39] മാതാപിതാക്കൾക്കിടയിലെ തെറ്റായ വിവരങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാണ്, പക്ഷേ മുന്നോട്ടുള്ള വഴി കണ്ടെത്താൻ ഗവേഷകർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia