ഹ്വാങ്ങെ ദേശീയോദ്യാനം
സിംബാബ്‍വെയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമാണ് ഹ്വാങ്ങെ ദേശീയോദ്യാനം (മുൻപ് വാങ്കീ ഗെയിം റിസർവ്വ്) ബുലവായോക്കും വിക്ടോറിയ ഫാൾസിനും ഇടയിലെ പ്രധാന പാതയിൽ ഡെറ്റെ പട്ടണത്തിനു സമീപം പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ദേശീയോദ്യാനത്തിൻറെ സ്ഥാനം. ഈ ദേശീയോദ്യാനം സ്ഥാപിതമായത് 1928 ലാണ്. 22 വയസുകാരനായിരുന്ന ടെഡ് ഡേവിസൺ ആയിരുന്നു ദേശീയോദ്യാനത്തിൻറെ ആദ്യത്തെ വാർഡൻ.[2] ഹ്വാങ്ങെ മെയിൻ ക്യാമ്പിനു സമീപമുള്ള ഡെറ്റെയിലെ അക്കാലത്തെ റോഡെഷ്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്ററായിരുന്ന മാഞ്ചെസ്റ്ററിൽ ജനിച്ച ജെയിംസ് ജോൺസുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം. പാർക്കിനു വേണ്ടിയുള്ള സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ ജോൺസിന്റെ സഹായം ലഭിച്ചിരുന്നു.[3] 5 നേഷൻ കവാങ്കോ-സാമ്പസി ട്രാൻസ്‍ഫ്രോണ്ടിയർ കൺസർവേഷൻ മേഖലയിൽ ഉൾപ്പെടുത്തുന്നതിനായി ഈ ദേശീയോദ്യാനം പരിഗണിക്കപ്പെട്ടിരുന്നു. 2011-ൽ ഈ ദേശീയോദ്യാനത്തിലെ ഒൻപത് ആനകളും അഞ്ച് സിംഹങ്ങളും രണ്ടു കാട്ടുപോത്തുകളും മൃഗവേട്ടക്കാരാൽ കൊല്ലപ്പെട്ടിരുന്നു.[4] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia