മുറിയിലെ ഊഷ്മാവിൽ ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളെ മാത്രം സൂചിപ്പിക്കുന്നതായി "സസ്യ എണ്ണ" എന്ന പദം നിർവചിക്കാം,[2] അല്ലെങ്കിൽ ഒരു നിശ്ചിത താപനിലയിൽ ഒരു വസ്തുവിന്റെ അവസ്ഥ (ദ്രാവകം അല്ലെങ്കിൽ ഖര) കണക്കിലെടുക്കാതെയും വിശാലമായും ഇതിനെ നിർവചിക്കാം.[3] ഈ പട്ടികയിലെ ഭൂരിഭാഗം എണ്ണകളും ഈ നിർവ്വചനങ്ങളുമായി യോജിക്കുന്നുണ്ടെങ്കിലും, ചിലത് ഈ പദത്തിന്റെ എല്ലാ ധാരണകൾക്കും അനുസരിച്ച് സസ്യ എണ്ണകളായി കരുതിയിട്ടില്ല.
വർഗ്ഗീകരണം
സസ്യ എണ്ണകളെ പല തരത്തിൽ തരംതിരിക്കാം. ഉദാഹരണത്തിന്, അവയുടെ ഉപയോഗത്തിന്റെയോ അല്ലെങ്കിൽ അവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതിയിലൂടെയോ അടിസ്ഥാനത്തിൽ. ഈ ലേഖനത്തിൽ, സസ്യ എണ്ണകളെ സാധാരണ ഉപയോഗ ക്ലാസുകളായി തിരിച്ചിരിക്കുന്നു.
വേർതിരിച്ചെടുക്കൽ രീതി
സസ്യങ്ങളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച നിരവധി സസ്യ എണ്ണകൾ ഉണ്ട്. ചെടിയുടെ എണ്ണ വേർതിരിച്ചെടുക്കാൻ പറ്റിയ ഭാഗത്ത് മർദ്ദം ചെലുത്തി, എണ്ണ (ആട്ടിയ എണ്ണ അല്ലെങ്കിൽ അമർത്തിയ) വേർതിരിച്ചെടുക്കുന്നു. ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എണ്ണകൾ ഇത്തരത്തിലുള്ളതാണ്. സസ്യങ്ങളുടെ ഭാഗങ്ങൾ വെള്ളത്തിലോ മറ്റൊരു ലായകത്തിലോലയിപ്പിച്ചുകൊണ്ട് സസ്യങ്ങളിൽ നിന്ന് അരിച്ച എണ്ണകൾ വേർതിരിച്ചെടുക്കാം. പ്ലാന്റ് മെറ്റീരിയലിൽ നിന്ന് എണ്ണ വാറ്റിയെടുക്കുന്നതിലൂടെയും ഈ മിശ്രിതം വേർതിരിക്കാം. ഈ രണ്ടാമത്തെ രീതി ഉപയോഗിച്ച് വേർതിരിച്ചെടുത്ത എണ്ണകളെ സുഗന്ധ എണ്ണകൾ എന്ന് വിളിക്കുന്നു. സുഗന്ധ എണ്ണകൾക്ക് പലപ്പോഴും ആട്ടിയതോ അരിച്ചതോ ആയ സസ്യ എണ്ണകളേക്കാൾ വ്യത്യസ്ത ഗുണങ്ങളും ഉപയോഗങ്ങളുമുണ്ട്. അവസാനമായി, സസ്യങ്ങളുടെ ഭാഗങ്ങൾ അടിസ്ഥാന എണ്ണയിൽ ചേർത്ത് മാസിറേറ്റഡ് ഓയിലുകൾ നിർമ്മിക്കുന്നു, ഈ പ്രക്രിയയെ ലിക്വിഡ്-ലിക്വിഡ് എക്സ്ട്രാക്ഷൻ എന്ന് വിളിക്കുന്നു.
സ്രോതസ്സുകളും ഉപയോഗങ്ങളും
എല്ലാ സസ്യ എണ്ണകളും സസ്യങ്ങളുടെ പഴങ്ങളിൽ നിന്നോ വിത്തുകളിൽ നിന്നോ വേർതിരിച്ചെടുക്കുന്നതല്ല. ഉദാഹരണത്തിന്, എണ്ണപ്പനകളിൽ നിന്ന് പാം ഓയിൽ വേർതിരിച്ചെടുക്കുന്നു, സോയാബീൻ എണ്ണ സോയാബീൻ വിത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നു. സമാന സസ്യഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത എണ്ണകളെ ഗ്രൂപ്പുചെയ്യുന്നതിലൂടെയും സസ്യ എണ്ണകളെ തരംതിരിക്കാം. ഉദാ: "നട്ട് ഓയിൽസ്" പോലുള്ളവ .
വെളിച്ചെണ്ണ: ഒരു പാചക എണ്ണ, മെഡിക്കൽ, വ്യാവസായിക ഉപയോഗങ്ങളും ഉണ്ട്. തേങ്ങയുടെ കേർണലിൽ നിന്നോ മാംസത്തിൽ നിന്നോ വേർതിരിച്ചെടുക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണമായി കാണൂന്നു.[4]
കനോല ഓയിൽ : ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാചക എണ്ണയായ കനോല ഓയിൽ വീട്ടാവശ്യങ്ങൾക്കും വ്യാവസായികമായും സാലഡായും പാചക എണ്ണയായും ഉപയോഗിക്കുന്നു.[6] ഇന്ധന വ്യവസായത്തിലും ഇത് ഒരു ജൈവഇന്ധനമായി ഉപയോഗിക്കുന്നു.
നട്ട് ഓയിലുകൾ സാധാരണയായി പാചകത്തിൽ ഉപയോഗിക്കുന്നു, അവയുടെ സ്വാദിന്. വിത്തിൽ നിന്ന്, എണ്ണ വേർത്തിരിച്ചെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇവയിൽ മിക്കതും വളരെ വിലയേറിയതാണ്.
ബീച്ച് നട്ട് ഓയിൽ: ഫാഗസ് സിൽവറ്റിക്ക കുരുവിൽ നിന്നുള്ള ബീച്ച് നട്ട് ഓയിൽ യൂറോപ്പിലെ ഒരു ഭക്ഷ്യ എണ്ണയാണ്, ഇത് സലാഡുകൾക്കും പാചകത്തിനും ഉപയോഗിക്കുന്നു.[17]
നിരവധി സിട്രസ് സസ്യങ്ങളിൽ നിന്നും അമർത്തിയ എണ്ണകൾ ഉല്പാദിപ്പിക്കുന്നുണ്ട്. നാരങ്ങ എണ്ണ, ഓറഞ്ച് എണ്ണ എന്നിവ സുഗന്ധഎണ്ണകളായി ഉപയോഗിക്കുന്നു, അമർത്തിയ എണ്ണകൾക്ക് ഈ ഗുണം അസാധാരണമാണ്.[note 1][31] സിട്രസ് കുടുംബത്തിലെ പലതിന്റേയും വിത്തുകളിൽ നിന്നും ഉപയോഗയോഗ്യമായ എണ്ണകൾ ലഭിക്കുന്നു.[31][32][33][34]
നാരങ്ങ എണ്ണ : നാരങ്ങയുടെ സുഗന്ധത്തിന് സമാനമായ ഒന്നാണ് നാരങ്ങ എണ്ണ . കോൾഡ് പ്രെസ്സ് വഴി ഉല്പാദിപ്പിക്കുന്ന അപൂർവ്വം സുഗന്ധ എണ്ണകളിൽ ഒന്നാണിത്.[36] ഫ്ലേവറിംഗ് ഏജന്റായും [37] അരോമാതെറാപ്പിയിലും ഉപയോഗിക്കുന്നു.[38]
ഓറഞ്ച് എണ്ണ , വാറ്റിയെടുക്കുന്നതിനു പകരമായി നാരങ്ങഎണ്ണ പോലെ, കോൾഡ് പ്രെസ്സിംഗ് വഴി ഉല്പാദിപ്പിക്കുന്നു.[39] 90% d- ലിമോനെൻ അടങ്ങിയിരിക്കുന്നു. ഉൽപ്പന്നങ്ങൾ വൃത്തിയാക്കുന്നതിലും സുഗന്ധമുള്ള ഭക്ഷണങ്ങളിലും സുഗന്ധകാരകമായി ഉപയോഗിക്കുന്നു,.[40]
മത്തൻ, വെള്ളരി എന്നിവയിൽ നിന്നുള്ള എണ്ണകൾ
വെള്ളരിയിനങ്ങൾ(കുംബളം, ചുരയ്‌ക്ക എന്നിവ), തണ്ണിമത്തൻ, മത്തങ്ങകൾ, സ്ക്വാഷുകൾ തുടങ്ങിയവ കുക്കുർബിറ്റേസീ കുടുംബത്തിലെ അംഗങ്ങൾ ആണ്. ഈ ചെടികളിൽ നിന്നുള്ള വിത്തുകൾ അവയുടെ എണ്ണയുടെ അളവിൽ ശ്രദ്ധേയമാണ്, പക്ഷേ എണ്ണ വേർതിരിച്ചെടുക്കുന്ന രീതികളെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. പലപ്പോഴും, ഈ സസ്യങ്ങളെ ഭക്ഷണ ആവശ്യത്തിനായാണ് വളർത്തുന്നത്. ഭക്ഷണമായി ഉപയോഗിക്കുന്നതിന്റെ ഉപോൽപ്പന്നമായി വരുന്ന വിത്തുകളെ എണ്ണകൾ നിർമിക്കാൻ പ്രയോജനപ്പെടുത്തുന്നു .[41]
ബോർണിയോ ടാലോ നട്ട് എണ്ണ: ഷൂറിയ എന്ന ഇനം മുന്തിയ ഫലത്തിൽ നിന്ന് വേർതിരിച്ചെടുത്ത എണ്ണ. കൊക്കോ വെണ്ണയ്ക്ക് പകരമായി ഉപയോഗിക്കാം, ഈ മരം സാധാരണയുള്ള സ്ഥലങ്ങളിൽ സോപ്പ്, മെഴുകുതിരികൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, മരുന്നുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[69]
കൊക്കോ വെണ്ണ, കൊക്കോ വിത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന എണ്ണ, ചോക്ലേറ്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നു, അതുപോലെ ചില തൈലം കോസ്മറ്റിക് എന്നിവയിലും ഉപയോഗിക്കുന്നു; ചിലപ്പോൾ തിയോബ്രോമ ഓയിൽ എന്നും അറിയപ്പെടുന്നു [73]
അരി തവിട് എണ്ണ : ഉയർന്ന താപനിലയുള്ള പാചകത്തിന് അനുയോജ്യമായ എണ്ണ, ഉയർന്ന സ്ഥിരതയുള്ള പാചക- സാലഡ് എണ്ണയുമാണ് അരി തവിട് എണ്ണ .[67][83] ജൈവ ഇന്ധനമെന്ന നിലയിലും ഇതിന് സാധ്യതയുണ്ട്.[84]
മൾട്ടി പർപ്പസ് ഓയിലുകളിൽ ജൈവ ഇന്ധനമായും ഉപയോഗിക്കുന്നവ
ജൈവ ഇന്ധനമായി മാത്രം ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകൾ
ഡ്രയിംഗ് എണ്ണകൾ
സാധാരണ ഊഷ്മാവിൽ ഉണങ്ങി കട്ടിയാകുന്ന സസ്യ എണ്ണകളാണ് ഡ്രയിംഗ് ഓയിൽ അഥവാ ഉണങ്ങുന്ന എണ്ണകൾ. അത്തരം എണ്ണകൾ ഓയിൽ പെയിന്റുകളുടെ അടിസ്ഥാനമായും, മറ്റ് പെയിന്റ് വുഡ് ഫിനിഷിംഗ് ജോലികളിലും ഉപയോഗിക്കുന്നു. ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന എണ്ണകൾക്ക് പുറമേ, വാൽനട്ട്, സൂര്യകാന്തി, ചെണ്ടൂരകം എണ്ണ എന്നിവയും ഉണങ്ങുന്ന എണ്ണകളായി കണക്കാക്കപ്പെടുന്നു.[86]
ലിൻസീഡ് എണ്ണ: ഒരു പോളിമർ എന്ന നിലയിൽ ലിൻസീഡ് ഓയിലിന്റെ ഗുണങ്ങൾ അതിനെ മരം ഫിനിഷിംഗിനും ഓയിൽ പെയിന്റുകളിലും ലിനോലിയം നിർമ്മിക്കുന്നതിലും പുട്ടിയിലും ഉപയോഗിക്കാൻ അതിനെ വളരെ അനുയോജ്യമാണ്.[89] ഭക്ഷണത്തിലോ ഔഷധത്തിലോ ഉപയോഗിക്കുമ്പോൾ, ലിൻസീഡ് ഓയിലിനെ ഫ്ളാക്സ് സീഡ് ഓയിൽ എന്നാണ് വിളിക്കുന്നത്.
മുറുമുറു വെണ്ണ:Astrocaryum murumuru എന്ന പങ്കുരുവിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഈ എണ്ണ സൗന്ദര്യ സംരക്ഷണ വസ്തുക്കൾ, ലോഷനുകൾ. ക്രീമുകൾ. സോപ്പുകൾ, കേശസംരക്ഷണ തൈലങ്ങൾ ഷാമ്പൂ, മോയ്ശ്ചറൈസർ എന്നിങ്ങനെ അനവധി വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.[97]
↑Food Fats and Oils(PDF) (9 ed.). Institute of Shortening and Edible Oils. 2006. p. 27. Archived from the original(PDF) on 2015-07-03. Retrieved 2011-11-19.
↑Dean, Lisa L.; Davis, Jack P.; Sanders, Timothy H. (2011). "Groundnut (Peanut) Oil". In Frank Gunstone (ed.). Vegetable Oils in Food Technology: Composition, Properties and Uses. John Wiley & Sons. p. 225. ISBN978-1-4443-3268-1. Retrieved 2014-10-05.
↑Kornsteiner-Krenn M; Wagner KH; Elmadfa I (2013). "Phytosterol content and fatty acid pattern of ten different nut types". Int J Vitam Nutr Res. 83 (5): 263–70. doi:10.1024/0300-9831/a000168. PMID25305221.
↑Ryan E, Galvin K, O'Connor TP, Maguire AR, O'Brien NM (2006). "Fatty acid profile, tocopherol, squalene and phytosterol content of brazil, pecan, pine, pistachio and cashew nuts". Int J Food Sci Nutr. 57 (3–4): 219–28. doi:10.1080/09637480600768077. PMID17127473.{{cite journal}}: CS1 maint: multiple names: authors list (link)
↑Himejima, Masaki; Kubo, Isao (1991). "Antibacterial agents from the cashew Anacardium occidentale (Anacardiaceae) nut shell oil". Journal of Agricultural and Food Chemistry. 39 (2): 418–21. doi:10.1021/jf00002a039. {{cite journal}}: External link in |layurl= (help); Unknown parameter |laydate= ignored (help); Unknown parameter |laysource= ignored (help); Unknown parameter |layurl= ignored (help)
↑Madhaven, N (2001). "Final Report on the Safety Assessment of Corylus Avellana (Hazel) Seed Oil, Corylus Americana (Hazel) Seed Oil, Corylus Avellana (Hazel) Seed Extract, Corylus Americana (Hazel) Seed Extract, Corylus Rostrata (Hazel) Seed Extract, Corylus Avellana (Hazel) Leaf Extract, Corylus Americana (Hazel) Leaf Extract, and Corylus Rostrata (Hazel) Leaf Extract". International Journal of Toxicology. 20 (1 Suppl): 15–20. doi:10.1080/109158101750300928. PMID11358108.
↑Meitzner, Laura S.; Price, Martin L. (1996). "Oil Crops". Amaranth to Zai Holes. ECHO. Archived from the original on 2013-11-09. Retrieved 2014-10-06.
↑Schauss, Alexander G.; Jensen, Gitte S.; Wu, Xianli (2010). "Açai (Euterpe oleracea)". Flavor and Health Benefits of Small Fruits. ACS Symposium Series. Vol. 1035. pp. 213–223. doi:10.1021/bk-2010-1035.ch013. ISBN978-0-8412-2549-7.
↑Pacheco-Palencia, LA; Mertens-Talcott S; Talcott ST (Jun 2008). "Chemical composition, antioxidant properties, and thermal stability of a phytochemical enriched oil from Acai (Euterpe oleracea Mart.)". J Agric Food Chem. 56 (12): 4631–6. doi:10.1021/jf800161u. PMID18522407.
↑Grieve, Margaret (1931). "Apricot". A Modern Herbal. Dover Publications. ISBN978-0-486-22798-6. Retrieved 2014-10-05. {{cite book}}: ISBN / Date incompatibility (help) Originally published in 1931, and republished regularly since.
↑Orhan, I.; Sener, B. (2002). "Fatty acid content of selected seed oils". J Herb Pharmacother. 2 (3): 29–33. doi:10.1080/J157v02n03_03. PMID15277087.
↑Dakia, Patrick Aubin; Wathelet, Bernard; Paquot, Michel (2007). "Isolation and chemical evaluation of carob (Ceratonia siliqua L.) seed germ". Food Chemistry. 102 (4): 1368–1374. doi:10.1016/j.foodchem.2006.05.059.
↑McHargue, J. S. (April 1921). "Some Points of Interest Concerning the Cocklebur and Its Seeds". Ecology. 2 (2): 110–119. doi:10.2307/1928923. JSTOR1928923.
↑Smyth, Herbert Warington (1906). Mast & Sail in Europe & Asia. E.P. Dutton. p. 416. Retrieved 2011-10-19. dammar. (Mentions the use of dammar oil in marine paints)
↑PLANTAS DA AMAZÔNIA PARA PRODUÇÃO COSMÉTICA: uma abordagem química - 60 espécies do extrativismo florestal não-madeireiro da Amazônia / Floriano Pastore Jr. (coord.); Vanessa Fernandes de Araújo [et. al.];– Brasília, 2005. 244 p.
↑The TarganineArchived 2011-10-28 at the Wayback Machine cooperative was founded by Prof. Zoubida Charrouf in the 1990s to help local poor, widowed and divorced women derive an income from producing and exporting high-quality argan oil. See Rainer Höfer, ed. (2009). Sustainable Solutions for Modern Economies. Royal Society of Chemistry (Great Britain). p. 401. ISBN978-1847559050.