വെട്ടിക്കവല ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കരയിൽ നിന്നും 4 കിലോമീറ്റർ അകലത്തായാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെട്ടിക്കവലയെന്ന പേരിൽ തന്നെയുള്ള ബ്ളോക്കു പരിധിയിലാണ് സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമുള്ള ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കല്ലടയാറിന്റെയും ഇത്തിക്കരയാറിന്റെയും പോഷക നദികൾ ഈ പഞ്ചായത്തിൽ നിന്നും ഉത്ഭവിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി വെട്ടിക്കവല പഞ്ചായത്തിന്റെ സ്ഥാനം ഇടനാട്ടിലാണെങ്കിലും പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ഉന്നതി അനുസരിച്ച് മലനാട് മേഖലയിൽ സ്ഥിതി ചെയ്യുന്നു. അതിരുകൾവടക്കുഭാഗത്ത് മേലില പഞ്ചായത്ത്, വടക്കുകിഴക്കുഭാഗത്ത് വിളക്കുടി പഞ്ചായത്ത്, കിഴക്കുഭാഗത്ത് കരവാളൂർ പഞ്ചായത്ത്, തെക്കുഭാഗത്ത് ഉമ്മന്നൂർ പഞ്ചായത്ത്, തെക്കുകിഴക്കുഭാഗത്ത് ഇടമുളയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് കൊട്ടാരക്കര പഞ്ചായത്ത് എന്നിനയാണ് വെട്ടിക്കവലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ. കൃഷിപ്രദാനമായും നാണ്യ വിളകളായ റബ്ബർ, നാളികേരം എന്നിവയാണു ഈ പ്രദേശത്തു കൃഷി ചെയ്യുന്നതു.60%കൃഷി ഭൂമിയും ജലസേചന സൌകര്യം ഉള്ളതാണ്.ഉയർന്ന പ്രദേശങ്ങളിൽ റബ്ബറും താഴ്‌ന്ന പ്രദേശങ്ങളിൽ പച്ചക്കറികളും കൃഷി ചെയ്യുന്നു.വ്യാപകമായി നെൽകൃഷി നടന്നു വന്നിരുന്ന പ്രദേശമാണ് ഇവിടം.ഇന്നു നെൽ വയലുകൾ വളരെ കുറവാണു. വ്യവസായങ്ങൾകശുവണ്ടി,ഖനന വ്യവസായങ്ങളാണ് ഇവിടെ പ്രധാനമായും നടന്നുവരുന്നത്.. .കിഴക്കൻ മേഖലയിൽ ധാരാളം ക്രഷർ യുണിറ്റ്കൾ പ്രവർത്തിക്കുന്നു. ഗതാഗതംമികച്ച റോഡ് സൌകര്യം ലഭ്യമാണ്. കെ.എസ്.ആർ.ടി.സി എല്ലാ പ്രധാന റോഡുകളിലും സർവിസ് നടത്തുന്നു. റയിൽവേ സ്റ്റേഷൻ കൊട്ടാരക്കരയും, പുനലൂരും ഉണ്ട്. പ്രധാന സ്ഥലങ്ങൾവെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. ശിവനും വിഷ്ണുവുമാണ് ഇവിടുത്തെ മൂർത്തികൾ. ഏറെ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ദാരാളം സന്ദർശകരെ അകര്ഷികുന്നുണ്ട്.മേലില ഭദ്രകാളി-ശാസ്ത ക്ഷേത്രങ്ങൾ, ചക്കുവരയ്ക്കൽ ഇണ്ടിളയപ്പൻ ക്ഷേത്രം,പുരാതനമായ കോട്ടവട്ടം,മാക്കന്നുർ ക്ഷേത്രങ്ങൾ,ചിരട്ടക്കോണം പള്ളി എന്നിവ മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്.പ്രശസ്ത കഥാകാരിയായിരുന്ന ലളിതാംബിക അന്തര്ജനതിന്റെ തറവാടു കോട്ടവട്ടതാണ്. വെട്ടിക്കവല കോവിലകത്തിന്റെ ശേഷിപ്പുകൾ ക്ഷേത്രത്തിനു സമീപം ഇപ്പോഴും നില നിന് പോരുന്നു. വാർഡുകൾ
സ്ഥിതിവിവരക്കണക്കുകൾ
അവലംബംhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
|
Portal di Ensiklopedia Dunia