ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യയിലെ പഞ്ചാബിൽ അമൃതസർ പട്ടണത്തിൽ നിന്നും 11 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് അമൃതസർ അന്താരാഷ്ട്രവിമാനത്താവളം (IATA: ATQ, ICAO: VIAR) എന്ന് പൊതുവെ അറിയപ്പെടുന്ന രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം അഥവ ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം . അമൃതസറിന്റെ സ്ഥാപകനായ ഗുരുരാംദാസിന്റെ പേരിലാണ് ഇങ്ങനെ പേരിട്ടത്. അമൃതസർ - അഞ്ചാല റോഡിൽ രാജ സാൻസി എന്ന ഗ്രാമത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പഞ്ചാബ് സംസ്ഥാനത്തെ ഒരു പ്രധാന വിമാനത്താവളമാണ് ഇത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഒരു വിമാനത്താണവളം ആണ് ഇത്[1]. ഇന്ത്യയിലെ ഏറ്റവും നല്ല ആറാമത്തെ വിമാനത്താവളം എന്ന അവാർഡും ലഭിച്ചിട്ടുണ്ട്[2] പഞ്ചാബിലെ പ്രധാന വ്യോമയാന സേവനങ്ങൾ ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ആഴ്ചയിൽ 90 വ്യവസായിക വിമാനങ്ങൾ സേവനം നടത്തുന്നുണ്ട്. ടെർമിനലുകൾടെർമിനൽ 1തദ്ദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു ടെർമിനൽ 2അന്തർദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു സേവനങ്ങൾയാത്രാവിമാന സേവനങ്ങൾ
അമൃത്സറിനെയുമായി ബന്ധിപ്പിക്കുന്ന കാർഗോ വിമാന സർവീസുകൾ
ഗതാഗത സംവിധാനംറോഡ് മാർഗ്ഗംഈ എയർപോർട്ട് നാഷണൽ ഹൈവെ 354 നു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. യൂബർ, ഓല തുടങ്ങിയ ടാക്സി സേവങ്ങളും, പഞ്ചാബ് ട്രാൻസ്പോർട്ടിന്റെ ബസുകളും ലഭ്യമാണ്. അമൃത്സർ നഗരഹൃദയത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരെയാണ് ഈ വിമാനത്താവളം. ഇത് കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia