കൊല്ലം ജില്ലയിലെകൊട്ടാരക്കരയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പച്ച പിടിച്ച നെൽപ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിൻ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു ഉൾനാടൻ ഗ്രാമമാണ് ഉമ്മന്നൂർ പഞ്ചായത്ത്. വെട്ടിക്കവല ബ്ളോക്കിലെ ആറ് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വിഭിന്നമായ ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂർ പഞ്ചായത്തിലാണ്. ഉമ്മന്നൂർ ശ്രീ അഞ്ചു മൂർത്തി ക്ഷേത്രത്തിലെ തെെപ്പൂയ മഹോത്സവം പ്രസിദ്ധമാണ്. ഉമ്മന്നൂർ പഞ്ചായത്തതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ അടുത്താണ് ആയൂർ. തെക്കൻ ഇടനാടൻ കാർഷിക കാലാവസ്ഥ മേഖലയിലാണ് ഉമ്മന്നൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉമ്മന്നൂർ, വാളകം എന്നീ വില്ലേജുകളിലായി 3443 ഹെക്ടർ ഭൂവിസ്തൃതി പഞ്ചായത്തിനുണ്ട്.
മൂന്നു മുനിമാർ താമസിച്ചിരുന്നതു കൊണ്ട് ‘മുന്മുനിയൂർ‘ എന്ന പേരു വന്നെന്നും അതാണ് പിന്നീട് ‘ഉമ്മന്നൂർ‘ ആയിമാറിയതെന്നും പറയപ്പെടുന്നു.
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ വെട്ടിക്കവല, ഇടമുളക്കൽ, ഇളമാട്, വെളിയം, കൊട്ടാരക്കര എന്നീ പഞ്ചായത്തുകളാണ്.