കൊല്ലം ബൈപാസ്
കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന ഒരു പ്രധാന റോഡാണ് കൊല്ലം ബൈപാസ്. ദേശീയപാത 47-നെ ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന ഒരു സമാന്തര പാതയാണിത്. ഇത് കൊല്ലം നഗരത്തിലെ തിരക്കിൽപെടാതെ എളുപ്പത്തിൽ യാത്ര ചെയ്യാൻ സഹായകമാകുന്നു. കേന്ദ്രസർക്കാരിനാണ് ഈ റോഡിൻറെ സംരക്ഷണ ചുമതലയുള്ളത്. മേവറം മുതൽ ആൽത്തറമൂട് വരെയുള്ള റോഡിൻറെ ആകെ നീളം 13 കി.മീറ്റർ ആണ്. 45 മീറ്റർ വീതിയുള്ള റോഡിൻറെ പത്തു മീറ്റർ ഭാഗമാണ് റോഡ് പ്രതലം. അരവിള പാലം, കടവൂർ പാലം, കണ്ടച്ചിറ പാലം എന്നീ മൂന്ന് പാലങ്ങളും ഉൾപ്പെടുന്നതാണ് ബൈപാസ് റോഡ്. [1] 2019 ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് റോഡ് രാഷ്ട്രത്തിനു സമർപ്പിച്ചു. അയത്തിൽ, കല്ലുംതാഴം, കടവൂർ എന്നിവയാണ് പ്രധാന കവലകൾ.[2] ചരിത്രംകൊല്ലം നഗരത്തിനുള്ളിലെ തിരക്ക് കുറയ്ക്കാനായി 1971 ൽ ടി.കെ. ദിവാകരൻ പൊതുമരാമത്തു മന്ത്രിയായിരുന്ന സമയത്താണ് കൊല്ലംബൈപാസ് എന്ന ആശയം നിലവിൽ വന്നത്. ഈ സമയത്ത് ഓലയിൽ, തേവള്ളി, വെള്ളയിട്ടമ്പലം വഴിയാണ് അന്നത്തെ ഉദ്യോഗസ്ഥർ, നിർദ്ദേശിച്ചത്. എന്നാൽ ടി.കെ ദിവാകരൻറെ വ്യക്തിപരമായ ആഗ്രഹപ്രകാരം മേവറം, കല്ലുംതാഴം, കടവൂർ, കാവനാട് വഴി ആക്കുകയായിരുന്നു. മേവറം മുതൽ കല്ലുംതാഴം വരെയുള്ള 4.55 കി.മീ ദൂരം പണി പൂർത്തിയാക്കി 2000-ൽ ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു.[3] ഇപ്പോൾ കല്ലുംതാഴം മുതൽ ആൽത്തറമൂട് വരെയുള്ള 8.45 കീ.മീ. പണി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജനുവരി 15ന് ബൈപാസ് രാഷ്ട്രത്തിനു സമർപ്പിച്ചു.[4] സവിശേഷതകൾ
സമീപസ്ഥലങ്ങൾ![]()
അവലംബങ്ങൾ
Kollam Bypass എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia