സാംസ്കാരിക വിനോദസഞ്ചാരം![]() ![]() ഒരു ടൂറിസം ലക്ഷ്യസ്ഥാനത്തെ ദൃശ്യവും അദൃശ്യവുമായ സാംസ്കാരിക ആകർഷണങ്ങൾ / ഉൽപ്പന്നങ്ങൾ പഠിക്കുക, കണ്ടെത്തുക, അനുഭവിക്കുക, ഉപഭോഗം ചെയ്യുക എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന വിനോദസഞ്ചാരമാണ് സാംസ്കാരിക വിനോദസഞ്ചാരം. കല, വാസ്തുവിദ്യ, ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം, പാചക പൈതൃകം, സാഹിത്യം, സംഗീതം, വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെല്ലാം സംസ്കാരത്തിന്റെ ഭാഗമാണ്.[1] അവലോകനംസാംസ്കാരിക വിനോദസഞ്ചാര അനുഭവങ്ങളിൽ വാസ്തുവിദ്യ, പുരാവസ്തുക്കൾ, ഭക്ഷണം, ഉത്സവങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ, ചരിത്രപരമോ പൈതൃകമോ ആയ ഇടങ്ങൾ, സ്മാരകങ്ങൾ , മ്യൂസിയങ്ങൾ, ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിലെ ടൂറിസവും പ്രത്യേകിച്ച് ചരിത്രപരമോ വലിയതോ ആയ നഗരങ്ങളും തിയേറ്ററുകൾ പോലുള്ള സാംസ്കാരിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.[2] സാംസ്കാരിക വിനോദസഞ്ചാരം പ്രാദേശിക ജനതയ്ക്ക് അവരുടെ സാംസ്കാരിക പൈതൃകത്തിൽ നിന്ന് സാമ്പത്തികമായി പ്രയോജനം നേടുന്നതിനും അത് വിലമതിക്കുന്നതിനും അങ്ങനെ സംരക്ഷിക്കുന്നതിനും അവസരമൊരുക്കുന്നു. എന്നിരുന്നാലും, ഏത് തരത്തിലുള്ള ടൂറിസത്തെയും പോലെ, സാംസ്കാരിക വിനോദസഞ്ചാരത്തിനും നെഗറ്റീവ് വശങ്ങളുണ്ട്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കുക, പ്രദേശവാസികളുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കുക, മലിനീകരണം വർദ്ധിപ്പിക്കുക അല്ലെങ്കിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള പ്രതികൂല ഫലങ്ങൾ ടൂറിസം മൂലം ഉണ്ടായേക്കാം. ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള മാറ്റം കാരണം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും കഴിയും. പ്രാദേശിക ജനത അവരുടെ സാമൂഹ്യഘടനയെ തകർക്കുന്ന പുതിയ ജീവിത രീതികളുമായി സമ്പർക്കം പുലർത്തുന്നതും പ്രശ്നമുണ്ടാക്കാം.[3][4][5] വിവിധ ലോക പ്രദേശങ്ങളിലെ പ്രാദേശിക വികസനത്തിന് സാംസ്കാരിക ടൂറിസത്തിന് വഹിക്കാവുന്ന പങ്ക് അടുത്തിടെയുള്ള ഒഇസിഡി റിപ്പോർട്ട് എടുത്തുകാണിക്കുന്നു.[6] 'സ്വന്തം സാംസ്കാരിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ വിവരങ്ങളും അനുഭവങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തികൾ അവരുടെ സാധാരണ താമസസ്ഥലത്ത് നിന്ന് മാറി സാംസ്കാരിക ആകർഷണങ്ങളിലേക്ക് നീങ്ങുന്നു' എന്നും സാംസ്കാരിക വിനോദസഞ്ചാരം നിർവചിക്കപ്പെട്ടിട്ടുണ്ട്.[7] ലക്ഷ്യസ്ഥാനങ്ങൾസ്വന്തം സംസ്കാരം ഒഴികെ, മറ്റൊരു നാട്ടിലെ ഏതൊരു സംസ്കാരവും ലക്ഷ്യസ്ഥാനങ്ങളാകാം. ചരിത്രപരമായ സൈറ്റുകൾ, ആധുനിക നഗര ജില്ലകൾ, പട്ടണത്തിന്റെ "എത്ത്നിക് പോക്കറ്റുകൾ", മേളകൾ / ഉത്സവങ്ങൾ, തീം പാർക്കുകൾ, പ്രകൃതി പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയാണ് മറ്റ് ലക്ഷ്യസ്ഥാനങ്ങൾ. സാംസ്കാരിക ആകർഷണങ്ങളും സംഭവങ്ങളും വിനോദസഞ്ചാരത്തിനെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[8] അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾWikimedia Commons has media related to Cultural tourism.
|
Portal di Ensiklopedia Dunia