കുചന്ദനം
ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് കുചന്ദനം. ഇത് പതിമുകം, പതിമുഖം, ചപ്പങ്ങം എന്നീ പേരുകളിലും അറിയപ്പെടുന്നു. സിസാല്പീനിയ സപ്പൻ എന്നാണ് ശാസ്ത്രീയനാമം. (Ceasalpinia sappan) ഇംഗ്ലീഷ്: Japan wood, Brazel wood, sappan wood എന്നീ പേരുകളിൽ അറിയപ്പെടുന്നു[2]. മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്[അവലംബം ആവശ്യമാണ്]. സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ്. ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു. ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും. രൂപവിവരണം9 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്. മറ്റു ഭാഷകളിൽ പതംഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. രസാദി ഗുണങ്ങൾ
ഔഷധയോഗ്യമായ ഭാഗങ്ങൾമരത്തിന്റെ കാതൽ ഔഷധ ഗുണംവൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. രക്തചന്ദനത്തിനു പകരമായി ആയുർവേദത്തിൽ ഈ സസ്യത്തെ ഉപയോഗിക്കാൻ വിധിയുണ്ട്. ![]() ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Caesalpinia sappan എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Caesalpinia sappan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia