കുളക്കട ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുളക്കട(ഇംഗ്ലീഷ്:Kulakkada Gramapanchayat). കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായ പെരുംകുളം സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിലാണ്. ചെറിയ കുന്നുകളും താഴ്വരകളും വിശാലമായ നെൽപ്പാടങ്ങളും നദീതടവുമൊക്കെ ചേർന്ന ഒരു ഗ്രാമമാണ് കുളക്കട പഞ്ചായത്ത്. അതിരുകൾകല്ലടയാറ് ഈ പഞ്ചായത്തിന്റെ വടക്കുകിഴക്ക്, വടക്ക് , വടക്കുപടിഞ്ഞാറായി ചുറ്റിക്കിടക്കുകയാണ്. ചരിത്രപരമായ വിവരങ്ങൾവേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിനു ശേഷം പാലായനം ചെയ്ത് മണ്ണടിയിൽ എത്തിയത്, ഈ പഞ്ചായത്തിലെ പെരുങ്കുളം , തുരുത്തീലമ്പലം വഴിയാണെന്ന് ചരിത്രരേഖകളിൽ കാണാം. ഈ കൊട്ടാരക്കര-മണ്ണടി റോഡ് വേലുത്തമ്പി ദളവാസ്മാരകമായി അറിയപ്പെടുന്നു. വയൽവാണിഭംകഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ ;ജന്മി, ഇടത്തരം കൃഷിക്കാർ, പാട്ടം കൃഷിക്കാർ, കുടികിടപ്പുകാർ എന്നിങ്ങനെ വിവിധ തരത്തിലുളള കൃഷിക്കാർ ഉണ്ടായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ജന്മികുടുംബമായിരുന്നു ഏറത്തു കുളക്കടയിലെ നമ്പിമഠം. നെൽപ്പാടങ്ങളിൽ അധികവും, കരഭൂമിയിൽ നല്ലപങ്കും ഈ ജന്മി കുടുംബത്തിന്റേതായിരുന്നു. കല്ലടയാറ്റിലെ വെളളപ്പൊക്കത്തിന്റെ കെടുതികൾ കൃഷിക്കാർക്ക് നഷ്ടം വരുത്തുകയും, പാട്ടം അളക്കാൻ നന്നേ പാടുപെടുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ സമരത്തിൽസി.പി.കൊച്ചുകുഞ്ഞുപിളളയുടെ നേതൃത്വത്തിൽ വെണ്ടാർ ഓറേത്ത് പള്ളിക്കൂടത്തിൽ 500-ഓളം വരുന്ന ചെറുപ്പക്കാർ സംഘടിക്കുകയും, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ചർക്കയിൽ നൂൽ നൂറ്റുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിന് എതിരായി ജാഥ നടത്തുകയും ചെയ്തിരുന്നു. ദേശീയ സമരത്തിന്റെ ഭാഗമായുണ്ടായ ഉണർവ്വ് കുളക്കട പഞ്ചായത്തിലും ഉണ്ടായിരുന്നു. ഭൂപ്രകൃതിപശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലൂടെ ഒഴുകുന്നു. പഞ്ചായത്തിന്റെ പൊതുവായ ചെരിവ് തെക്കുനിന്നും വടക്കോട്ടാണ്. എന്നാൽ തെക്കുനിന്നും പടിഞ്ഞാറോട്ടും ചെരിവുളളതായി കാണാം. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ പെരുങ്കുളം, വെണ്ടാർ, കലയപുരം എന്നീ പ്രദേശങ്ങളാണ്. കൊടിതൂക്കുംമുകൾ ആണ് ഇവിടുത്തെ ഏറ്റവും ഉയരം കുടിയ പ്രദേശം. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ പ്രധാനമായി 5 മേഖലകളായി തരം തിരിക്കാം.
കുന്നിൻമുകൾപഞ്ചായത്തിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങൾ കുന്നിൻമുകൾ വിഭാഗത്തിൽപ്പെടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 8% ഈ വിഭാഗത്തിൽപ്പെടുന്നു. ചെരിവു കൂടിയ പ്രദേശങ്ങൾചെരിവു കൂടിയ പ്രദേശങ്ങൾ എല്ലാം തന്നെ കുന്നിൻമുകളിനോടു ചേർന്നുകാണുന്ന പ്രദേശങ്ങളാണ്. ഇവ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 14% ആണ്. ഇടത്തരം ചെരിവുളള പ്രദേശങ്ങൾഇടത്തരം ചെരിവുളള പ്രദേശങ്ങൾ ഏകദേശം 50 മുതൽ 100 വരെ ചെരിവുളള പ്രദേശങ്ങളാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 30% വരുന്ന ഈ പ്രദേശങ്ങളെല്ലാം തന്ന ചെരിവു കൂടിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. സമതലങ്ങൾസമതലങ്ങൾ താഴ്വരകളെ അപേക്ഷിച്ച് വളരെ ചെറിയ ഉയരക്കൂടുതൽ മാത്രമേ ഈ പ്രദേശങ്ങൾക്കുളളു. ഇവ താഴ്വരകളുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ്.പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 10% ആണ് സമതലങ്ങൾ. താഴ്വരകളും നദീതീരങ്ങളുംകല്ലടയാറിന്റെ സമീപ പ്രദേശങ്ങളും, പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളും താഴ്വരകളും നദിതീരങ്ങളും എന്ന വിഭാഗത്തിൽപ്പെടുന്നു. ആകെ വിസ്തൃതിയുടെ 38% ഈ മേഖലയിലാണ്. ഈ പ്രദേശം ഫലഭൂയിഷ്ഠമായ നദീതീര എക്കൽ മണ്ണും, കളിമണ്ണും, പൂഴിയുമടങ്ങിയ മണ്ണുകൊണ്ടും സമ്പുഷ്ടമാണ്. കാലാവസ്ഥതെക്കൻ ഇടനാട് കാർഷികകാലാവസ്ഥാ മേഖലയിലാണ് കുളക്കട പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പ്രാദേശികമായി വലിയ വ്യത്യാസങ്ങൾ കാലാവസ്ഥയിൽ ഇവിടെ അനുഭവപ്പെടുന്നില്ല. വിദ്യാഭ്യാസം![]() കേരളത്തിലാകമാനം മലയാളം പളളിക്കൂടങ്ങളും ഇംഗ്ളീഷ് സ്ക്കൂളുകളും പ്രചുരമായി പ്രചരിച്ചിരുന്നപ്പോൾതന്ന കുളക്കട പഞ്ചായത്തിലും ഇത്തരം സ്ക്കൂളുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. കുളക്കടയിൽ ബ്രാഹ്മണർക്ക് ഓത്ത് പഠിക്കുവാൻ (വേദം ചൊല്ലി പഠിക്കുവാൻ) വേണ്ടി നമ്പി മഠത്തിന്റെ അധീനതയിൽ ഒരു ഓത്തുപളളിക്കൂടം ഉണ്ടായിരുന്നു. അതാണ് ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന സ്പെഷ്യൽ ഇംഗ്ളീഷ് സ്ക്കൂളായിത്തീർന്നത്.അതിന് കിഴക്ക് ഭാഗത്തായി നാനാ ജാതി മതസ്ഥർക്ക് വേണ്ടി ഒരു മലയാളം സ്ക്കൂളും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ അവർണർ പഠിക്കാനെത്തുക പതിവില്ലായിരുന്നു. ഇതേ സമയത്ത് തന്നെയാണ് പുത്തൂർ ആൺപളളിക്കൂടവും പെൺപളളിക്കൂടവും നിലവിൽ വന്നത്. സംസ്കൃതമുൻഷിമാരുടെ ഒരു പാരമ്പര്യമായിരുന്നു. ഇവിടുത്തെ ഉന്നതവിദ്യാഭ്യാസരംഗത്തിന് അതുവരെ അവകാശപ്പെടാനുണ്ടായിരുന്നത്. ഇക്കാലത്ത് പൂവററൂർ കിഴക്ക് കേന്ദ്രീകരിച്ച് ഒരു സംസ്കൃതവിദ്യാലയം പ്രവർത്തിച്ചിരുന്നു. വർണ്ണം നോക്കി വരമൊഴി നൽകുന്ന സംസ്കൃത പാരമ്പര്യത്തെ പിൻതളളിക്കൊണ്ട് ജാതിഭേദം കൂടാതെ എല്ലാവർക്കുമായി അവിടെ പ്രവേശനം നൽകിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി പഞ്ചായത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമായിത്തീർന്നു. അക്കാലത്താണ് ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന കുളക്കട സ്പെഷ്യൽസ്ക്കൂൾ നാനാജാതി മതസ്ഥർക്കായി തുറന്നുകൊടുത്തത്. 1910-ൽ നമ്പിമഠത്തിന്റെ വകയായി ഏറത്തുകുളക്കടയിൽ രണ്ട് സ്കൂളുകൾ സ്ഥാപിതമായി. ഇതിൽ 1-7 വരെ ക്ളാസുകളുളള മലയാളം പളളിക്കൂടം പൊതുപളളിക്കൂടമായും. മറെറാന്ന് ബ്രാഹ്മണർക്കുവേണ്ടിയുളള സ്പെഷ്യൽ സ്കൂളുമായിരുന്നു. ഈ സ്കൂളിന്റെ സ്ഥാപകൻ ഭാനുപണ്ഡാരത്തിൽ ആയിരുന്നു. 1951-ൽ ഈ സ്കൂളിന്റെ 6 ഏക്കർ സ്ഥലവും കെട്ടിടവും സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തു[1]. ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ, 1890 ല് കലയപുരത്ത് മിഷനറിമാർ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ്. പിന്നീട് പുത്തൂരിൽ സ്ഥാപിതമായി. 1 മുതൽ 7 വരെ ക്ളാസുകളുളള മലയാളം പളളിക്കൂടം. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആർ. ശങ്കർ പ്രാഥമികവിദ്യാഭ്യാസം നടത്തിയത് ഇവിടെയാണ്. ഇന്ന് പുത്തൂർ എച്ച്.എസ് എന്നറിയപ്പെടുന്നു. കുളക്കട പഞ്ചായത്തിൽ 12 എൽ പി. സ്കൂളുകളും 5 യൂ.പി. എസ്സുകളും 4 ഹൈസ്ക്കൂളുകളും ഉൾപ്പെടെ 21 സ്കൂളുകളുണ്ട്. ഇതിനു പുറമേ മൂന്നിലധികം പ്രീ-പ്രൈമറിസ്കൂളുകളും വി.എച്ച്.എസ്.എസും ഒരു ബിഎഡ് സെന്ററും ഒരു ഐ. റ്റി. സി. യും അനേകം അംഗൻവാടികളും നിരവധി ട്യൂട്ടോറിയൽ കോളേജുകളും ഇവിടുത്തെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നു. കൃഷി![]() ![]() റബ്ബറാണ് ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷിചെയ്യുന്ന ഒറ്റവിള. ഇത് ആകെ ഭൂവിസ്തൃതിയുടെ 28% ആണ്. താഴ്വരകളിൽ ഒഴികെ ഏതാണ്ട് എല്ലാഭാഗങ്ങളിലും റബ്ബർ കൃഷി ചെയ്ത് വരുന്നു. കൂടുതലും ചരിവു പ്രദേശങ്ങളിലാണ് കാണുന്നത്. തെങ്ങ്, വാഴ, മരച്ചീനി, മുരിങ്ങ, ചേന, ചേമ്പ്, കൈതച്ചക്ക, പയർവർഗ്ഗങ്ങൾ, ഇഞ്ചി തുടങ്ങി വീടുകളോടനുബന്ധിച്ച് സാധാരണ കാണുന്ന മിശ്രിത രീതിയിലുളള വിളകളാണ്. ഇത് പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 31% വരുന്നു. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണ് ധാരാളം കാണുന്നതിനാൽ മറ്റ് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഉല്പാദനം കൂടുതലാണ്. എന്നാൽ കല്ലടയാറിൽ വെള്ളം കര കവിയുമ്പോൾ പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. ആകെ വിസ്തൃതിയുടെ 14% നെൽകൃഷിയാണ്. തെങ്ങ് നദീതീരങ്ങളിൽ കൂടാതെ സമതലങ്ങളിലും ചെരിവുപ്രദേശങ്ങളിലും തെങ്ങുകൃഷി ചെയ്തുവരുന്നു. ആകെ വിസ്തൃതിയുടെ 5% തെങ്ങു കൃഷിയാണിവിടുളളത്. ഇവ കൂടാതെ ധാന്യങ്ങൾ, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, മാവ്, തേക്ക് എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്. പഞ്ചായത്തിൽ 18.72 കിലോമീറ്റർ കല്ലട ഇറിഗേഷൻ പദ്ധതികനാലും 25.5 കിലോമീറ്റർ മറ്റുതോടുകളും 12.44 കിലോമീറ്റർ നദിയും ഉണ്ട്. ഇവിടുത്തെ ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള പ്രധാന മാർഗ്ഗം ഇവിടെ തന്ന സ്ഥിതി ചെയ്യുന്ന കലയപുരം, പുത്തൂർ ചന്തകളാണ്. കലയപുരം മാർക്കറ്റ് ബുധൻ, ശനി എന്നിങ്ങനെയും പുത്തൂർ മാർക്കറ്റ് ചൊവ്വ, വെള്ളി എന്നിങ്ങനെയും ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രവർത്തിക്കുന്നു. ഇതു കൂടാതെ തുരുത്തീലമ്പലത്തിൽ ആഴ്ചയിൽ ഒരു ദിവസവും മറെറല്ലാ ദിവസവും വൈകിട്ടു മാത്രവും പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് ഇഞ്ചി, മരച്ചീനി, പച്ചക്കറികൾ, വാഴക്കുല, കുരുമുളക് മുതലായ ഉത്പന്നങ്ങൾ മൊത്തമായും വ്യാപാരം നടക്കാറുണ്ട്. കശുവണ്ടി, കുരുമുളക് ഇവയുടെ സീസണിൽ ചെറിയ കച്ചവടക്കാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉല്പന്നങ്ങൾ വാങ്ങുന്നുണ്ട്. റബ്ബർ വിപണനത്തിനായി ഈ പഞ്ചായത്തിൽ 15 ഓളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാല്‍, ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങളിലൂടെ വിറ്റഴിക്കുന്നു. വ്യവസായംവ്യാവസായികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു പഞ്ചായത്താണ് കുളക്കട ഗ്രാമപഞ്ചായത്ത്. ഇവിടെ സഹകരണ മേഖലയിലോ പൊതു മേഖലയിലോ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ ഒന്നുംതന്ന ഇല്ല. ഈ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുളള 36 വ്യവസായസ്ഥാപനങ്ങളിൽ മൊത്തം 5000-ത്തിലധികം ആളുകൾ പണിയെടുക്കുന്നുണ്ട്. ഇതിൽ 91% പേരും പരമ്പരാഗതവ്യവസായമായ കശുവണ്ടിമേഖലയിൽ ജോലി ചെയ്യുന്നവരാണ്. ഇവിടെ ആകെ 10 കശുവണ്ടി ഫാക്ടറികളുണ്ട്. എല്ലാം സ്വകാര്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പണിയെടുക്കുന്നതിൽ 97% സ്ത്രീകളാണ്. മറെറാരു പ്രധാന മേഖല ഇഷ്ടികവ്യവസായമാണ്. പഞ്ചായത്തിലുളള 20 ഇഷ്ടികച്ചൂളകളുണ്ട്. രണ്ടു കൊപ്രാസംസ്ക്കരണ യൂണിറ്റുകളും രണ്ടു തടിവ്യവസായകേന്ദ്രങ്ങളും ഒരു റോളിംഗ്ഷട്ടർ നിർമ്മാണകേന്ദ്രവും ഒരു ഹോളോബ്രിക്സും മറ്റു ചില ചെറുകിട വ്യവസായ യൂണിറ്റുകളുമാണ് ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മറ്റു വ്യവസായ സ്ഥാപനങ്ങൾ. ചില കേന്ദ്രങ്ങളിൽ പനമ്പുനെയ്ത്ത്, ഈറ്റതൊഴിൽ വ്യവസായം, പർപ്പടനിർമ്മാണം, ഫർണീച്ചർ, ഇരുമ്പുപണി, സ്വർണ്ണപ്പണി, മൺപാത്രനിർമ്മാണം, തഴപ്പായ് നിർമ്മാണം, കര കൌശല വസ്തുക്കൾ നിർമ്മിക്കൽ തുടങ്ങിയവ നടത്തുന്നുണ്ട്. തടിമില്ലുകൾ, ബേക്കറി, കരിങ്കൽ, അച്ചടി, റെഡിമെയ്ഡ് ഗാർമെന്റ്സ്, ഭക്ഷ്യസംസ്കരണം (മിൽക്ക്, ധാന്യങ്ങൾ പൊടിക്കൽ, തുളസീതീർത്ഥം തുടങ്ങിയവ) തുടങ്ങിയവയാണ് മറ്റു വ്യവസായങ്ങൾ. ഗതാഗതംപഞ്ചായത്തിലുളളതും ഈ പഞ്ചായത്തിലുടെ കടന്നു പോകുന്നതുമായ റോഡുകൾ ഉൾപ്പെടെ മൊത്തം 157.167 കി:മി റോഡുണ്ട്. കേരളത്തിലെ പ്രധാന റോഡായ മെയിൻ സെൻട്രൽ റോഡ് (എം.സി. റോഡ്) കടന്നുപോകുന്നത് ഈ പഞ്ചായത്തിലൂടെയാണ്. കലയപുരം ചന്ത മുക്ക്,മിഷൻ ആശുപത്രി മുക്ക് , പുത്തൂർ മുക്ക് , കുളക്കട ഹൈ സ്കൂൾ മുക്ക് എന്നിവ ഈ റോഡിലെ കേന്ദ്രങ്ങൾ ആണ് പുത്തൂർ മുക്കിൽ നിന്നും പടിഞ്ഞാറോട്ടുള്ള സംസ്ഥാന പാത[അവലംബം ആവശ്യമാണ്] , പൂവറ്റൂർ , മാവടി, ആറ്റുവാശ്ശേരി വഴി പുത്തൂരിൽ വച്ച് , കൊട്ടാരക്കര - ശാസ്താംകോട്ട റോഡിൽ പ്രവേശിക്കുന്നു . പത്തനംതിട്ട ജില്ലയേയും, കൊല്ലം ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലടയാറിനു കുറുകെയുളള ഏനാത്ത് പാലം സ്ഥിതിചെയ്യുന്നതും എം.സി. റോഡിലാണ്. സാംസ്കാരികരംഗം![]() എടുത്തു പറയത്തക്ക സാംസ്കാരിക പൈതൃകം അവകാശപ്പെടാൻ ഈ പഞ്ചായത്തിനില്ല. മഹാകവി വളളത്തോളിന്റെ സന്ദർശനത്താൽ ധന്യമാക്കപ്പെട്ട കുളക്കട ദേശീയവായനശാലയും 18-ാം നൂറ്റാണ്ടിലെ ബുദ്ധ വിഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന താഴത്തു കുളക്കട വായനശാലയും ഇവിടെയാണ്. ഒരു സാംസ്ക്കാരിക നിലയമുൾപ്പെടെ 11 വായനശാലകളും 30-ഓളം യുവജനക്ളബുകളും ഈ പഞ്ചായത്തിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയങ്ങളിൽ ഒന്നായ പെരുംകുളം ബാപ്പുജി സ്മാരക വായനശാല സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ്. ഒരുപക്ഷേ കൊല്ലം ജില്ലയിൽ ഏറ്റവും അധികം ഗ്രന്ഥശാലകളുളള പ്രദേശമായിരിക്കണം കുളക്കട പഞ്ചായത്ത്. ആരാധനാലയങ്ങൾകുളക്കട പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ[2]
വാർഡുകൾകുളക്കട പഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്[3]. വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.
സർക്കാർ കാര്യാലയങ്ങൾകുളക്കട പഞ്ചായത്തിലെ പ്രധാന സർക്കാർ കാര്യാലയങ്ങൾ താഴെപ്പറയുന്നവയാണ്.
ആശുപത്രികൾകുളക്കടയിലെ പ്രധാന അലോപ്പതി ആശുപത്രികൾ
കുളക്കടയിലെ പ്രധാന ആയൂർവേദ ആശുപത്രികൾ
കുളക്കടയിലെ പ്രധാന ഹോമിയോ ആശുപത്രികൾ
മറ്റു സ്ഥാപനങ്ങൾബാങ്കുകൾകുളക്കട പഞ്ചായത്തിലെ പ്രധാന ബാങ്കുകൾ താഴെപ്പറയുന്നവയാണ്.
അക്ഷയ ഇ കേന്ദ്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾകുളക്കട പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്.
കലയപുരം ലണ്ടൻ മിഷൻസ്കൂൾലണ്ടൻ മിഷൻ സൊസൈറ്റി 1890 ല് സ്ഥാപിച്ച ഈ സ്കൂൾ പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണ്. അന്നേ ഉള്ള എൽ. എം. എസ്. പള്ളി ഇപ്പോഴും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രശസ്ത ലണ്ടൻ മിഷൻ സർജൻ ഡോക്ടർ സോമെരവേൽ ഇതോടൊപ്പം ആരംഭിച്ച സ്ഥലത്തെ ആദ്യത്തെ അല്ലോപ്പതി ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നു. ഇവ രണ്ടും ഇപ്പോൾ ,ചര്ച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. അവലംബം
|
Portal di Ensiklopedia Dunia