സ്വാമിത്തുമ്പി
![]() തെക്കനേഷ്യയിലും തെക്കു-കിഴക്കനേഷ്യയിലും സാധാരണയായി കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് സ്വാമിത്തുമ്പി. ഇംഗ്ലീഷിൽ Pied Paddy Skimmer എന്ന പേരിൽ അറിയപ്പെടുന്നു (ശാസ്ത്രീയനാമം:Neurothemis tullia).[2][1] കേരളത്തിലെ നാട്ടിൻപുറങ്ങളിലും വയൽപ്രദേശങ്ങളിലും ഇവയെ ധാരാളമായി കാണാം. ആൺതുമ്പിയുടെ ചിറകുകളുടെ നിറവിന്യാസം ശബരിമല തീർത്ഥാടകരുടെ വസ്ത്രധാരണത്തെ അനുസ്മരിപ്പിക്കുന്നതിനാലാണ് ഇവയെ സ്വാമിത്തുമ്പി എന്ന് വിളിക്കുന്നത്[3] . വിവരണംആൺതുമ്പിയും പെൺതുമ്പിയും കാഴ്ച്ചയിൽ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ശരീരം കറുപ്പുനിറത്തിൽ വെള്ള പുള്ളികളോട് കൂടിയ ആൺതുമ്പികളുടെ ചിറകിന്റെ അഗ്രഭാഗം സുതാര്യവും വെള്ളവരകൾ നിറഞ്ഞതുമാണ്. ആൺതുമ്പികളെ അപേഷിച്ച് പെൺതുമ്പികളുടെ ചിറകുകളിൽ കറുപ്പു പൊട്ടുകളുണ്ട്, കൂടാതെ ചിറകുകൾ ഇളം മഞ്ഞ നിറത്തിൽ കൂടുതൽ സുതാര്യവുമാണ്[3].[4][5][6][7][8] ആൺതുമ്പിആൺതുമ്പിയുടെ മുഖം കറുത്തിട്ടാണ്. കണ്ണുകളുടെ മുകൾ പകുതി ഇരുണ്ട കറുത്ത നിറത്തിലും താഴ്ഭാഗം വയലറ്റ് നിറത്തിലും കാണപ്പെടുന്നു. കറുപ്പ് നിറത്തിലുള്ള ഉരസ്സിൽ ക്രീം നിറത്തിലുള്ള വരകൾ കാണാം. നീല കലർന്ന കറുപ്പ് നിറത്തിലുള്ള ചിറകുകളുടെ അറ്റം സുതാര്യമാണ്. ചിറകുകളുടെ കറുപ്പ് നിറം അവസാനിക്കുന്ന ഭാഗത്ത് വെളുത്ത നിറം വ്യാപിച്ചു കാണപ്പെടുന്നു. കറുത്ത ഉദരത്തിന്റെ മുകൾ ഭാഗത്തായി വീതിയേറിയ വെള്ള വരകൾ കാണാം[3][4][6]. പെൺതുമ്പിപെൺതുമ്പിയുടെ മുഖം മഞ്ഞ നിറത്തിലാണ്. കണ്ണുകൾ വിളറിയ തവിട്ടു നിറത്തിലുള്ളതാണ്. പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള ഉരസ്സിന് മുകൾ ഭാഗത്തായി തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ഒരു വര കാണാം. ഉരസ്സിനോട് ചേർന്ന ഭാഗത്ത് തിളങ്ങുന്ന മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ചിറകുകളുടെ അഗ്രഭാഗം ഇരുണ്ട കറുത്ത നിറത്തിലാണ്. നേരിയ മഞ്ഞ നിറത്തിൽ സുതാര്യമായ ചിറകിൽ അവിടവിടെയായി കറുത്ത നിറം വ്യാപിച്ചു കാണപ്പെടുന്നു. തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ഉദരത്തിന്റെ മുകൾ ഭാഗത്ത് വീതിയേറിയ കറുപ്പ് വര കാണാം. പുറമേക്ക് മഞ്ഞ നിറത്തിലുള്ള കാലുകളുടെ ഉൾവശത്തിന് കറുപ്പ് നിറമാണ്[3][4][6]. ആവാസവ്യവസ്ഥ/വാസസ്ഥാനംപാടശേഖരങ്ങളിലും കുളങ്ങൾക്കരികിലും ധാരാളമായി കാണപ്പെടുന്ന ഒരു തുമ്പിയാണ് സ്വാമിത്തുമ്പി. വളരെ സാവധാനത്തിലാണ് സ്വാമിത്തുമ്പിയുടെ പറക്കൽ. നിലത്തോട് ചേർന്ന് കിടക്കുന്ന ചെറിയ മരച്ചില്ലകളും പുല്ലുകളുമെല്ലാം ഇവയുടെ ഇഷ്ട ഇരിപ്പിടങ്ങളാണ്. നെല്പാടങ്ങൾക്കിടയിലുള്ള തോടുകൾ ഇവയുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ആൺതുമ്പികളും പെൺതുമ്പികളും ചേർന്നുള്ള ചെറിയ കൂട്ടങ്ങളായി ഇവയെ കാണാം. ആൺതുമ്പികൾ അധീനപ്രദേശം കാത്തുസൂക്ഷിക്കുന്ന സ്വഭാവക്കാരാണ്. ചതുപ്പുകളിലും ചെറു കുളങ്ങളിലുമാണ് ഇവ സാധാരണയായി മുട്ടയിടുന്നത്. കേരളത്തിൽ വർഷം മുഴുവനും സ്വാമിത്തുമ്പിയെ കാണാം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിലാണ് ഇവയെ കൂടുതലായി കാണാറുള്ളത്[3][4][6]. ചിത്രശാല
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia